കരിങ്കണ

ഇന്ന് ഒരു ചെറിയ മീനിനെ പരിചയപ്പെടാം. പേര് "കരിങ്കണ". ഇംഗ്ലീഷ് പേര് Pseudosphromenus cupanus, macropodus cupanus . (ഇത് കാണൂ). ഈ മീനിനെ പൊതുവേ ഒരു അക്വേറിയം ഫിഷ് ആയിട്ടാണ് കണക്കാക്കുന്നത്. പക്ഷേ കോട്ടയം, ആലപ്പുഴ ജില്ലകളിലെ പാടങ്ങള്‍ക്കിടയിലെ ചെറിയ കൈത്തോടുകളില്‍ കിടക്കുന്ന ഓരോ ഇലയുടെ അടിയിലും കാണും ഓരോ കരിങ്കണ. കേരളത്തിലെ ഓരോ ചെറിയ അരുവികളിലും തോടുകളിലും ഇവ കാണും എന്ന് തോന്നുന്നു .
പൊതുവേ കാണപ്പെടുന്നവയ്ക്ക് മൂന്ന്-നാല് സെന്റിമീറ്റര്‍ വലിപ്പമാണുള്ളത്. മാക്സിമം അഞ്ച്-ആറ് സെന്റിമീറ്റര്‍ നീളം മാത്രമേ ഇവയ്ക്കുള്ളൂ.
ഇവയെ പിടിച്ച് ചൂണ്ടയില്‍ കൊരുക്കാന്‍ ഇരയായും, വീട്ടുമുറ്റത്തെ ടാങ്കില്‍ കിടക്കുന്ന വരാലിന് ഭക്ഷണമായും ഒക്കെ കൊടുത്തിട്ടുണ്ട്.


