പ്രാദേശിക നാമങ്ങള്‍ : കല്ലട, കല്ലടമുട്ടി, കരട്ടി, കൈതമുള്ളന്‍, അണ്ടികള്ളി, കരിപ്പിടി, കല്ലേരീ, കല്ലുരുട്ടി,ചോവനെ കൊല്ലി
ഏത് വിപരീത സാഹചര്യങ്ങളിലും ജീവിക്കുന്ന ഈ മീന്‍ മണിക്കൂറുകളോളം കരയിലും ജീവിക്കും. ഈര്‍പ്പമുള്ള സാഹചര്യങ്ങളില്‍ Accessory air-breathing organ (accessory respiratory organ) ഉപയോഗിച്ച് ഇവയ്ക്ക് അന്തരിക്ഷത്തില്‍ നിന്ന് തന്നെ ജീവവായു വലിച്ചെടുക്കാന്‍ കഴിയും. കുറച്ച് വെള്ളം കിട്ടിയാല്‍ ഒരാഴ്ച്കയെങ്കിലും ഇവ ജീവിക്കും. അതുകൊണ്ട് തന്നെ വെള്ളം വറ്റാറായ കുളങ്ങളില്‍ പോലും ചെളിക്കടിയില്‍ ഇവയെ ജീവനോടെ കാണാന്‍ സാധിക്കുന്നു.
മുകളില്‍ കാണുന്നത് ആണ്, താഴെയുള്ളത് പെണ്ണ്.
ഏഷ്യന്‍ വന്‍കരയില്‍ കണ്ടു വരുന്ന ഒരു മീനാണ് ഇവനെങ്കിലും മറ്റു സ്ഥലങ്ങളിലും ഇപ്പോള്‍ ഇവയെ കാണപ്പെടുന്നുണ്ട്. വളര്‍ത്തുമീനായി പലയിങ്ങളിലും ഇവന്‍ എത്തിപ്പെട്ടതാണെന്ന് കരുതുന്നു. ഇളം പച്ച നിറമാണ് കുഞ്ഞുങ്ങള്‍ക്കെങ്കിലും വളര്‍ന്നു വരുമ്പോള്‍ കടുപ്പമുള്ള ചാണകപ്പച്ച നിറമാണ് ഇവയ്ക്ക് സാധാരണ കാണുന്നത്. തെളിഞ്ഞ വെള്ളത്തിലും അക്വേറിയങ്ങളിലും ജീവിക്കുന്നവയ്ക്ക് ഇളം നിറം തന്നെ കാണപ്പെടുന്നുണ്ട്. കട്ടിയുള്ള ചെതുമ്പലുകളോടു കൂടിയ ദേഹത്തിന്റെ മുകള്‍ ഭാഗത്തും താഴെയും നിറയെ കൂര്‍ത്ത മുള്ളുകള്‍ കാണപ്പെടുന്നു.
ജലത്തിലെ പായലുകള്‍ക്കിടയില്‍ കഴിയുന്ന ചെറിയ മീന്‍
ജൈവ അവശിഷ്ടങ്ങള്‍ മുതല്‍ ചെറിയ മീനുകള്‍, മറ്റു ജല ജീവികള്‍ തുടങ്ങിയവ ഒക്കെ ഇവ ആഹാരമാക്കും. ഞങ്ങളുടെ നാട്ടില്‍ ചില കിണറുകളില്‍ ഇവയെ ഇട്ടിരുന്നു. കിണറ്റില്‍ വീഴുന്ന ചെറിയ ജീവികളെ ഇവ തിന്നുകൊള്ളുമല്ലോ.
ജൈവ അവശിഷ്ടങ്ങള്‍ മുതല്‍ ചെറിയ മീനുകള്‍, മറ്റു ജല ജീവികള്‍ തുടങ്ങിയവ ഒക്കെ ഇവ ആഹാരമാക്കും. ഞങ്ങളുടെ നാട്ടില്‍ ചില കിണറുകളില്‍ ഇവയെ ഇട്ടിരുന്നു. കിണറ്റില്‍ വീഴുന്ന ചെറിയ ജീവികളെ ഇവ തിന്നുകൊള്ളുമല്ലോ.
അതുപോലെ മറ്റൊരു പ്രത്യേകതയാണ് പുല്ലില്‍ കൂടിയും മറ്റും ഇഴഞ്ഞ് നീങ്ങാനുള്ള കഴിവ്. വെള്ളം തേടി ഇവ മീറ്ററുകളോളം കരയില്‍ കൂടി തെന്നി തെന്നി പോകും.
ഇവയുടെ മാംസം അത്ര രുചികരമെന്ന് പറയാനാവില്ലെങ്കിലും ഉറപ്പുള്ളതു കൊണ്ട് വറുക്കാന്‍ നല്ലതാണ്.