മുതുകല, Nandus Nandus (Gangetic leaf fish)
മുതുകല, മുതുകൊമ്പല, ഉറക്കം തൂങ്ങി, അല്ലെങ്കില്‍ മുതുക്കി, എന്നൊക്കെ അറിയപ്പെടുന്ന ഇവന്‍ നമ്മുടെ നാട്ടില്‍ ഇക്കാലത്ത് വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന ഒരിനം ആണെന്ന് എനിക്ക് തോന്നുന്നു. ഇവയെ അക്വേറിയത്തില്‍ വളര്‍ത്താനും ഉപയോഗിക്കുന്നുണ്ട്. ഏഴ് എട്ടിഞ്ച് വരെ നീളം വയ്ക്കും എന്ന് തോന്നുന്നു.
ഇവനെ പിടിച്ച് വായ ഒന്നു തുറന്നു നോക്കണം. ഇവനേക്കാള്‍ വലിയ ഒരു മീനിനെ ഉള്‍ക്കൊള്ളാന്‍ പറ്റിയ വലുപ്പത്തില്‍ വായ വികസിക്കുന്നത് കാണാം. അതായത് അടുക്കടുക്കായി ഇരിക്കുന്ന വായ പൊളിക്കുമ്പോള്‍ വളരെ വലുതായി വരും എന്ന് സാരം. ദേഹം നിറയെ കട്ടിയുള്ള ചെതുമ്പലുകള്‍ കാണുന്നു. മുതുകു ഭാഗത്ത് കട്ടിയുള്ള മുള്ളുകളും ഉണ്ട്.
വെള്ളം പൊങ്ങുന്ന സമയത്ത് ഞങ്ങളുടെ നാട്ടില്‍ കിട്ടിയിരുന്ന ഒരു മീനാണിവന്‍. Nandus Nadus, Gangetic leaf fish എന്നും ഇംഗ്ലീഷില്‍ പറയപ്പെടുന്ന ഇവന്‍ ഏഷ്യയിലാണ് പൊതുവേ കാണപ്പെടുന്നത്.
ഇത് വായിക്കുന്ന പലര്‍ക്കും ഇവന്‍ ഒരു അജ്ഞാതന്‍ ആയിരിക്കും എന്ന് തോന്നുന്നു. സാധാരണ മാര്‍ക്കറ്റില്‍ ഒന്നും കാണാത്ത മീന്‍ ആണല്ലോ. ഇവനെ കാണാത്തവര്‍ ഉണ്ടെങ്കില്‍ ഒന്നു പറഞ്ഞിട്ടു പോകണേ.. കണ്ടവരാണെങ്കിലും പറയാം.. മറ്റു പേരുകളില്‍ ഇവന്‍ അറിയപ്പെടുന്നു എങ്കില്‍ അതു കൂടി അറിയിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
35 comments:
മുതുകല, മുതുകൊമ്പല, ഉറക്കം തൂങ്ങി, അല്ലെങ്കില്‍ മുതുക്കി, എന്നൊക്കെ അറിയപ്പെടുന്ന ഇവന്‍ നമ്മുടെ നാട്ടില്‍ ഇക്കാലത്ത് വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന ഒരിനം ആണെന്ന് എനിക്ക് തോന്നുന്നു.
ഇത് വായിക്കുന്ന പലര്‍ക്കും ഇവന്‍ ഒരു അജ്ഞാതന്‍ ആയിരിക്കും എന്ന് തോന്നുന്നു. സാധാരണ മാര്‍ക്കറ്റില്‍ ഒന്നും കാണാത്ത മീന്‍ ആണല്ലോ. ഇവനെ കാണാത്തവര്‍ ഉണ്ടെങ്കില്‍ ഒന്നു പറഞ്ഞിട്ടു പോകണേ.. കണ്ടവരാണെങ്കിലും പറയാം.. മറ്റു പേരുകളില്‍ ഇവന്‍ അറിയപ്പെടുന്നു എങ്കില്‍ അതു കൂടി അറിയിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
എനിയ്ക്കു വല്യ കണ്ടുപരിചയം തോന്നുന്നില്ല.
(അല്ലെങ്കില്‍ ഇപ്പോ മറ്റെല്ലാ മീനിയെയും പരിചയമല്ലേന്നു ചോദിയ്ക്കരുത്)
കണ്ടിട്ട് ഒരു പരിചയവും തോന്നണില്ല !!
എനിക്കറിയാം ഇവനെ. ‘പൊരുക്ക്‘, ‘മുത്തിപ്പൊരുക്ക്’ എന്ന് ഞങ്ങടവിടെ പറയുന്നു. അടുത്ത കാലത്തൊന്നും ഞാന്‍ കണ്ടീട്ടില്ല. വെള്ളത്തില്‍ ഏറെ നേരം അനങ്ങാതെ ഒറ്റ നില്പുണ്ടിവന്.
ഈ മീനിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാം,
ഇവിടെ
അനിലിന് www.fishbase.org ഉപകാരപ്പെടുമെന്ന് തോന്നുന്നു.
ദേ ചുമ്മാ എന്നെപ്പറ്റി ആവശ്യമില്ലാത്തത് പറയരുത്!! നന്ദു നന്ദു എന്നോ? ഞാനെന്നാ ഉറക്കം തൂങ്ങിയായത്? മാന്യ ബ്ലോഗര്‍മാരെ പറ്റി പരദൂഷണം പറയരുത്! :)
അനില്‍ ശ്രീ ,മുതുകലയെ ഞാന്‍ ചെറുപ്പത്തില്‍ ധാരാളം പിടിച്ചിടുണ്ട്, പാടത്ത് വള്ളം വറ്റുമ്പോള്‍ ഇവയെ ധാരാളം കിട്ടാറുണ്ട്, ഞങ്ങള്‍ ഇതിനെ മുതുക്കില എന്നാണ് പറയുന്നത് .
ഞാന്‍ ഇതിനെ ഇഷ്ടം പോലെ പിടിക്കുകയും ,കഴിക്കുകയും ചെയ്തിട്ടുണ്ട് .ഇതിനെ ഞങ്ങള്‍ വിളിക്കുന്ന പേരാണ് "മുതുപ്പില " .തടയില്‍ കൂടുതലും ഇവനും ,കരട്ടിയും ആണ് കുടുങ്ങുന്നത് .
ചാത്തിയെ കണ്ടു .ചാത്തിയാണ് താരം :)
ശ്രീ, അഭിപ്രായത്തിന് നന്ദി,
നന്ദന, ഈ ബ്ലോഗ് തന്നെ നന്ദനയെപ്പോലുള്ളവര്‍ക്ക് വേണ്ടിയാണ്. കാത്തിരിക്കൂ...
ഖാദര്‍, പുതിയ പേരുകള്‍ക്ക് നന്ദി.
ഞാന്‍ പ്രധാനമായും നോക്കുന്നത് fishbase തന്നെ. മുമ്പത്തെ പോസ്റ്റുകളില്‍ അത് കൊടുത്തിരുന്നു. ബാക്കിയൊക്കെ എന്റെ സ്വന്തം അനുഭവത്തില്‍ നിന്ന് തന്നെ. ഇതു വരെ ഇട്ട പോസ്റ്റ് എല്ലാം എനിക്കറിയാവുന്ന മീനുകള്‍ തന്നെ.
നന്ദാ..എന്തു ചെയ്യാം, ആ മീനിന്റെ വിധി.. പിന്നെ ഇതിന് മുമ്പത്തെ ഒരു പോസ്റ്റ് കണ്ടില്ല എന്ന് തോന്നുന്നു. 'നന്ദന്‍' എന്നു മലയാളത്തില്‍ പേരുള്ള ഒരു മീന്‍ (അറിഞ്ഞില്‍) ഞാണ്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ കമന്റ് അന്ന് പ്രതീക്ഷിച്ചിരുന്നു.
കൃഷ്ണ, ഇപ്പോള്‍ ഇവന്‍ വളരെ കുറവാണ് എന്ന് തോന്നുന്നു.
കാപ്പിലാന്‍, താങ്കള്‍ക്ക് ഇവനെ അറിയാമെന്ന് എനിക്കറിയാം. മുമ്പ് ഒരു കമന്റില്‍ ഇവനെപറ്റി എഴുതിയിരുന്നു. അതില്‍ നിന്നാണ് ഈ പോസ്റ്റ്.
ചാത്തി ???
അനില്‍ ആറ്റു വാള എന്ന് പറഞ്ഞതാണ് ഞാന്‍ പറഞ്ഞ ചാത്തി :) .
പിന്നെ വേറെ ഒരു മീനെ പറ്റി അറിയണം .കൂര്‍ത്ത ചുണ്ടുമായി ,വെളുത്ത നിറം ,നല്ല സുന്ദരിപെണ്ണിന്റെ കൂട്ട് കൊലുന്നനെ ഉള്ള ശരീരം ,വെള്ളത്തിന്റെ മുകളില്‍ കാണുന്ന " കോക്കോല " എന്ന മീന്‍ :) .
ഓഹോ.. ഇങ്ങനെ ഒരു ‘മീന്‍ മാര്‍ക്കറ്റ്’ ഉണ്ടായിരുന്നോ ബൂലോകത്ത്? ഞാന്‍ ആദ്യമായിട്ട് കാണുകയാ ഇവിടം. ഗൊള്ളാം ഗൊള്ളാം.
ശ്രീ അനില്‍ശ്രീ, കീപ്പിറ്റപ്പ്.
ഓഫ്: പിന്നെ, അവസാനചിത്രത്തിലെ വിദ്വാന്‍ ‘അജ്ഞാതന്‍’ ആണേല്‍ സൂക്ഷിക്കണം. കാലമതാണേയ്! കണ്ടാല്‍ത്തന്നെ ഒരു ഭീകരന്റെ ലുക്കാണ്. ‘നേഷണാലിറ്റി’ പോലും ശരിക്കും അറിയില്ലേല്‍ പോലീസില്‍ അറിയിക്കുന്നാതാവും ഉചിതം!
:)
ഇവനെ കണ്ടിട്ടുണ്ട്, പക്ഷേ പേരറിയില്ലായിരുന്നു. നല്ല ഭംഗിയുണ്ടല്ലോ കാണാന്‍.....
അയ്യോ..ഞാന്‍ ആദ്യമായ ഇതിനെ കാണുന്നത്..
നല്ല ബ്ളോഗ്ഗ്... ആദ്യമായാണിവിടെ... ഫീഡെടുക്കുന്നു! കൂടുതക്‍ പിന്നൊരിക്കല്‍....
ഏതാണ്ടൊരു പരിചയമൊക്കെ തോന്നുന്നുണ്ട് ആ കൈയ്യിൽ കിടക്കുന്ന മീനേ കണ്ടിട്ട്. പക്ഷെ ഇതിൽ പറഞ്ഞിരിക്കുന്ന പേരുകളൊക്കെ അപരിചിതം.
ഇവനെ കുറെ കാലം മുന്‍പ് "റയര്‍ അയ അക്വേറിയം മീന്‍ " എന്ന പേരില്‍ എനിക്ക് ഒരാള്‍ തന്നിരുന്നു . കുറച്ചു കാലം വളര്‍ത്തി . പിന്നെ ബാക്കി ഉള്ള മീനിന്‍റെ ചിറകു കടിച്ചു തിന്നു തുടങ്ങിയപ്പോള്‍ കുളത്തില്‍ കൊണ്ടു വിട്ടു
പോസ്റ്റിന് നന്ദിഅനില്‍ശ്രീ. ഞാനൊരു മീന്‍ പ്രിയനായതുകൊണ്ട് ഇവനെ മുന്‍പ് കണ്ടിട്ടുണ്ട്. പക്ഷെ തിന്നിട്ടില്ല. കാപ്പിലാന്‍ തിന്നിട്ടുണ്ടെന്ന് പറഞ്ഞല്ലോ ? ടേസ്റ്റ് എപ്പടി കാപ്പിലാനേ ?
Good Post :)
അഭിലാഷ് .. ഇവിടെ എത്തി അല്ലേ... നന്ദി..
മൃദുല്‍രാജ്, സ്മിത, സന്ദര്‍ശനത്തിന് നന്ദി.
ഞാന്‍, ഇനിയും വരും എന്ന് പ്രതീക്ഷിക്കുന്നു.
ലക്ഷ്മി.. ഇതൊക്കെ നമ്മുടെ നാട്ടില്‍ അവിടെയും ഇവിടെയും കാണുന്നവന്‍ തന്നെയാണ്.
നവരുചിയന്‍... വന്നതിനും എല്ലാ കമന്റുകള്‍ക്കും നന്ദി. ഇവന്‍ മറ്റുള്ളവയുടെ ചിറക് കടിച്ചു മുറിച്ചത് ഇവന് ഭക്ഷണം കൊടുക്കാഞ്ഞതു കൊണ്ടല്ലേ..പാവം :)
നിരക്ഷരന്‍, വഡവോസ്കി... നന്ദി. നിരക്ഷരാ... ഇവന്‍ ഒരു വിധം ടേസ്റ്റുള്ള മീന്‍ തന്നെയാണ്.
കഴിക്കാന്‍ കൊള്ളാം അല്ലെ..മതി..
യെവനെ അക്വേറിയത്തില്‍ മാത്രമേ കണ്ടിട്ടുള്ളു ഞാന്‍. (ഇതെന്താ ഞങ്ങടെ ആറ്റിലൊക്കെ ജൈവവൈവിദ്ധ്യം കുറവ്? ഒരു എന്‍ക്വയറി കമ്മീഷനെ നിയോഗിക്കണമല്ലോ)
Bhai
moonnaamaththethine "kallaTa" enne paRayumO bhai..?
athe thanneyaNenne thOnnunnu.
:-)
അല്ല സുനില്‍, ഇത് കല്ലട അല്ല. തല്‍ക്കാലം കല്ലടയെ ഇവിടെ ഇവിടെ കാണാം.
in our place (Thrissur -Ollur) known as "POTTA"
This one is known as " MUTHUKKI" in our part.. This looks quite similiar to "PALLATHI" but bit larger. The name "Urakkam Thoongi" is very sensible for it, as I remember when I caught one from our nearby waterfield it doesn`t showed any resistance at all..!
The name "MUTHUKKI" and many of these fishes in this blogg were familiarised to me by my friend sreenivasan....one character in UPASANA`s kakkad blogg..
I think this blogg is wonderful, the matter is very interesting and hard to find elsewhere..
Keep posting..
ഒരു പതിനഞ്ചു വര്‍ഷം മുന്‍പു വരെ ഞങ്ങളുടെ നാട്ടിലെ കുളത്തിലും പാടതും ഒരുപാട് കണ്ടു വരുന്ന ഒരിനം മത്സ്യമായിരുന്നൂ ഇതു. ഞങ്ങള്‍ ഇതിനെ “മുത്തി“ എന്നാണു വിളിചിരുന്നതു. പക്ഷെ പിന്നെ വയ്റസ് വന്നു കയിഞു ഇതിനെ ഒന്നും തന്ന കാണാന്‍ പൊലും ഇല്ലാതായി. ഇതിന്നു വയ്റസ് ബാധിചതായി അറിവും ഇല്ല. കുളത്തിലൊ മറ്റോ ചൂണ്ടാ ഇട്ടാല്‍ വളരെ എളുപ്പതില്‍ ഇതിനെ കിട്ടുമ്മ്മായിരുന്നൂ. കാരണം ഇതിന്റെ വായുടെ വലിപ്പം തന്നെ.
Dear Sir,
I am writing to request permission to use your photographs of the Nandus nandus on your webpage in my species page on a related species, Nandus nebulosus, for a taxonomy project in the National University of Singapore (NUS). A photograph of Nandus nadnus would be helpful in differentiating the different Nandus species.
This species page will feature species that can be found in Singapore for the education of the general public and is for a non-profit purpose. I decided to do the N. nebulosus as very few people know that Singapore has its very own native leaf fish.
Thank you once again for your kind attention. I hope to hear from you soon. You may contact me at hou@nus.edu.sg
Thanks & Regards,
Hou Zhisheng
NUS Year 4 Undergraduate (Life Sciences)
ആദ്യമായി ഈ ബ്ലോഗിന് താങ്കളോട് നന്ദി പറയുന്നു. അത്യാവശ്യം ഒരു മീനിനെ പരിചയപ്പെടാനുള്ള വിവരങ്ങള്‍ ഇവിടെനിന്നു കിട്ടും. പിന്നെ മുതുകല, മുതുകൊമ്പല, ഉറക്കം തൂങ്ങി, അല്ലെങ്കില്‍ മുതുക്കി, എന്നൊക്കെ അറിയപ്പെടുന്ന ഈ മീനിന് 'മുതാടി'എന്നൊരു പേരുകൂടി ഞങ്ങളുടെ നാട്ടില്‍ അറിയപ്പെടുന്നുണ്ട്.(എന്നല്ല അങ്ങനെയാണ് ഇത് ഞങ്ങളുടെ നാട്ടില്‍ അറിയപ്പെടുന്നത്)
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പ്രദേശങ്ങളിൽ മുതുക്കില എന്നും പറയുന്നു ഇപ്പോൾ ഇതിനെ കാണാനേയില്ല
കടൽക്കറൂപ്പ് എന്ന പേരിൽ കൊച്ചിയിൽ അറിയപ്പെടുന്നു. സീസൺ മീൻ ആണ്. മഴക്കാലത്തു കല്ലുകെട്ടിനടുത് ചെമ്മീൻ കൊളുത്തിയിട്ടു ചുമ്മാ വലിച്ചാൽ ഇവൻ വെട്ടും. ഇപ്പോൾ ഉണ്ടോ ആവോ.
മുവ്വാറ്റുപുഴ ഭാഗങ്ങളിൽ മുത്തിവല എന്നു വിളിക്കുന്നു.ചെളിയുള്ള വെള്ളത്തിലാണ് കൂടുതലായും കാണപ്പെടുന്നത്. വെള്ളത്തിനടിയിൽ തപ്പുമ്പോൾ കിട്ടുന്ന ഒരു മീനാണിതു്. അങ്ങിെനെ കിട്ടുന്ന അവസരത്തിൽ പലരും ഇതിനെ പല്ലുകൾക്കിടയിൽ കടിച്ചു പിടിച്ചു കൊണ്ട് വീണ്ടും മീൻ തപ്പാൻ ശ്രമിക്കുകയും ഇതിനിടയിൽ പല്ലിൽ കടിച്ചു പിടിച്ചിരുന്ന മീൻ വഴുതി വായിലേക്കിറങ്ങി തൊണ്ടയിൽ കുരുങ്ങി പലപ്പോഴും മരണത്തിനു കാരണമായിട്ടുള്ള ഒരു മീനും കൂടിയാണിത്.
ഞങ്ങളുടെ നാട്ടിൽ ഉണ്ട് ഇവൻ. ഞങ്ങളുടെ നാട് ന്നു പറയുമ്പോൾ തലയോലപ്പറമ്പ്, കോട്ടയം. ഇവിടെ ഉറക്കം തൂങ്ങി എന്നാണ് പറയുന്നത്. ഒരിടക്ക് മഴക്കാലത്തു വല ഇടുമ്പോൾ ഒക്കെ കിട്ടുമായിരുന്നു. മോളിൽ പറഞ്ഞ പോലെ, തുറക്കുമ്പോൾ പല മടങ്ങുകൾ ആയി തുറന്നു വരുന്ന വായ, ഒരു കൊച്ചു കുട്ടി എന്ന നിലയിൽ എനിക്ക് അന്ന് വലിയ അത്ഭുതം ആയിരുന്നു. ഇപ്പോൾ എന്താണാവോ, പണ്ടത്തെ പോലെ കാണാൻ ഇല്ല.
എനിക്കറിയാം. ഞങ്ങൾ ഇതിനെ "മുത്തി വല" എന്ന് വിളിക്കും
പണ്ട് വെള്ളം വറ്റുമ്പോൾ പാടത്ത് ധാരാളം ഉണ്ടായിരുന്നു കാണാത്ത സങ്കടം കൊണ്ട് ഗൂഗിളിൽ തപ്പി വന്നതാണ്.നന്ദി.
ഞങളുടെ നാട്ടിൽ ഇപ്പോഴും സുലഭമായി ഉണ്ട്
Post a Comment