പണ്ടൊക്കെ ഞങ്ങളുടെ നാട്ടില്‍ ആറുകളിലും തോടുകളിലും എപ്പോഴും 'മറിഞ്ഞ്' കളിച്ചിരുന്ന ഒരു മീനായിരുന്നു ഈ 'കാരി'. നോക്കി നില്‍ക്കുമ്പോള്‍ ഇവ ഓടി വന്ന് ശ്വാസം എടുത്തിട്ട് പോകുന്നത് കാണാമായിരുന്നു. പ്രത്യേകിച്ച് പാടത്തെ വെള്ളം വറ്റിക്കുന്ന സമയത്ത്.
കാരിയുടെ ശരീരം വെള്ളമയമുള്ളതും വഴുവഴുപ്പോട് കൂടിയതുമാണ്. ഇതിന് രണ്ട് മുള്ളുകള്‍ (കൊമ്പുകള്‍) ആണുള്ളത്. മുതുകത്ത് മുള്ള് ഇല്ല. ഉള്ള രണ്ട് മുള്ളുകള്‍ (കൊമ്പുകള്‍) നമ്മുടെ ശരീരത്ത് എവിടെയെങ്കിലും കയറിയാല്‍ ഭയങ്കരമായ വേദനയാണ്. ഒരു തരം മരവിപ്പും കാണും. കാരണം ഇവയ്ക്ക് വിഷം ഉണ്ട്. മുള്ള്‍ തറക്കുന്ന ഭാഗം നീരു വന്ന് വീര്‍ക്കും. ചൂടുവെള്ളം ഒഴിച്ചു കഴുകുന്നത് നല്ലതായിരിക്കും. (രഹസ്യമായി ഒരു കാര്യം കൂടി. ആറ്റുതീരത്ത് എവിടെ ചൂടുവെള്ളം, അതിനുപകരം മുള്ളുകൊള്ളുന്നയിടത്ത് മൂത്രം ഒഴിച്ചാല്‍ മതിയെന്ന് പറയുന്നവരുണ്ട്.
കാരിയുടെ ശരീരം വെള്ളമയമുള്ളതും വഴുവഴുപ്പോട് കൂടിയതുമാണ്. ഇതിന് രണ്ട് മുള്ളുകള്‍ (കൊമ്പുകള്‍) ആണുള്ളത്. മുതുകത്ത് മുള്ള് ഇല്ല. ഉള്ള രണ്ട് മുള്ളുകള്‍ (കൊമ്പുകള്‍) നമ്മുടെ ശരീരത്ത് എവിടെയെങ്കിലും കയറിയാല്‍ ഭയങ്കരമായ വേദനയാണ്. ഒരു തരം മരവിപ്പും കാണും. കാരണം ഇവയ്ക്ക് വിഷം ഉണ്ട്. മുള്ള്‍ തറക്കുന്ന ഭാഗം നീരു വന്ന് വീര്‍ക്കും. ചൂടുവെള്ളം ഒഴിച്ചു കഴുകുന്നത് നല്ലതായിരിക്കും. (രഹസ്യമായി ഒരു കാര്യം കൂടി. ആറ്റുതീരത്ത് എവിടെ ചൂടുവെള്ളം, അതിനുപകരം മുള്ളുകൊള്ളുന്നയിടത്ത് മൂത്രം ഒഴിച്ചാല്‍ മതിയെന്ന് പറയുന്നവരുണ്ട്.
പൊതുവെ രണ്ടു നിറത്തിലുള്ള കാരികളെ നമ്മുടെ നാട്ടില്‍ കണ്ടു വരുന്നു. ഒന്ന് നല്ല കറുത്ത നിറമുള്ളവ. രണ്ട്, ചാണകപ്പച്ച നിറം കലര്‍ന്ന കറുപ്പ് നിറത്തോട് കൂടിയത്.
തൊലി ഉരിഞ്ഞെടുത്ത് നല്ല മുളകും തേച്ച് വറുത്തടിക്കാന്‍ നല്ല മീനാണ് കാരി. കാരിയെ പറ്റി കൂടുതല്‍ ഇവിടെ കാണാം.
34 comments:
കേരളത്തില്‍ പൊതുവേ കണ്ടു വന്നിരുന്ന ഒരു മത്സ്യമാണ് കാരി അഥവാ Heteropneustes fossilis (Stinging catfish). "കണ്ടുവന്നിരുന്ന" എന്ന് പറയുന്നതാണ് ശരി എന്ന് തോന്നത്തക്കവിധം ഇതിന്റെ എണ്ണം കുറഞ്ഞിട്ടുണ്ട് എന്ന് പറയപ്പെടുന്നു.
തോടുകളിലാൺ ഇതിനെ കണ്ടു വന്നിരുന്നത് എന്നു തോന്നുന്നു. ചെളിവെള്ളമാൺ ഇതിനു പഥ്യം അല്ലേ?
----
ക്രിസ്മസ് ആശംശകള്‍.
ഇവനെ കണ്ടിട്ടില്ല
വീടിനു താഴെയുള്ള ,പാടത്തോടു ചേർന്നുള്ള തോട്ടിൽ നിന്നും ഇവനെ കിട്ടാറുണ്ട്.വിവാഹിതയായി ഇവിടെ വന്ന സമയത്ത് ഇതിന്റെ മുള്ള് എവിടെ ആണെന്ന കാര്യം വല്യ പിടിയില്ലാരുന്നു.അതു കൊണ്ട് തന്നെ മീൻ വൃത്തിയാക്കിയപ്പോൾ മീൻ മുള്ള് കൈയ്യിൽ കൊണ്ടു കയറിയിട്ടുണ്ട്. ഹൗ ! ആവേദന ഇപ്പോളൂം ഓർക്കുമ്പോൾ ഒരു തരം നീറ്റലാ.അതിൽ പിന്നെ ഇത്തരം മീൻ കിട്ടിയാൽ അതിന്റ്റെ തല ആദ്യം മുറിച്ച് പൂച്ചക്കു കൊടുക്കും .എന്നിട്ട് ചാരം ചേർത്ത് ഉരച്ചു കഴുകി,ഇവനെ ഫ്രൈ ആക്കി കഴിക്കും.അപാര രുചിയാ ഈ മീനു!
ഈ മീനിനെ ഞാന്‍ മുമ്പ് കണ്ടിട്ടുണ്ട്..... വയലില്‍ പണി കഴിഞ്ഞു വരുന്നവര്‍ ഇതിനെ തോടില്‍ നിന്നും പിടിച്ചുകൊണ്ടു വരും....
പണ്ട് മഴക്കാലത്ത് തോട്ടിൽ കൂട്ടംകൂട്ടമായി കണ്ടിട്ടുള്ള ഈ മീനിന്റെ പേര് ഇപ്പോഴാണ് പിടി കിട്ടിയത്. നന്ദി അനിൽ
ഇതിനെ ഞങ്ങളുടെ നാട്ടില്‍ കടി എന്നാ പറയുക.
മുള്ളെന്നു പറഞ്ഞത് സൈഡിലെ ആ കൊമ്പിനെ തന്നെയല്ലേ? (മീന്‍ മുള്ളെന്നാല്, മീന്‍ skelton എന്നാണ് അറിയുന്നത് :)
അനില്‍ശ്രീ, ആ മുഴിയും ഈ കാരിയും ഇപ്പഴും ആകെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കണ്ട്ട്ടോ.പഴയ ആ മുഴി പോസ്റ്റ് ഒന്നുടെ വായിക്കട്ടെ :)
കുതിരവട്ടന്‍, ശരി തന്നെ. ചെളിവെള്ളം ഇവയ്ക് പഥ്യം തന്നെ. പാടത്ത് വെള്ളം വറ്റിക്കുമ്പോള്‍ ഇടത്തോടുകളിലെ ചെറിയ പൊത്തുകളില്‍ നിന്ന്‍ ഇവ കൂട്ടം കൂട്ടമായി ഇറങ്ങി വരുമായിരുന്നു.
ലക്ഷ്മി, പല മീനുകളെയും കണ്ടിട്ടില്ല അല്ലേ... അപ്പോള്‍ ഇവിടെ ഇടക്കിടെ വരണം.
കാന്താരിക്കുട്ടി, ആദ്യമായി പറയാനുള്ളത് ഇവയെ ഉരച്ച് വൃത്തിയാക്കാന്‍ നില്‍ക്കണ്ട. കൂര്‍ത്ത ഒരു ഈര്‍ക്കിലിയോ, കുടക്കമ്പിയോ ആ തൊലിക്കിടയിലൂടെ ഇട്ട് തൊലിയില്‍ പിടിച്ച് ഒരു വലി വലിച്ചാല്‍ ആ തോല്‍ ഇങ്ങ് പറിഞ്ഞു പോരും. അതാണ് ഇവനും മുശിക്കും ഒക്കെ നല്ലത്.
ശിവ.. നമ്മുടെ തോടുകളില്‍ എല്ലായിടത്തും ഉള്ള ഒരു മീനാണ് കാരി.
കുറുമാന്‍.. നാമനിര്‍ദ്ദേശത്തിന് നന്ദി. പേര് പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.
പ്രിയ, പുറത്തുള്ള കൊമ്പുകളെ മുള്ള് എന്ന് പറഞ്ഞു എന്നേയുള്ളു. മീന്‍മുള്ള്‍ എന്ന് പറയുന്നത് ഉള്ളിലെ മുള്ള് തന്നെയാണ്. പിന്നെ ഇവനും മുഴിയും തമ്മിലുള്ള വ്യത്യാസം വലുപ്പം തന്നെ. കാരിക്ക് എട്ടിഞ്ച് വരെ നീളമേ കാണൂ, സൈസും ചെറുതാണ്.
വറുത്തടിക്കാന്‍ നല്ലതാണെന്ന് കേട്ടപ്പോള്‍ സമാധാനമായി :)
മുഴിയും മുഷിയും കണ്‍ഫ്യുഷനുണ്ടാക്കുന്നു, നീളത്തിലുള്ള വിത്യാസം പറഞ്ഞപ്പോള്‍ കണ്‍ഫ്യൂഷനു കുറവുണ്ട്.ഫോട്ടോ നോക്കുമ്പോള്‍ വീണ്ടും കണ്‍ഫ്യൂഷന്‍.
പാമ്പുകളില്‍ വെള്ളിക്കട്ടനും, വെള്ളിവരയനും ഇങ്ങിനെതന്നെ. കാണാന്‍ ഒരുപോലെ,
വെള്ളിക്കട്ടനു (ശംഖുവരയന്‍, എട്ടടിമൂര്‍ഖന്‍)ഉഗ്രവിഷം,1.75 മീറ്റര്‍ വളരും, തലമുതല്‍ വാലുവരെ വട്ടത്തിലുള്ള വളയം,
വെള്ളിവരയന് വാലിനു അറ്റംവരെ വളയം കാണില്ല, വിഷമില്ല, 75 സെന്റീമിറ്റര്‍ വരെ വളരൂ.
അനിലേ; പാമ്പിനെ പറ്റിയും ഇതുപോലെ ഫോട്ടോയും വിവരണവും എഴുതണം, എല്ലാവര്‍ക്കും പറശ്ശിനി സ്നേക്ക് പാര്‍ക്കില്‍ വന്നു പാമ്പിനെ കുറിച്ച് പഠിക്കാന്‍ കഴിയില്ല.
നന്ദി..
ടെമ്പ്ലേറ്റും നല്ലത്.
PullaaniththOttil ninn kuRE piTichchittuNT.
chooNtayil kuTungngiyaalum uuriyeTukkan pETiyaaN..!
oTukkaththe vazhupp kaaraNam piTiyum vitte pokum.
poththukaLil veRum kai koNT thappumpOL vaLare care edukkaNam. (kuRE kaTi koNTittuNT)
athaythe moothram thanneyaaN nalla oushadham. ;-)
Bhai nalla postukaL.
:-)
from where you are getting these much photos..?
;-)
Sunil || Upasana
off : braalinOT saamyamuLLa "vattaan" ne patti oreNNam prathiixikkamallO..?
കോഴിക്കോട് ഇതിനെ “കടു” എന്നാണ് വിളിച്ചിരുന്നത്.
കുത്തേറ്റാലുള്ള “മൂത്ര ചികിസ്ത” യെപ്പറ്റി കേട്ടിട്ടുണ്ട് :-)
ഈര്‍ക്കില്‍ കുത്തി വലിച്ചാല്‍ തൊലിപോരും, ചെറുചൂടുള്ള പുളിവെള്ളത്തില്‍ ഇട്ട് മ്രുദുവായി തിരുമ്മിയാലും തൊലിപോകും. ഇവന്‍ കരയിലും കുറച്ചു ജീവിക്കും. ഇവനെപ്പിടിക്കാന്‍ കഞ്ഞിക്കലം വറ്റിട്ട് വെള്ളത്തില്‍ താഴ്ത്തി 5മിനിറ്റ്കഴിഞ്ഞ് പൊക്കിയെടുത്താല്‍ 5 എണ്ണമെങ്കിലും കാണും.
ബിന്ദു....അഭിപ്രായത്തിന് നന്ദി...
സുനില്‍, വരാലിന്റെ പോസ്റ്റില്‍ തന്നെ വട്ടോനെപറ്റി പറഞ്ഞിട്ടുണ്ടല്ലോ.
കിഷോര്‍, കടു എന്ന് വിളിക്കുന്നത് കാരിയെ തന്നെയാണോ?
കാണാക്കുയില്‍ ..നന്ദി...
അനില്‍ ശ്രീ രണ്ടു കാര്യം പറയട്ടെ..
ഒന്നു കാരി കുത്തിയാല്‍ മുള്ളിയോഴിക്കണം.. അതിന് പ്രത്യേകിച്ച് മുള്ളണ്ട.. താനെ മുള്ളിക്കോളും.. (അനുഭവം സാക്ഷി,)
രണ്ടു... സാധനം ഇപ്പോള്‍ ഇല്ലാ എന്ന് പറയാം... എന്നാലും പത്തനംതിട്ട ജില്ലയിലെ (ബാക്കി എനിക്കറിയില്ല ) ചില തോടുകളിലും ചില ആറുകളിലും സാധനം ഉണ്ട്.. ചിലപ്പോള്‍ കണ്ടത്തിലും കണ്ടിട്ടുണ്ട്...
വട്ടാന്‍ ഇതല്ല.. അത് വട്ടന്‍ മീനാണ്.. (ആര് ചൂണ്ടയിട്ടാലും കേറി കൊത്തുന്ന വിഡ്ഢി )
ഇനിയും വേറെ മീനുകളുമായി വരണം...
മാഷേ കിടിലന്‍ സൈറ്റ് ആണ്.. വരാന്‍ താമസിച്ചു പോയി.. ക്ഷമാപണം
uvvO..!
njan nOkiyilla enne thOnnunnu.
:-)
Upasana
Anil,
Sorry for Manglish. Sorry innale oru spelling mistake pattiyathanu. Kadi allatto KADU ennanu...ithinte thanne oru red version undu alpam vithyasam kazhchayilum ruchiyilum undu that's MUSHI or MUSHU....
ഓ.കെ കുറുമാന്‍... ശരിയാക്കിക്കൊള്ളാം
മുഷിയെ നേരത്തെയുള്ള പോസ്റ്റില്‍ ഇവിടെ
കണ്ടില്ലായിരുന്നോ?
കാരി മോനെ കണ്ടിട് കാലം കുറെ ആയി . ഷാപ്പിലും ഇപ്പൊ കാണാന്‍ ഇല്ല .. പണ്ടു (ഒരു 4 വര്ഷം മുന്‍പ് ) പാടത്തു വെള്ളം കുറഞ്ഞു വരുമ്പോള്‍ ഇഷ്ടം പോലെ കാണാം . കണ്ട കീടനാശിനി ഓകെ ഇട്ടിട് ഇപ്പൊ വല്ലപ്പോഴും കണ്ടാല്‍ ആയി . കഴിഞ തവണ ചുണ്ട ഇട്ടിട് ആകെ 4 കാരിയെ ആണ് കിട്ടിയത് . ( ബാക്കി മുഴുവനും ചെമ്പല്ലി , പിന്നെ ഒരു ആമയും )
കടു...
ഓര്‍ക്കുംബോള്‍ തന്നെ വായില്‍ വെള്ളം വരുന്നു. കൊച്ചിലേ എങ്കിലും എനിക്കു തിന്നാന്‍ പറ്റി. അടുത്ത തലമുറയുടെ കാര്യം ഹുദാ ഗവ...
നല്ല പോസ്റ്റ്...
ഈ മീന്‍ എനിക്കൊരു പുതിയ കാഴ്ചയാണേ ... പുതിയ അറിവുകള്‍ പങ്കു വച്ചതിനു നന്ദി...
കാരി ഇത്ര വലിയതോ? ഞാന്‍ കണ്ടിട്ടുള്ളവ ഇത്ര വലിപ്പം ഇല്ലാത്തവയാണ്. പിന്നെ കറുത്തതും. ഫോട്ടോയിലെ ചിലവയെ കണ്ടാല്‍ മാഗ്ലാഞ്ചിയെപ്പോലെ?
കാരിയേയും അനുബന്ധകമന്റുകളും കണ്ടപ്പോ ചിരിച്ചുപോയി.
കുട്ടനാട്ടില്‍ ജനിച്ചുവളര്‍ന്ന എനിക്ക് കാരിയുടെ കുത്ത് പലതവണ
കൊണ്ടിട്ടുണ്ട്.വെള്ളം വറ്റുമ്പോഴാണ്-കാരിയെ കിട്ടുക.
ഇതിനെ പിടിക്കാന്‍ ഒരുവശം വേണം .തലക്കുതാഴെ ഞെക്കി.
പുളയുമ്പോ കുത്തുറപ്പാ.. മൂത്രിക്കുന്നതുതനേയാ മരുന്ന്.എന്നാലും
നീരുവരും .പക്ഷേ..ചേറിലൂടെ മറിഞ്ഞുപോവുമ്പോള്‍ സാമാനത്തിലെങ്ങാനും
കുത്തുകിട്ടിയാല്‍ ഹോ...കട്ടപൊക.നീരും വരും .
തകഴി ഷാപ്പില്‍ വന്നാല്‍ കാരിക്കറി കിട്ടും .കഴിച്ചിട്ട് അഭിപ്രായം
പറഞ്ഞാല്‍മതി.
വെരി ഗുഡ്. അപ്പോ ഒരുമാതിരി എല്ലാ കമന്റര്‍മാരെയും കാരി കീച്ചിയിട്ടുണ്ട്. എന്നാ ഞാനും തുറന്നു പറയാം, എനിക്കും കിട്ടിയിട്ടുണ്ട്. കാലില്‍ കുത്തുന്നത് സഹിക്കാം, ഒരു തവണ കക്ഷത്തില്‍ കേറി കുത്തി.
അതെങ്ങനെ പറ്റിയെന്നു വച്ചാല്‍ ഉണക്കു കാലത്ത് പച്ചക്കറി നനയ്ക്കാന്‍ വറ്റി വരുന്ന കുളത്തില്‍ ഒരു പാതാളക്കുഴി വെട്ടുന്ന പരിപാടിയുണ്ട്. കഴിഞ്ഞാണ്ട് വെട്ടിയ കുഴി ചെളിമൂടിപ്പോയത് കൊട്ടയ്ക്ക് കോരിക്കളയുകയായിരുന്നു, ഒരു ആക്കം കിട്ടാന്‍ കുഴിവക്കിലോട്ട് കൈമുട്ടി ഒന്ന് ഊന്നിയതാ, ധാ കിട്ടി കക്ഷം നോക്കി.
ചൂടും കാച്ചിലിന്റെ ഇലയും ചുണ്ണാമ്പു വെള്ളവുമൊക്കെ വച്ചു, നോ രക്ഷ, പഴുത്തു നീരു വന്നു. ആശൂത്രിപോയി കീറി പഞ്ഞിവച്ച് ഡ്രസ്സ് ചെയ്യിച്ചു. ഒക്കെക്കൂടെ രണ്ടാഴ്ച സ്കൂളില്‍ പോയത് ജയന്‍ പോകുമ്പോലെ കൈ അകറ്റി ആയിരുന്നു ( ജയനെപ്പോലെ അല്ല, വണ്‍ സൈഡ് മാത്രം)
In our area, Thrissur - Guruvayur, we call it as 'Mushu'. I used to catch it with fishing rod.Thanks for this nostalgic post.
ഇത് മുഷു അല്ല...
അതിന് ഈ പോസ്റ്റ് കണ്ടു നോക്കൂ..
ഓ.ടോ ..
പ്രൊഫൈല്‍ നോക്കി,,,കൂടുതലൊന്നും കണ്ടില്ലെങ്കിലും Profile Views എന്നയിടത്ത് 1 എന്നു കണ്ടു,,, അതിനര്‍ത്ഥം ഞാനാണ് ആ പ്രൊഫൈല്‍ ആദ്യം സന്ദര്‍ശിക്കുന്നത് എന്നല്ലേ.... നല്ലത് വരട്ടെ...
പായൽ നിറഞ്ഞ പാടശേഖരങ്ങളിൽ കാരി ധാരാളം കാണപ്പെടുന്നു.
ഇവനെ കുറെ പിടിച്ചിരിക്കുന്നു, കൈകൊണ്ടും ചൂടായിട്ടും, തൃശൂർ ക്കാർക്ക് ഇത് കടുവാണ്. കുത്തിയാൽ (മുള്ളു kondaal) വിവരമറിയും നല്ല നീറ്റം തന്നെ കാരണം, മൂത്രം തന്നെ ശരണം പറഞ്ഞ പോലെ പാടത്തു എവിടെ ചൂടുവെള്ളം !
njangalum kadu ennu vilikkum choondayil oru thavana kaduvine pidichappol asaan nenjathu kuthi vali paliyatha enthayalum athu nalloru anubavam aayi
ങഘ
മുള്ള് കൊണ്ടാൽ കുഴപ്പമുണ്ടോ ആരോഗ്യ പ്രേശ്നങ്ങൾ ഉണ്ടാകുമോ
ഒരു വർഷം വളർച്ചയെത്തിയ ഒരു കാരിമീൻ എത്ര ഗ്രാം ഭാരം വരും.
Post a Comment