പ്രാദേശിക നാമങ്ങള്‍ : കല്ലട, കല്ലടമുട്ടി, കരട്ടി, കൈതമുള്ളന്‍, അണ്ടികള്ളി, കരിപ്പിടി, കല്ലേരീ, കല്ലുരുട്ടി,ചോവനെ കൊല്ലി
ഏത് വിപരീത സാഹചര്യങ്ങളിലും ജീവിക്കുന്ന ഈ മീന്‍ മണിക്കൂറുകളോളം കരയിലും ജീവിക്കും. ഈര്‍പ്പമുള്ള സാഹചര്യങ്ങളില്‍ Accessory air-breathing organ (accessory respiratory organ) ഉപയോഗിച്ച് ഇവയ്ക്ക് അന്തരിക്ഷത്തില്‍ നിന്ന് തന്നെ ജീവവായു വലിച്ചെടുക്കാന്‍ കഴിയും. കുറച്ച് വെള്ളം കിട്ടിയാല്‍ ഒരാഴ്ച്കയെങ്കിലും ഇവ ജീവിക്കും. അതുകൊണ്ട് തന്നെ വെള്ളം വറ്റാറായ കുളങ്ങളില്‍ പോലും ചെളിക്കടിയില്‍ ഇവയെ ജീവനോടെ കാണാന്‍ സാധിക്കുന്നു.
മുകളില്‍ കാണുന്നത് ആണ്, താഴെയുള്ളത് പെണ്ണ്.
ഏഷ്യന്‍ വന്‍കരയില്‍ കണ്ടു വരുന്ന ഒരു മീനാണ് ഇവനെങ്കിലും മറ്റു സ്ഥലങ്ങളിലും ഇപ്പോള്‍ ഇവയെ കാണപ്പെടുന്നുണ്ട്. വളര്‍ത്തുമീനായി പലയിങ്ങളിലും ഇവന്‍ എത്തിപ്പെട്ടതാണെന്ന് കരുതുന്നു. ഇളം പച്ച നിറമാണ് കുഞ്ഞുങ്ങള്‍ക്കെങ്കിലും വളര്‍ന്നു വരുമ്പോള്‍ കടുപ്പമുള്ള ചാണകപ്പച്ച നിറമാണ് ഇവയ്ക്ക് സാധാരണ കാണുന്നത്. തെളിഞ്ഞ വെള്ളത്തിലും അക്വേറിയങ്ങളിലും ജീവിക്കുന്നവയ്ക്ക് ഇളം നിറം തന്നെ കാണപ്പെടുന്നുണ്ട്. കട്ടിയുള്ള ചെതുമ്പലുകളോടു കൂടിയ ദേഹത്തിന്റെ മുകള്‍ ഭാഗത്തും താഴെയും നിറയെ കൂര്‍ത്ത മുള്ളുകള്‍ കാണപ്പെടുന്നു.
ജലത്തിലെ പായലുകള്‍ക്കിടയില്‍ കഴിയുന്ന ചെറിയ മീന്‍
ജൈവ അവശിഷ്ടങ്ങള്‍ മുതല്‍ ചെറിയ മീനുകള്‍, മറ്റു ജല ജീവികള്‍ തുടങ്ങിയവ ഒക്കെ ഇവ ആഹാരമാക്കും. ഞങ്ങളുടെ നാട്ടില്‍ ചില കിണറുകളില്‍ ഇവയെ ഇട്ടിരുന്നു. കിണറ്റില്‍ വീഴുന്ന ചെറിയ ജീവികളെ ഇവ തിന്നുകൊള്ളുമല്ലോ.
ജൈവ അവശിഷ്ടങ്ങള്‍ മുതല്‍ ചെറിയ മീനുകള്‍, മറ്റു ജല ജീവികള്‍ തുടങ്ങിയവ ഒക്കെ ഇവ ആഹാരമാക്കും. ഞങ്ങളുടെ നാട്ടില്‍ ചില കിണറുകളില്‍ ഇവയെ ഇട്ടിരുന്നു. കിണറ്റില്‍ വീഴുന്ന ചെറിയ ജീവികളെ ഇവ തിന്നുകൊള്ളുമല്ലോ.
അതുപോലെ മറ്റൊരു പ്രത്യേകതയാണ് പുല്ലില്‍ കൂടിയും മറ്റും ഇഴഞ്ഞ് നീങ്ങാനുള്ള കഴിവ്. വെള്ളം തേടി ഇവ മീറ്ററുകളോളം കരയില്‍ കൂടി തെന്നി തെന്നി പോകും.
ഇവയുടെ മാംസം അത്ര രുചികരമെന്ന് പറയാനാവില്ലെങ്കിലും ഉറപ്പുള്ളതു കൊണ്ട് വറുക്കാന്‍ നല്ലതാണ്.
20 comments:
കല്ലട, കല്ലടമുട്ടി, കരട്ടി, അണ്ടികള്ളി, കരിപ്പിടി, എന്നൊക്കെ അറിയപ്പെടുന്ന Anabas Testudineus/Anabas oligolepis (Climbing perch ) ആകട്ടെ ഇന്നത്തെ മീന്‍. ഈ ഒരു മീനിന് ഒരുപാട് പ്രാദേശിക പേരുകളും അതിനെ ചുറ്റിപറ്റി ഒരുപാട് കഥകളും കേള്‍ക്കാറുണ്ട്. അതില്‍ ഒരു കഥ എന്റെ ഒരു പോസ്റ്റില്‍ കാപ്പിലാന്‍ പറഞ്ഞിരിന്നു. (സാന്ദര്‍ഭികമായി പറയട്ടെ, ആ പോസ്റ്റാണ് ഈ ബ്ലോഗ് തുടങ്ങാനുണ്ടായ കാരണം). ഇവന്റെ പേരു 'കരട്ടി'/കൈതമുള്ളന്‍ എന്നാണെന്ന് കാപ്പിലാനും 'കരിപ്പിടി' എന്നാണെന്ന് കുറുമാനും, 'കല്ലേരീ' എന്നാണെന്ന് തോന്ന്യാസിയും 'കല്ലുരുട്ടി' എന്നാണെന്ന് കുഞ്ഞനും 'ചോവനെ കൊല്ലി' എന്നാണെന്ന് നവരുചിയനും ആ പോസ്റ്റിന്റെ കമന്റില്‍ പറഞ്ഞിരുന്നു.
കൈകൊണ്ട് പിടിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പുറത്തെ മുള്ള് കൊള്ളും. കടിച്ചു പിടിച്ചാല്‍ പിടിക്കുന്നയാളിന്റെ പണി കഴിയും. :-)
വായിക്കുന്നുണ്ട് അനില്‍ശ്രീ...തുടരുക...
ആശംസകള്‍...
അനില്‍ശ്രീ, ഇതിനെ ചെമ്പല്ലി എന്നാണ് ഞങ്ങള്‍ വിളിക്കുന്നത്
ചെമ്പല്ലി എന്ന പേരാണു എനിക്കും പരിചയം ... കുളം വറ്റി തുടങ്ങുന്ന സമയത്ത് ഒരു പാട് പിടിച്ചു കുടത്തില്‍ ഇട്ടു വെക്കും .. കറി വെച്ചാല്‍ ചെളി യുടെ ചുവ വരും ... പൊരിക്കാന്‍ നല്ലതാണു .. പക്ഷെ വെട്ടി എടുക്കാന്‍ ഭയങ്കര പാടാണ് ... ഒരിക്കല്‍ പൊള്ളിച്ചു നോക്കി ... എന്തോ ശെരി ആയില്ല
മാഷേ , ഇതിനെ ചെമ്പല്ലി എന്നും അണ്ടി കള്ളി എന്നുമാണ് കോട്ടയം ഭാഗത്ത് അറിയപ്പെടുന്നത് . ഞാന്‍ വറത്തും കറി വെച്ചും കഴിച്ചിട്ടുണ്ട് . ഉഉള കാര്യം പറഞ്ഞാല്‍ , കറി വെച്ചാല്‍ കാശിനു കൊള്ളില്ല . വറത്താല്‍ ഭയങ്കര രുചി ആണ് .
അനിശ്രീ. വലരെ നല്ല ബ്ലൊഗ്.
ഇവിടെ കാണിച്ച മത്സ്യം ചെമ്പല്ലി അല്ല.
ഇതിനു പൊതുവെ വലിപ്പം കുറവാണു. കുളതിലും, പുഴയിലുമാണു പൊതുവെ ഈ മത്സ്യം കണുക.
വര്‍ഗ്ഗം ഒന്നണെങിലും ചെമ്പലി ഈ മത്സ്യതെ അപെക്ഷിചു വലരെ വെത്യാസം ഉണ്ടു.
ഞങ്ങലുടെ നട്ടില്‍ ഇതിന്നെ കറൂപ് എന്നാണു വിളിക്കുക.
ചെമ്പല്ലി, പൊരിക്ക്, കല്ലടമുട്ടി, ചോവനെകൊല്ലി, ഇതൊക്കെ കേട്ടിട്ടുള്ള പേരാണു, ഈ പേരു സേർച്ച് ചെയ്ത് ഇവിടെയെത്തിയതും.., നല്ലൊരു ബ്ലോഗ്ഗ്, ആശംസകൾ..
Ithinte thalayude bhaagathu ninnum cheruthaayi murichu tholi urinju kalayuka. Varuthaal nalla taste aanu
. Trissur kaar "Karipidi" ennaanu vilikkunnathu.
കറൂപ്പ് എന്ന് കൊച്ചിയിലെ ചില സ്ഥലങ്ങളിൽ അറിയപ്പെടുന്നു. വറുത്തു കൊടുത്താൽ കുട്ടികൾക്ക് അത്യുത്തമം. പുതുമഴ പെയ്തു കഴിഞ്ഞാൽ കരക്ക് കയറി ഇഴഞ്ഞു നടക്കുന്ന സ്വഭാവം ഉള്ള കറൂപ്പിനെ കുഴികുഴിച് വീഴിച്ചു പിടിക്കുന്നത് പണ്ട് നാട്ടിൻപുറങ്ങളിൽ പതിവായിരുന്നു.
കൈതക്കോര എന്നാണ് ഞങ്ങൾ പറയാറ്
കൈതക്കോര എന്നാണ് ഞങ്ങൾ പറയാറ്
"പൊരിക്ക്" എന്ന് ഞങ്ങള്‍ വിളിക്കും
njangade nattil ithine kalluthi ennanu vilikkunnath valarevegam choondayil pidikkunna swabavakaranu attacking mentality ulla malsyavibagamanu. ente oru anubavam vachu ivayil randu vibagamund oruvibagam nalla valuppam varunnathanu 12cm vare ullathine njan pidichittund. mattonnu athikam valararilla max.6cm ivathammilulla niravum vyathasthamanu
ത്രിശൂർ കൊടുങ്ങല്ലൂർ ഭാഗത്ത് കുറെ അധികം കുളങ്ങൾ ഉള്ളത് കൊണ്ട് ഞങ്ങളുടെ ആ നാട്ടിൽ കരിപ്പിടി എന്ന പേരിൽ ഇത് സുപരിചിതമാണ്...
വറുത്തു കഴിക്കാൻ സൂപ്പർ ആണ്...
NB:
ANAABUS അനാബ്‌സ് എന്ന വരുത്തൻ ശുദ്ധജല മത്സ്യം ഇതേ ഫാമിലിയിൽ പെട്ടതാണെന്നു തോന്നുന്നു.. കണ്ടാൽ വളരെ സാമ്യം ഉണ്ട്... ജീവിത ശൈലിയും ഒരു പോലെ ആണ്..
http://web.archive.org/web/20140529102733/http://www.deshabhimani.com/periodicalContent5.php?id=228
കല്ലുത്തി, കരിപ്പിടി എന്നും ഞങ്ങൾ പറയുന്നു..
എത്ര കാലം ആയുസ്സ് ഉണ്ട് ഈ മീനിന്. ...അറിയാവുന്നവർ പറയുക
ഇതിന്റെ ഒന്നാം പേര് ചെമ്പല്ലി നമ്മൾ (കോട്ടയം)പറയുക ...
ഞങ്ങടെ നാട്ടിലും കറൂപ് എന്നാണ് പറയുക lockdown സമയത്ത് കുറെ കിട്ടിയിരുന്നു
Post a Comment