അന്തോണിച്ചന്റെ ബ്ലോഗ് പോസ്റ്റ് (ഇതെന്തു വാര്‍ത്ത? ) ആണ് ഈ പടങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ജൈവീകത്തില്‍ മീനുകളൂടേതല്ലാത്ത ആദ്യ പോസ്റ്റ് ആണിത്.
Golden orb-web spider വിഭാഗത്തില്‍ പെട്ട Nephila pilipes അഥവാ Giant wood spider ആണിത് .
Family: Tetragnathidae
Golden orb-web spider വിഭാഗത്തില്‍ പെട്ട Nephila pilipes അഥവാ Giant wood spider ആണിത് .
Family: Tetragnathidae
+copy.jpg)
ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ തൊടുപുഴക്കടുത്ത് മുള്ളരിങ്ങാട് എന്ന സ്ഥലത്തിനടുത്ത് ഒരു ബന്ധു വീട്ടില്‍ പോയിരുന്നു. മലനാടിന്റെ എല്ലാ പ്രകൃതി ഭംഗികളും ഉള്ള ഒരു സ്ഥലം.
രാവിലെ പറമ്പിലേക്ക് ഒന്നു നോക്കിയപ്പോള്‍ വംശനാശം വന്നു കൊണ്ടിരികുന്നത് എന്ന് മാതൃഭൂമി എഴുതിയ ഈ ഭീമന്മാര്‍ ഓരോ മരത്തിന്റെ അടുത്തും ഓരോ വലിയ വലയും നെയ്ത് ഇരിക്കുന്നത് കണ്ടു. പലതിനും പല നിറമായിരുന്നു. പല വലിപ്പവും.
+copy.jpg)
+copy.jpg)
+copy.jpg)
10 comments:
ജയന്റ് വുഡ് സ്പൈഡര്‍ (Nephila pilipes)
ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ തൊടുപുഴക്കടുത്ത് മുള്ളരിങ്ങാട് എന്ന സ്ഥലത്തിനടുത്ത് ഒരു ബന്ധു വീട്ടില്‍ പോയിരുന്നു. മലനാടിന്റെ എല്ലാ പ്രകൃതി ഭംഗികളും ഉള്ള ഒരു സ്ഥലം.
രാവിലെ പറമ്പിലേക്ക് ഒന്നു നോക്കിയപ്പോള്‍ വംശനാശം വന്നു കൊണ്ടിരികുന്നത് എന്ന് മാതൃഭൂമി എഴുതിയ ഈ ഭീമന്മാര്‍ ഓരോ മരത്തിന്റെ അടുത്തും ഓരോ വലിയ വലയും നെയ്ത് ഇരിക്കുന്നത് കണ്ടു. പലതിനും പല നിറമായിരുന്നു. പല വലിപ്പവും.
സന്തോഷം അനില്‍ശ്രീ. "അപൂര്‌വം" "വംശനാശം" എന്നൊക്കെ കേട്ട് വരുന്നവര്‍ക്ക് ഇനി ഇപ്പോള്‍ ഈ ലിങ്ക് ഇട്ടുകൊടുക്കാം. പ്രിന്റില്‍ എന്തു വേണേല്‍ എഴുതിവിടാം എന്നായ സ്ഥിതിക്ക് ബ്ലോഗര്‍മാരുടെ ഉത്തരവാദിത്തം കൂടി എന്നാണ് തോന്നുന്ന, ബ്ലോഗ് ഉഷാറായി തുടരൂ.
കൊള്ളാം.
കുറച്ച് ചിലന്തികളെ ദാ ഇവിടെ കാണാം.
(ഇതിലും വലിയ സൈസിലുള്ളവ ചിലതിനെ ക്യാമറയിലാക്കിയിട്ടുണ്ട്. പിന്നീട് പോസ്റ്റാം.)
എല്ലാം നല്ല കളക്ഷൻസ്...
ആശംസകൾ.
I like it. Please continue. Happy to know that, atleast some like you doing "responsible blogging" in malayalam for supporting eco system.
വിവരണം ഉപകാരപ്രദം....
ആണുങ്ങളെ ഇത്രക്ക് ചെറുതാക്കി കാണിച്ച ഈ പോസ്റ്റ് നിരോധികണം .... നാളെ ഹര്‍ത്താല്‍ ..
ആശംസകൾ.
www.tomskonumadam.blogspot.com
നനവിൽ ഈവർഷം ആദ്യമായി ഒരു ജയന്റ് വുഡ് സ്പൈഡർ എത്തിയിരുന്നു..ഭീമൻ വലയുംകെട്ടി ഞങ്ങളുടെ കൊച്ചു ആമ്പൽക്കുളത്തിന്റെ കരയിൽ രണ്ടുദിവസം അവളെ കണ്ടു.കാടുകൾ,ജലാശയങ്ങൾക്ക് സമീപമുള്ള പൊന്തപ്പടർപ്പുകൾ തുടങ്ങിയ ഇടങ്ങൾ ഇഷ്ടപ്പെടുന്ന ഇവൾ നനവിൽ എത്തിയതിൽ സന്തോഷിച്ചിരിക്കെ ,മൂന്നാംദിവസം ഇവളെ കാണാതായി.. വേട്ടക്കാർ തിന്നതോ അതോ ദേശസഞ്ചാരം പതിവുണ്ടോ ഇവർക്ക്?
ചിലന്തികളെയും മീനുകളെയും ഒക്കെ ഞങ്ങൾക്കും ഏറെ ഇഷ്ടമാ.നന്ദി അനിൽശ്രീ..
ബ്ലോഗ് തുടരൂ അനിൽജി...
Post a Comment