മുതുകല, Nandus Nandus (Gangetic leaf fish)
മുതുകല, മുതുകൊമ്പല, ഉറക്കം തൂങ്ങി, അല്ലെങ്കില്‍ മുതുക്കി, എന്നൊക്കെ അറിയപ്പെടുന്ന ഇവന്‍ നമ്മുടെ നാട്ടില്‍ ഇക്കാലത്ത് വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന ഒരിനം ആണെന്ന് എനിക്ക് തോന്നുന്നു. ഇവയെ അക്വേറിയത്തില്‍ വളര്‍ത്താനും ഉപയോഗിക്കുന്നുണ്ട്. ഏഴ് എട്ടിഞ്ച് വരെ നീളം വയ്ക്കും എന്ന് തോന്നുന്നു.
ഇവനെ പിടിച്ച് വായ ഒന്നു തുറന്നു നോക്കണം. ഇവനേക്കാള്‍ വലിയ ഒരു മീനിനെ ഉള്‍ക്കൊള്ളാന്‍ പറ്റിയ വലുപ്പത്തില്‍ വായ വികസിക്കുന്നത് കാണാം. അതായത് അടുക്കടുക്കായി ഇരിക്കുന്ന വായ പൊളിക്കുമ്പോള്‍ വളരെ വലുതായി വരും എന്ന് സാരം. ദേഹം നിറയെ കട്ടിയുള്ള ചെതുമ്പലുകള്‍ കാണുന്നു. മുതുകു ഭാഗത്ത് കട്ടിയുള്ള മുള്ളുകളും ഉണ്ട്..jpg)
വെള്ളം പൊങ്ങുന്ന സമയത്ത് ഞങ്ങളുടെ നാട്ടില്‍ കിട്ടിയിരുന്ന ഒരു മീനാണിവന്‍. Nandus Nadus, Gangetic leaf fish എന്നും ഇംഗ്ലീഷില്‍ പറയപ്പെടുന്ന ഇവന്‍ ഏഷ്യയിലാണ് പൊതുവേ കാണപ്പെടുന്നത്.
ഇത് വായിക്കുന്ന പലര്‍ക്കും ഇവന്‍ ഒരു അജ്ഞാതന്‍ ആയിരിക്കും എന്ന് തോന്നുന്നു. സാധാരണ മാര്‍ക്കറ്റില്‍ ഒന്നും കാണാത്ത മീന്‍ ആണല്ലോ. ഇവനെ കാണാത്തവര്‍ ഉണ്ടെങ്കില്‍ ഒന്നു പറഞ്ഞിട്ടു പോകണേ.. കണ്ടവരാണെങ്കിലും പറയാം.. മറ്റു പേരുകളില്‍ ഇവന്‍ അറിയപ്പെടുന്നു എങ്കില്‍ അതു കൂടി അറിയിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.