അറിഞ്ഞില്‍
നമ്മുടെ നദികളില്‍ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യം ആണ് അറഞ്ഞില്‍ അല്ലെങ്കില്‍ അറിഞ്ഞില്‍. തെളിഞ്ഞ വെള്ളത്തിലും പുതു വെള്ളത്തിലും ഇവ ധാരാളമായി കാണുന്നു. അതുപോലെ വിശാലമായ കായലുകളിലും ഇവ കണ്ടു വരുന്നു. ശുദ്ധജലത്തിലും ചെറിയ അളവു വരെ ഉപ്പുവെള്ളത്തിലും ജീവിക്കാന്‍ കഴിവുള്ള മത്സ്യമാണ് അറഞ്ഞില്‍ എന്ന Ambassis dussumieri. ആറ്ററഞ്ഞില്‍ (Ambassis nalua) എന്നറിയപ്പെടുന്ന ഇത്തിരി വലുപ്പം കൂടിയ ഇനവും നമ്മുടെ നാട്ടില്‍ കണ്ടുവരുന്നുണ്ട്. മരൊറ്റിനം ആണ് Indian glassy fish എന്നറിയപ്പെടുന്ന Parambassis ranga.

ഇതിന്റെ പ്രാദേശിക നാമങ്ങളില്‍ ഒരു പേരാണ് നന്ദന്‍ അഥവാ നന്തന്‍. കൂട്ടം കൂട്ടമായി നടക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു മത്സ്യം കൂടിയാണ് അറഞ്ഞില്‍ എന്ന് പറയാം.
ചെറിയ വിഭാഗത്തില്‍ പെടുന്ന അറഞ്ഞിലിന്റെ ശരീരം ഒരു ഗ്ലാസ്സ് പോലെയാണ് അകത്തുള്ള മുള്ളുകള്‍ വരെ തെളിഞ്ഞു കാണാം. മൂന്ന് നാലിഞ്ച് നീളമേ ഇവയ്ക്ക് കാണാറുള്ളു. ആറ്ററഞ്ഞില്‍ എന്ന വിഭാഗത്തിന് നാലു മുതല്‍ അഞ്ച് ഇഞ്ചു വരെ വലുപ്പം കാണപ്പെടുന്നു.
അറഞ്ഞിലിന്റെ മറ്റു വിഭാഗങ്ങള്‍ Ambassis buruensis , Ambassis natalensis, Ambassis gymnocephalus, Ambassis interrupta, Ambassis kopsii, Ambassis macracanthus, Ambassis macracanthus, Ambassis miops, തുടങ്ങിയ ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നവയാണ്.

ഇതില്‍ ചില ഇനങ്ങള്‍ അഴിമുഖങ്ങളിലും (കടലിലും) കാണപ്പെടുന്നവയാണ്. ഉദാ:Ambassis interrupta, Ambassis natalensis, Ambassis miops തുടങ്ങിയവ.
അഴിമുഖങ്ങളിലെ Ambassis miops കൂട്ടം നല്ല രുചിയുള്ള മാസമാണ് ഈ മത്സ്യങ്ങള്‍ക്കുള്ളത്. വറുക്കാന്‍ ബഹുകേമം. അറഞ്ഞില്‍ നല്ലപോലെ പൊരിച്ചെടുത്താല്‍ നല്ല കറുമുറെ തിന്നമ്മ്. കറിക്കും കൊള്ളാം.
Courtesy : fishbase

