ഒരോ മീനിനെ പറ്റിയും ജീവിയെപറ്റിയും എഴുതാന്‍ വിട്ടുപോയ എന്തെങ്കിലും നിങ്ങള്‍ക്കറിയാമെങ്കില്‍ കമന്റിലൂടെ പൂരിപ്പിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

February 15, 2009

പൂഞ്ഞാന്‍ / മാനത്തുകണ്ണി

പൂഞ്ഞാന്‍
ഇപ്രവശ്യവും ഒരു ചെറിയ മീനാണ് താരം. Aplocheilus blockii ,Aplocheilus lineatus, Aplocheilus panchax ഇതെല്ലാമാണ് ഇവന്റെ നാമങ്ങള്‍. മലയാളത്തില്‍ സാധാരണയായി പൂഞ്ഞാന്‍ എന്നും മാനത്തുകണ്ണി എന്നും ചൂട്ടന്‍ എന്നും വരയന്‍ പൂഞ്ഞാന്‍ എന്നും ഒക്കെ അറിയപ്പെടുന്ന ഇവനെ പാലായിലും കോട്ടയത്തിന്റെ ചിലയിടങ്ങളിലും പറയുന്നത് നെറ്റിയില്‍ പൊട്ടന്‍ എന്നാണ്.
പൂഞ്ഞാന്‍ / മാനത്തുകണ്ണി . 'ഇവനെ കണ്ടിട്ടില്ല' എന്നാരും പറയില്ല എന്നു കരുതുന്നു.
Aplocheilus lineatus Gold
കേരളത്തിലെ ഒരു വിധപ്പെട്ട എല്ലാ സ്ഥലങ്ങളിലും കാണപ്പെടുന്ന ഒരു മീനാണ് പൂഞ്ഞാന്‍. ആറേഴ് സെന്റിമീറ്റര്‍ നീളം വരുന്ന, ചെറുതോടിന്റെയൊക്കെ തീരത്തോടടുത്ത് കാണപ്പെടുന്ന ഇവനെ പല തരത്തിലും നിറത്തിലും കാണാം.

നമ്മുടെ നാട്ടില്‍ സാധാരണ കാണുന്ന പൂഞ്ഞാനാണ് ഇവന്‍

വെള്ളത്തില്‍ കാണുന്ന സൂക്ഷ്മജീവികളും ജൈവാശങ്ങളും ഒക്കെയാണ് പ്രധാന ഭക്ഷണം. അതു കൊണ്ട് തന്നെ കൊതുകുകളെ നശിപ്പിക്കുന്നതില്‍ ഇവയും നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്.
പ്രാദേശിക നാമങ്ങള്‍ : പൂഞ്ഞാന്‍ , മാനത്തുകണ്ണി , ചൂട്ടന്‍, വരയന്‍ പൂഞ്ഞാന്‍, പൂച്ചുട്ടി, നെറ്റിയില്‍ പൊട്ടന്‍ , കണ്ണാം ചൂട്ടീ

ഇവയുടെ ചിലയിനങ്ങള്‍ അക്വേറിയം ഫിഷ് ആയി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇവ ശക്തി കുറഞ്ഞ മീനാണ്. അതു കൊണ്ട് തന്നെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ പെട്ടെന്ന് ചത്തുപോകും.
അക്വേറിയത്തില്‍ കാണപ്പെടുന്ന പൂഞ്ഞാന്റെ വര്‍ഗ്ഗങ്ങളില്‍ ചിലതാണ് താഴെ കാണുന്നവ.


വരയന്‍ പൂഞ്ഞാന്‍

Orangetail killifish

Hechtling

വിവിധയിനങ്ങളുടെ സംഗ്രഹം
Aplocheilus blockii -Green panchax
Aplocheilus lineatus - Striped panchax
Aplocheilus panchax -Blue panchax

Family: Aplocheilidae (Killifishes)
Order: Cyprinodontiformes (rivulines, killifishes and live bearers)
Class: Actinopterygii (ray-finned fishes)
കാണപ്പെടുന്ന സ്ഥലങ്ങള്‍ :Pakistan, India, Bangladesh, Myanmar and the Indo-Malaysian archipelago,Nepal Cambodia, Vietnam, Sri Lanka etc.
courtesy : fishbase

19 comments:

അനില്‍ശ്രീ said...

ഇപ്രവശ്യവും ഒരു ചെറിയ മീനാണ് താരം. Aplocheilus blockii ,Aplocheilus lineatus, Aplocheilus panchax ഇതെല്ലാമാണ് ഇവന്റെ നാമങ്ങള്‍. മലയാളത്തില്‍ സാധാരണയായി പൂഞ്ഞാന്‍ എന്നും മാനത്തുകണ്ണി എന്നും ചൂട്ടന്‍ എന്നും വരയന്‍ പൂഞ്ഞാന്‍ എന്നും ഒക്കെ അറിയപ്പെടുന്ന ഇവനെ പാലായിലും കോട്ടയത്തിന്റെ ചിലയിടങ്ങളിലും പറയുന്നത് നെറ്റിയില്‍ പൊട്ടന്‍ എന്നാണ്.

സന്‍ജ്ജു said...

വടകരയില്‍ ഇതിനെ നെറ്റിയാപൊട്ടന്‍ എന്നാണു വിളിക്കാറു.
എറ്റവും വേഗം പിടിക്കാന്‍ പറ്റൂന്ന ഒരു മീന്‍!

mir said...

ഞങ്ങള്‍ ഇതിനെ കണ്ണന്‍ എന്നാണ് വിളിക്കുന്നത്‌

...പകല്‍കിനാവന്‍...daYdreamEr... said...

മീന്‍ പുരാണം കൊള്ളാട്ടോ...
ഒരു ചൂണ്ടക്കാരന്‍... !
:)

ചാണക്യന്‍ said...

മാനത്ത് കണ്ണികള്‍ മയങ്ങും കയങ്ങള്‍
മനോരമേ നിന്‍ നയനങ്ങള്‍....:)

കുതിരവട്ടന്‍ :: kuthiravattan said...

ഇവനെ ഞങ്ങ‌‌ള്‍ പൂച്ചുട്ടി എന്നു വിളിക്കുന്നു.

OAB said...

ഞങ്ങള്‍ 'കണ്ണാം ചൂട്ടീ' എന്നാ പറയാ....

Bindhu Unny said...

ഇവനെ ഞാന്‍ കണ്ടിട്ടില്ല.
എന്ന് ഞാന്‍ പറയുന്നില്ല. :-)

പ്രിയ said...

മാനത്തുകണ്ണിയെ (ആ മൂന്നാമത്തെ പടം) എനിക്കും അറിയാം.മീന്‍പിടുത്തം ഹോബിയില് തോര്‍ത്തില്‍ സ്ഥിരം കിട്ടാറുള്ളതാ തീരെ കുഞ്ഞു പൊടിമീന്‍ മാനത്തുകണ്ണി :) നാട്ടിലെ കുഞ്ഞി തോട്ടില്‍ മൊത്തം മാനത്ത് കണ്ണിയും പൊട്ടക്കണ്ണന്‍ പാമ്പും ആണ്.
ഇതിപ്പോ എന്തോരും തരം കുഞ്ഞിമീനാ :) ആ മഞ്ഞേം ചോപ്പും വരയനും ഒക്കെ ഏത് നാട്ടിലെ മാനത്തുകണ്ണികളാ അനില്‍ശ്രീ ?

ഇത്രേം പരിചയമുള്ള മീനിനെ പരിചയപെടുതിയതിനു നന്ദി :) :)

രണ്‍ജിത് ചെമ്മാട്. said...

കണ്ണന്‍ ബ്ലാല്‍ എന്നു പറയുന്നത് ഇതുമായി ബന്ധമുള്ളതാണോ? അതോ ഇതു തന്നെയോ?

കുറുമാന്‍ said...

പൂച്ചുട്ടി എന്ന പേരിലാണ് ഇരിങ്ങാലക്കുട, തൃശൂര്‍ പ്രാന്തപ്രദേശം മേം യിവന്‍ അറിയപെടുന്നത്.

രണ്‍ജിത് ചെമ്മാടേ, കണ്ണന്‍ ബ്രാല്‍, ബ്രാല്‍, വരാല്‍ എന്നീ പേരിലറിയപെടുന്നത് ഇതല്ലാട്ടോ. 1-2 കിലോ വരെ തൂക്കം വരുന്ന വരാലുണ്ട് (അതിലും കൂടിയതും ഉണ്ടാവാം)

ശിവ said...

ഇതിനെ തികച്ചും ഒരു റഫറന്‍സ് ബ്ലോഗായി ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു....

അനില്‍ശ്രീ... said...

കണ്ണന്‍ എന്ന പേരു mir-ന്റെ കമന്റില്‍ നിന്നാണ് ചേര്‍ത്തത്. അദ്ദേഹത്തിന്റെ സ്ഥലം കോഴിക്കോടാണ്. അവിടെയുള്ള ആരെങ്കിലും ഒന്ന് കൂടി ക്ലിയര്‍ ചെയ്താല്‍ നന്നായിരുന്നു.

രഞ്ജിതേ... ത്രിശൂര്‍ ഭാഗങ്ങളില്‍ കണ്ണന്‍ എന്ന് പറയുന്നത് വരാലിനെ തന്നെയാണ്. (ഈ പോസ്റ്റ് കാണുക)

നവരുചിയന്‍ said...

അയ്യോ നമ്മുടെ പൂഞ്ഞാന്‍!!!!!! ... ഇവനെ ആലപ്പുഴ ഭാഗത്ത് പൂഞ്ഞാട്ടി എന്നും വിളിക്കുക പതിവാണ് .. പിന്നെ ഇവനെ അക്വേറിയത്തില്‍ ഇട്ടാല്‍ അടുത്ത ദിവസം തന്നെ കളര്‍ ഒക്കെ പോയി ഒരു മാതിരി തവിട്ടു കളര്‍ ആകും . എന്താണ് കാരണം എന്ന് അറിയില്ല .. എന്റെ അനിയന്‍ ഇവനെ ചിരിക്കുന്ന മീന്‍ എന്നാണ് വിളിക്കുന്നത് ...

കുഞ്ഞന്‍ said...

മഷെ..

പെരുമ്പാവൂര്‍ ആലുവ ഭാഗത്ത് പൊങ്ങന്‍‌ചുട്ടി എന്നാണ് വിളിക്കുന്നത്. ഏതുസമയവും വെള്ളത്തിനുമുകളില്‍ പൊങ്ങിക്കിടക്കുന്നതുകൊണ്ടാണ് ഈ പേര് വന്നത്. നിശ്ചലമായിക്കിടക്കുന്ന വെള്ളത്തില്‍( കുളത്തിലും തോട്ടിലും മറ്റും )ഇദ്ദേഹത്തെക്കാണാം. ഒരില വീണാലും ഓടിവരും.

Thaikaden said...

Ithine 'choottan' ennu vilikkunnu. (Sangathi nannavunnundu ketto)

റാഷിദ് said...

അനിൽശ്രീ, എന്റെ നാട്ടിൽ (കണ്ണൂർ) ഇതിന് നെറ്റിക്കുറിയൻ അല്ലെങ്കിൽ കണ്ണിക്കുറിയൻ എന്നാണ് വിളിക്കുക.

ചന്ദ്രകാന്തം said...

പഴയ ശേഖരങ്ങളില്‍ നിന്ന്‌ ഏറ്റവും വായവട്ടമുള്ള കുപ്പി തപ്പിയെടുത്ത്‌ വെടിപ്പാക്കി, ഇത്തിരി വെള്ളാരം കല്ലും പേരിന്‌ ഒന്നുരണ്ട്‌ പായല്‍ത്തുണ്ടും ഇട്ട്‌ ഈ മാനത്തുകണ്ണികളെ കുടിപാര്‍പ്പിച്ചിരുന്ന ബാല്യം ഓര്‍ത്തു.
ചൂട്ടക്കണ്ണന്‍ എന്നു വിളിച്ചാലും ഇവന്‍ വിളികേള്‍ക്കും.

jamsheer said...

കൊള്ളാം....കുറച്ചു സമയം ബാല്യ കാലത്തേക്ക് തിരിച്ചു പോയി......
ഞങ്ങളുടെ നാട്ടില്‍ (പരപ്പനങ്ങാടി) ഇതിനു നെറ്റിമാന്‍ എന്ന് പറയും.....

മറ്റുള്ളവ

ഈയിടെ വന്ന മറുപടികള്‍

സന്ദര്‍ശകര്‍