അന്തോണിച്ചന്റെ ബ്ലോഗ് പോസ്റ്റ് (ഇതെന്തു വാര്‍ത്ത? ) ആണ് ഈ പടങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ജൈവീകത്തില്‍ മീനുകളൂടേതല്ലാത്ത ആദ്യ പോസ്റ്റ് ആണിത്.
Golden orb-web spider വിഭാഗത്തില്‍ പെട്ട Nephila pilipes അഥവാ Giant wood spider ആണിത് .
Family: Tetragnathidae
Golden orb-web spider വിഭാഗത്തില്‍ പെട്ട Nephila pilipes അഥവാ Giant wood spider ആണിത് .
Family: Tetragnathidae
ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ തൊടുപുഴക്കടുത്ത് മുള്ളരിങ്ങാട് എന്ന സ്ഥലത്തിനടുത്ത് ഒരു ബന്ധു വീട്ടില്‍ പോയിരുന്നു. മലനാടിന്റെ എല്ലാ പ്രകൃതി ഭംഗികളും ഉള്ള ഒരു സ്ഥലം.
രാവിലെ പറമ്പിലേക്ക് ഒന്നു നോക്കിയപ്പോള്‍ വംശനാശം വന്നു കൊണ്ടിരികുന്നത് എന്ന് മാതൃഭൂമി എഴുതിയ ഈ ഭീമന്മാര്‍ ഓരോ മരത്തിന്റെ അടുത്തും ഓരോ വലിയ വലയും നെയ്ത് ഇരിക്കുന്നത് കണ്ടു. പലതിനും പല നിറമായിരുന്നു. പല വലിപ്പവും.
ഇവയെ പറ്റിയുള്ള വിവരങ്ങള്‍ അന്തോണിച്ചന്റെ പോസ്റ്റില്‍ നിന്നു മനസ്സിലാക്കം. ബാക്കി വിക്കിയിലെ ഈ ലേഖനം നോക്കൂ.
ഈ കാണുന്നവള്‍ വലുപ്പം വച്ച ഒരെണ്ണം തന്നെ,, ഇതല്ലേ ശരിക്കും Giant Wood Spiders