ഒരോ മീനിനെ പറ്റിയും ജീവിയെപറ്റിയും എഴുതാന്‍ വിട്ടുപോയ എന്തെങ്കിലും നിങ്ങള്‍ക്കറിയാമെങ്കില്‍ കമന്റിലൂടെ പൂരിപ്പിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

October 31, 2008

ആശംസകള്‍

കേരളത്തെപറ്റിയും , കേരളം ഉള്‍പ്പെടുന്ന ഇന്ത്യയെപറ്റിയും ഉള്ള ഓര്‍ത്തു വയ്ക്കണമെന്ന് തോന്നുന്ന എന്തെങ്കിലും വിവരങ്ങള്‍ കുറിച്ചു വയ്ക്കാന്‍ ഒരിടം. എല്ലാവര്‍ക്കും സ്വാഗതം. ആര്‍ക്കും വിവരങ്ങള്‍ പോസ്റ്റ് ചെയ്യാം. പക്ഷേ അത് വിവരദായകം ആകണം.

ഒരു മീനിന്റെ പടം പോസ്റ്റു ചെയ്തപ്പോള്‍ വന്ന വ്യത്യസ്തമായ പേരുകള്‍ ആണ് ഇങ്ങനെയൊരു ബ്ലോഗ് തുടങ്ങാന്‍ പ്രേരണ തന്നത്. അതിനാല്‍ കേരളത്തിലെ മീനുകളെ പറ്റി തന്നെയാവണം ആദ്യ പോസ്റ്റുകള്‍ എന്ന് വിചാരിക്കുന്നു.

നവംബര്‍ ഒന്ന്. കേരളപ്പിറവി ദിനം. 1956-ല്‍ ഈ ദിവസമാണ് കേരള സംസ്ഥാനം രൂപം കൊണ്ടത്. ഇന്ന് കേരള‍പ്പിറവി ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കുമായി ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു.

ലോകത്തെ എല്ലാ മലയാളികള്‍ക്കും കേരളപ്പിറവി ആശംസകള്‍

********* ****** ******** **********

(മലയാളത്തെ 'മലയാല'മാക്കുന്ന, കേരളത്തെ 'കേരലാ' ആക്കുന്ന ആര്‍ക്കും ഈ ബ്ലോഗില്‍ അവകാശമുണ്ടായിരിക്കുന്നതല്ല. )

2 comments:

അനില്‍ശ്രീ said...

നവംബര്‍ ഒന്ന്. കേരളപ്പിറവി ദിനം. 1956-ല്‍ ഈ ദിവസമാണ് കേരള സംസ്ഥാനം രൂപം കൊണ്ടത്. ഇന്ന് കേരള‍പ്പിറവി ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കുമായി ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു.

ലോകത്തെ എല്ലാ മലയാളികള്‍ക്കും കേരളപ്പിറവി ആശംസകള്‍

കാപ്പിലാന്‍ said...

ആശംസകള്‍

മറ്റുള്ളവ

ഈയിടെ വന്ന മറുപടികള്‍

സന്ദര്‍ശകര്‍