ഒരോ മീനിനെ പറ്റിയും ജീവിയെപറ്റിയും എഴുതാന്‍ വിട്ടുപോയ എന്തെങ്കിലും നിങ്ങള്‍ക്കറിയാമെങ്കില്‍ കമന്റിലൂടെ പൂരിപ്പിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

January 30, 2009

കരിങ്കണ, ഈ ചെറിയവനെ അറിയുമോ?

കരിങ്കണ

ഇന്ന് ഒരു ചെറിയ മീനിനെ പരിചയപ്പെടാം. പേര് "കരിങ്കണ". ഇംഗ്ലീഷ് പേര് Pseudosphromenus cupanus, macropodus cupanus . (ഇത് കാണൂ). ഈ മീനിനെ പൊതുവേ ഒരു അക്വേറിയം ഫിഷ് ആയിട്ടാണ് കണക്കാക്കുന്നത്. പക്ഷേ കോട്ടയം, ആലപ്പുഴ ജില്ലകളിലെ പാടങ്ങള്‍ക്കിടയിലെ ചെറിയ കൈത്തോടുകളില്‍ കിടക്കുന്ന ഓരോ ഇലയുടെ അടിയിലും കാണും ഓരോ കരിങ്കണ. കേരളത്തിലെ ഓരോ ചെറിയ അരുവികളിലും തോടുകളിലും ഇവ കാണും എന്ന് തോന്നുന്നു .


പൊതുവേ കാണപ്പെടുന്നവയ്ക്ക് മൂന്ന്-നാല് സെന്റിമീറ്റര്‍ വലിപ്പമാണുള്ളത്. മാക്സിമം അഞ്ച്-ആറ് സെന്റിമീറ്റര്‍ നീളം മാത്രമേ ഇവയ്ക്കുള്ളൂ.ഇവയെ പിടിച്ച് ചൂണ്ടയില്‍ കൊരുക്കാന്‍ ഇരയായും, വീട്ടുമുറ്റത്തെ ടാങ്കില്‍ കിടക്കുന്ന വരാലിന് ഭക്ഷണമായും ഒക്കെ കൊടുത്തിട്ടുണ്ട്.

പണ്ടൊക്കെ ഇവയിലെ നല്ല കളര്‍ ഉള്ളവയെ പിടിച്ച് കുപ്പിയിലിട്ട് മേശപ്പുറത്ത് വച്ചിട്ടുണ്ട്. പല തരത്തിലുള്ള കരിങ്കണകള്‍ നമ്മുടെ നാട്ടില്‍ കാണപ്പെടുന്നുണ്ട്. വാലു നീണ്ടതും ചുവന്ന കളറില്‍ ഉള്ളതും ഒക്കെയുണ്ട്.


നമ്മുടെ നാട്ടില്‍ പൊതുവേ കാണപ്പെടുന്ന മറ്റൊരിനം കരിങ്കണയാണ് Pseudosphromenus dayi. നീണ്ട വാലുകള്‍ ഉള്ള ഇവയെ കാണാന്‍ ഇത്തിരി ഭംഗി കൂടുതല്‍ ഉണ്ട്.

വിവരങ്ങള്‍ക്ക് കടപ്പാട് : Informatie Gids

23 comments:

അനില്‍ശ്രീ said...

ഇന്ന് ഒരു ചെറിയ മീനിനെ പരിചയപ്പെടാം. പേര് "കരിങ്കണ". ഇംഗ്ലീഷ് പേര് Pseudosphromenus cupanus. (ഇത് കാണൂ). ഈ മീനിനെ പൊതുവേ ഒരു അക്വേറിയം ഫിഷ് ആയിട്ടാണ് കണക്കാക്കുന്നത്. പക്ഷേ കോട്ടയം, ആലപ്പുഴ ജില്ലകളിലെ പാടങ്ങള്‍ക്കിടയിലെ ചെറിയ കൈത്തോടുകളില്‍ കിടക്കുന്ന ഓരോ ഇലയുടെ അടിയിലും കാണും ഓരോ കരിങ്കണ. കേരളത്തിലെ ഓരോ ചെറിയ അരുവികളിലും തോടുകളിലും ഇവ കാണും എന്ന് തോന്നുന്നു .

lakshmy said...

ഇതാണെന്നു തോന്നുന്നു, ഞങ്ങൾ പൂച്ചുട്ടി എന്നു വിളിക്കുന്ന മീൻ, തോടുകളിലെല്ലാം കാണുന്നത്

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നന്നായി എഴുതിയിരിയ്ക്കുന്നു....!

അനില്‍ശ്രീ... said...

ലക്ഷ്മി ഉദ്ദേശിച്ചവന്‍ ഇവനല്ല എന്നു തോന്നുന്നു. അത് മിക്കവാറും തലയുടെ മുകളില്‍ ഒരു പൊട്ടൊക്കെയായി മാനത്തുകണ്ണീ എന്നും പൂഞ്ഞാന്‍ എന്നും അറിയപ്പെടുന്ന മീനായിരിക്കും.

വാല്‍ എപ്പോഴും ഒരു അര്‍ദ്ധവൃത്തത്തില്‍ വളച്ചായിരിക്കും കരിങ്കണയൂടെ നില്പ്പ്. വെള്ളത്തിനടിയില്‍ കുടക്കുന്ന ഇലകള്‍ക്കടിയില്‍ ആണിവ മുട്ടയിടുന്നത്.

ബിന്ദു കെ പി said...

എനിയ്ക്കിവനൊരു പുതുമുഖമാണ്. നന്ദി അനിൽ, പരിചയപ്പെടുത്തിയതിന്

കൃഷ്‌ണ.തൃഷ്‌ണ said...

കുളങ്ങളിലും ചെറു തോടുകളിലുമൊക്കെ കണ്ടു വരുന്ന കരട്ടി, ചെമ്പല്ലി, എന്നൊക്കെ പറയുന്ന മത്സ്യമല്ലേ ഇത്‌?

അനില്‍ശ്രീ said...

കൃഷ്ണ.തൃഷ്ണ
അവനല്ല ഇവന്‍. ഇത് ആകെ മൂന്നു നാലു സെന്റമീറ്റര്‍ മാത്രം വളരുന്ന ചെറിയ മത്സ്യമാണ്. കറിക്കൊന്നും ഉപയോഗിക്കുന്നവനല്ല. കുട്ടികള്‍ തോര്‍ത്തുകൊണ്ട് കൈത്തീടുകളില്‍ ഒക്കെ കോരുമ്പോള്‍ കിട്ടുന്ന മീനുകളില്‍ ഒരെണ്ണം.

അനോണി ആന്റണി said...

ഞങ്ങളുടെ നാട്ടില്‍ ഇവനെ "അണ്ടിക്കൊരട്ടി" എന്നാണ്‌ വിളിക്കുന്നത്. വയലുകളിലും കൈത്തോടുകളിലും പരലും മാനത്തുകണ്ണിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അംഗസംഖ്യ ഉള്ള മീന്‍ ഇതായിരുന്നു.
pseudosphromenus cupanus എന്നു മാത്രമല്ല macropodus cupanus എന്നും പേരുണ്ട് (ഓരോ കുരിശ്ശേ, കണ്‍ഫ്യൂഷന്‍ ഉണ്ടാവാതിരിക്കാനാണ്‌ ശാസ്ത്രനാമം ഇടുന്നത്, അതു തന്നെ രണ്ടെണ്ണം ആയാലോ.)

അണ്ടിക്കൊരട്ടി എന്ന ഒരു ചന്തവുമില്ലാത്ത പേരു വീണെങ്കിലും ഇവന്‍ ആളു സുഹൃത്താണ്‌. ചെളിയില്‍ താമസിച്ച് കൊതുകിന്റെ കൂത്താടികളെ തിന്നൊടുക്കാന്‍ വിരുതനാണിവന്‍. (ഇനി പേരിനു ഗമ പോരെങ്കില്‍ പങ്കവാസി മശകാരി എന്നിട്ടോ) . ഒരുമാതിരി മീനുകള്‍ ശ്വാസം മുട്ടി ചത്തു പോകുന്ന ചേറ്റിലും ചതുപ്പിലും ജീവിക്കാന്‍ കെല്പ്പുണ്ട് ഇവന്‌- വായു ശ്വസിച്ച് ചെകിളവഴി കിട്ടുന്ന ഓക്സിജന്റെ അളവു കുറയുമ്പോള്‍ സപ്ലിമെന്റ് ചെയ്യാനുള്ള ശേഷി. തലയിലെ ഒരു ചെറു സുഷിരം [labyrinth] വെള്ളത്തിന്റെ മുകള്‍പ്പരപ്പില്‍ കൊണ്ടു വച്ചാണ്‌ ഇവന്‍ ശ്വാസം പിടിക്കുക. (അതുകൊണ്ട് തന്നെ അക്വേറിയത്തലെ വെള്ളം നശിച്ച് എല്ലാവനും ചാകാറാകുമ്പോഴും ഇദ്ദേഹം ഒരു പ്രശ്നവുമില്ലാതെ ഒറ്റയോട്ടം മുകളിലേക്ക് നടത്തി ശ്വാസം പിടിച്ച് തിരിച്ചു വരുന്നത് കാണാം)

ഇവന്റെ നിറം കൂടിയ അളിയന്‍ ആണ്‌ (Macropodus opercularis) അഥവാ അക്വേറിയങ്ങളുടെ പ്രിയപ്പെട്ട സ്വര്ഗ്ഗമത്സ്യം. ബന്ധുബലം പറഞ്ഞാലും ആളു കേമനാ- ഗൗരാമികള്‍, സയമീസ് ഫൈറ്റിങ്ങ് ഫിഷ് തുടങ്ങിയ അക്വേറിയപ്പുലികള്‍ ഇവന്റെ കുടുംബത്തിലേതാണ്‌.

ചതുപ്പുകളില്‍ വെള്ളം ദോശമാവുപോലെ ആയാലും കുലുങ്ങാത്ത ഇവനെ പക്ഷേ മുനിസിപ്പാലിറ്റിയുടെ കൊതുകുനാശിനി തളിക്കല്‍ ലക്ഷക്കണക്കിനു കൊന്നൊടുക്കിക്കളഞ്ഞു. ശരിയായ കൊതുകുനാശിനിയായ ഈ പാവം മീന്‍ ഒടുങ്ങിയും കിട്ടി, ഒരു മഴ കൂടി വീഴുമ്പോള്‍ കൊതുകുനാശിനിയുടെ എഫക്റ്റും പോയി കൊതുകുകള്‍ പഴയതിന്റെ പത്തിരട്ടിയായി തിരിച്ചും വന്നു. എങ്ങനെയുണ്ട് നുമ്മക്കട ബുദ്ധി :(

അനില്‍ശ്രീ said...

അന്തോണിച്ചാ,

ഫൈറ്ററിനേ കൂടി ഈ പൊസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് കരുതിയതായിരുന്നു. ഫൈറ്ററിന്റെ വാലിന്റെ നീളം കുറച്ചാല്‍ കരിങ്കണയായി അല്ലേ? ഏതായാലും നീണ്ട ഒരു കമന്റിലൂടെ ഇത്രയും കാര്യങ്ങള്‍ പറഞ്ഞതിന് നന്ദി പ്രകാശിപ്പിച്ചു കൊള്ളുന്നു. :)

വെള്ളം വറ്റിക്കുന്ന പാടങ്ങള്‍ക്കിടയിലെ തോടുകളില്‍ വെള്ളമുള്ള കുഴികളില്‍ ഇവ കൂട്ടം കൂട്ടമായി കാണുന്നുണ്ട്. അവയെ കൂട്ടമായി കോരിയെടുത്താല്‍ നൂറില്‍ അഞ്ചെണ്ണമെങ്കിലും നമ്മുടെ അക്വേറിയങ്ങളില്‍ കാണുന്നവയേക്കാള്‍ ഭംഗിയുള്ളവയായിരിക്കും. നല്ല കളര് കോമ്പിനേഷനും, നല്ല വാലും ഒക്കെയുള്ളവ അവയുടെ കൂടെ കാണും. അങ്ങനെയുള്ളവയെ ആയിരുന്നു പണ്ട് കുപ്പിയില്‍ ഇട്ട് വളര്‍ത്തിയിട്ടുണ്ട് എന്ന് പറഞ്ഞത്.

അനോണി ആന്റണി said...

അനില്‍ശ്രീ,
അക്വേറിയം സൂക്ഷിപ്പുകാരന്‍ ഒരാള്‍ അവകാശപ്പെടുന്നത് ഇവനു കൊഞ്ചിന്റെ ലാര്‍വ്വ, സ്പൈരുലിന തുടങ്ങിയ ഹൈ ക്വാളിറ്റി തീറ്റ കൊടുത്താല്‍ പുള്ളിയും പടവും വാലും ഒക്കെ തെളിഞ്ഞു വരും, സാധാരണ കൂത്താടിയും ചള്ളു ചവറും കൊടുത്താല്‍ ഓര്‍ഡിനറി നിറം (കരിമീന്റെതു പോലെ) മാത്രമേ കാണൂ എന്നാണ്‌. ഇതൊരു അവകാശവാമ് മാത്രം. സംഗതി സത്യമാണോ എന്ന് ഒരുറപ്പുമില്ല (പൊതുവില്‍ ഞാന്‍ വളര്‍ത്തിയ മീനിനു അഞ്ചു കാലുണ്ടെന്ന് പറയുന്ന ശീലം ഈ ഹോബി ഉള്ളവര്‍ക്കുണ്ടേ)

സമയീസ് ഫൈറ്റര് പെണ്ണുങ്ങള്‍ (വാലും നിറവും ഇല്ലല്ലോ) ഇവന്മാരെപ്പോലെ തന്നെ ഇരിക്കും. പേരുപോലെ തന്നെ സയാം (ഇന്നത്തെ തായ് ലാന്‍ഡ്) സ്വദേശികളാണല്ലോ. ബന്ധുത്വത്തില്‍ മാത്രമല്ല ജീവിതശൈലിയിലും (ഫൈറ്റിങ്ങ് ഫിഷും വായു ശ്വഷിക്കും) ഭക്ഷണക്കാര്യത്തിലും പ്രത്യേകിച്ച് കൂത്താടി തീറ്റ, നടത്തം അല്ല നീന്തല്‍ പാറ്റേണും ഒക്കെ സാമ്യമുള്ളതാണ്‌.

കുതിരവട്ടന്‍ :: kuthiravattan said...

ഇവനെ എനിക്കും പരിചയമുണ്ട്.

അനില്‍ശ്രീ... said...

അമ്പട കടക്കാരാ.. അയാള്‍ ഇനി ഈ ഭക്ഷണം ഒക്കെ കൊടുത്ത് കരിമീനെയും ഇങ്ങനെ ഭംഗിയുള്ള മീന്‍ ആക്കിയെടുക്കുമോ? :)

BS Madai said...

ഒരല്പം വെള്ളമുള്ള സ്ഥലത്തെല്ലാം (ചെറു തോട്ടിലും കുളത്തിലും പാടത്തിലും എല്ലാം) ഇവനെ ഇഷ്ടം പോലെ കാണാം. ഞങ്ങളുടെ നാട്ടില്‍ ഇതിനെ ’ചട്ടീല്‍പറ്റി‘ എന്നു പറയും. അന്തോണിച്ചന്‍ പറഞ്ഞപോലെ, ഒരുവിധം എല്ലാ പരിതസ്ഥിതിയിലും പിടിച്ചുനിന്നോളും. ജൈവീകത്തിലൂടെ ഇതുപോലുള്ള ‘കുഞ്ഞന്‍’മാരെയും പരിചയപ്പെടുത്തിയതിനു നന്ദി.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

അനില്‍ശ്രീ,

ഉപകാര പ്രദമായ അറിവുകള്‍.. അഭിനന്ദനങ്ങള്‍

ചാണക്യന്‍ said...

അനില്‍ശ്രീ,
കരിങ്കണയെ കാട്ടിതന്നതിന് നന്ദി.....

അപ്പു said...

അനിലിന്റെ പോസ്റ്റും അന്തോണിച്ചന്റെ കമന്റും ചേര്‍ന്നപ്പോള്‍ ഈ മീനിനെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും ആയി. നന്ദി അനില്‍ ആന്റണീ.

കുഞ്ഞന്‍ said...

ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിന് നന്ദി മാഷെ, കണ്ടിട്ടുണ്ട് എന്നാല്‍ പേരറിയില്ലായിരുന്നു.

അ.അ യുടെ കമന്റും കൂടുതല്‍ ഉപകാരപ്രദം.

ഇനി കറൂപ്പിനെ പറ്റി പറയാമൊ..?

poor-me/പാവം-ഞാന്‍ said...

Thank you for the live pictures.

ദീപക് രാജ്|Deepak Raj said...

nice post once again.. thanks

നവരുചിയന്‍ said...

അനില്‍ ഭായ് ,
ഞങ്ങള്‍ ഇതിനെ "അണ്ടിഅള്ളി" എന്നും വിളിക്കാര്‍ ഉണ്ട് . ... ഇവന് ഫിഷ് ഫുഡ് കൊടുത്താല്‍ ഭംഗി വരും എന്ന് പറയുന്നത് വെറുതെ മണ്ടത്തരം ആണ് .. ഞാന്‍ പരിക്ഷിച്ചു പരാജയപെട്ടതാണ് ... ഒരിക്കല്‍ അല്ല പലവട്ടം ... അക്കെ ഉള്ള ഒരു മാറ്റം കളര്‍ മാറും .. ചെറിയ ഒരു നീല വര ചിറകിനു മുകളില്‍ വരും .... അത്ര തന്നെ ... ഫൈറ്ററിനേ ഇവന്റെ കൂടെ ഒരികല്‍ ഞാന്‍ ഇട്ടു നോക്കി പക്ഷെ ഒന്നും നടന്നില്ല ..... ദേഹത്തിനു കുറുകെ ഒന്നോ രണ്ടോ വരകള്‍ ചിലതില്‍ കണ്ടിടുണ്ട് .. ഫൈറ്ററിനേ പെണ്ണിനും ഇതു പോലെ വരകള്‍ ചിലപ്പോള്‍ കണ്ടിടുണ്ട് .... ഇവരെ മിക്സ് ചെയാന്‍ ഞാന്‍ ഒരികല്‍ ശ്രെമിച്ചു. പക്ഷെ നടന്നില്ല ....

Bindhu Unny said...

പണ്ട് മീന്‍‌പിടിച്ച് കളിക്കുമ്പോള്‍ ഇതിനെ ധാരാളം കിട്ടുമായിരുന്നു. :-)

sameer said...

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് വീയപുരം പ്രദേശങ്ങളിൽ ഇതിനെ വട്ടക്കാളി എന്നും പറയുന്നു

Jesmonjoseph Pulikkottil said...

thissur bagathu ithine karuvaathi ennu vilikkum. pathungunna swabavakar ayathinal kuttikal valare elupathil pidikkarundu

മറ്റുള്ളവ

ഈയിടെ വന്ന മറുപടികള്‍

സന്ദര്‍ശകര്‍