ഒരോ മീനിനെ പറ്റിയും ജീവിയെപറ്റിയും എഴുതാന്‍ വിട്ടുപോയ എന്തെങ്കിലും നിങ്ങള്‍ക്കറിയാമെങ്കില്‍ കമന്റിലൂടെ പൂരിപ്പിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

December 31, 2008

ആരോന്‍, പനയാരോന്‍ (Mastacembelidae family)

ആരോന്‍

Mastacembelidae (spiny eels) കുടുംബത്തില്‍ പെട്ടതും Macrognathus guentheri (Malabar spinyeel), Macrognathus keithi എന്നീ പേരുകളില്‍ നമ്മുടെ നാട്ടില്‍ അറിയപ്പെടുന്നതുമായ ആരോന്‍ അല്ലെങ്കില്‍ ആരകന്‍ 25-30 സെന്റിമീറ്റര്‍ വരെ വളരുന്ന ഒരു മത്സ്യമാണ്. വെള്ളത്തിന്റെ അടിഭാഗത്തുകൂടി നടക്കുവാന്‍ ഇഷ്ടപ്പെടുന്ന ഇവ ഒഴുക്കുവെള്ളത്തിലും കാണപ്പെടുന്നു.

Macrognathus aaral
Macrognathus aral (One-stripe spiny eel) എന്നയിനത്തിന് അറുപത് സെന്റിമീറ്റര്‍ വരെ നീളം കാണും. നമ്മുടെ ജലാശയങ്ങളില്‍ ഇവയുടെ എണ്ണം വളരെ കുറവാണ്. ശരീരത്തുള്ള ഡിസൈന്‍ ആണ് ഇവയുടെ പ്രത്യേകത.

പനയാരോന്‍
Tire track eel (Mastacembelus armatus) അഥവാ 'പനയാരോന്‍' എന്നയൊരിനം ഉണ്ടെങ്കിലും നമ്മുടെ നാട്ടില്‍ ഇവ അപൂര്‍‌വ്വം ആണെന്ന് തോന്നുന്നു. എങ്കിലും ചിലപ്പോഴൊക്കെ ഇവനെ വലയില്‍ കിട്ടിയിരുന്നു. ഇവയുടെ ദേഹത്ത് വട്ടത്തിലുള്ള ഡിസൈന്‍ ആണുള്ളത്. മലേഷ്യന്‍ തടാകങ്ങളില്‍ കാണപ്പെടുന്ന ഇവയ്ക് തൊണ്ണൂറ് സെന്റിമീറ്റര്‍ വരെ നീളം കാണും എന്ന് വിക്കിയില്‍ ഇവിടെ പറയുന്നു.Macrognathus keithi
എണ്‍‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും നമ്മുടെ നാട്ടില്‍ പടര്‍ന്ന വൈറസ് ബാധിച്ച് കുറെയൊക്കെ നശിച്ച ഒരു മത്സ്യമാണ് ആരോന്‍. (വരാല്‍, കരിമീന്‍, പരല്‍, ഇവയൊക്കെ അന്ന് സാരമായി അസുഖം ബാധിച്ച ഇനങ്ങളാണ്).

തൊട്ടാല്‍ ‍വഴുവഴുപ്പുള്ള ഇവയുടെ തൊലി ഉരിച്ചെടുക്കാന്‍ സാധിക്കും. വയറിന്റെ അടിഭാഗത്തായി വെളിയിലേക്ക് വളഞ്ഞ കട്ടിയുള്ള ഒരു മുള്ള് കാണപ്പെടുന്നു. നല്ല ഉറപ്പുള്ള മാസം ഉള്ള ആരോന്‍ വറുക്കാന്‍ അത്യുത്തമം. കറിക്കാണെങ്കിലും നല്ലത്.ശരീരഘടനയിലുള്ള ചെറിയ വ്യത്യാസങ്ങള്‍ കൊണ്ട് വേര്‍തിരിക്കപ്പെട്ട ധാരാളം ഇനങ്ങള്‍ ആരോന്‍ ഉണ്ട്. (ഇവ തമ്മിലുള്ള വ്യത്യാസം എന്തെന്ന് ചോദിക്കല്ലേ, വ്യക്തമായി എനിക്കറിയില്ല). ഇവയുടെ ശാസ്ത്രനാമങ്ങള്‍ താഴെ കൊടുക്കുന്നു.

1. Macrognathus guentheri (Malabar spinyeel)
2. Mastacembelus vanderwaali (African Spiny Eel)
3. Macrognathus keithi
4. Macrognathus aral
5. Mastacembelus armatus
6. Macrognathus taeniagaster
7. Mastacembelus sanagali
8. Mastacembelus cryptacanthus

ഇതൊക്കെ സേര്‍ച്ച് അടിക്കുമ്പോള്‍ കിട്ടുന്ന പടങ്ങളില്‍ ചിലതൊക്കെ ഒരേ പോലെയിരിക്കുന്നു. അതായത് ചെറിയ വ്യത്യാസങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു.

Picture Courtesy : different websites

20 comments:

അനില്‍ശ്രീ said...

Mastacembelidae (spiny eels) കുടുംബത്തില്‍ പെട്ടതും Macrognathus guentheri (Malabar spinyeel), Macrognathus keithi എന്നീ പേരുകളില്‍ നമ്മുടെ നാട്ടില്‍ അറിയപ്പെടുന്നതുമായ ആരോന്‍ അല്ലെങ്കില്‍ ആരകന്‍ 25-30 സെന്റിമീറ്റര്‍ വരെ വളരുന്ന ഒരു മത്സ്യമാണ്. വെള്ളത്തിന്റെ അടിഭാഗത്തുകൂടി നടക്കുവാന്‍ ഇഷ്ടപ്പെടുന്ന ഇവ ഒഴുക്കുവെള്ളത്തിലും കാണപ്പെടുന്നു.

അനോണി ആന്റണി said...

ആരകന്‍ പുഴയുടെ അടിത്തട്ടില്‍ തുരന്നാണ്‌ ഇരിപ്പ്, അതുകൊണ്ട് കുറേയൊക്കെ വലയില്‍ നിന്നും രക്ഷപ്പെടാന്‍ അവനാകും, സഞ്ചാരം കൂടുതലും രാത്രിയിലും. ഈയിടെയായി അംഗസഖ്യ കുറവാണെന്നു തന്നെ തോന്നുന്നത്, ഇവന്മാരെ കണ്ട കാലം മറന്നു.

ആചാര്യന്‍... said...

ഹാപ്പി ന്യൂയീയര്‍ 2009... :D

...പകല്‍കിനാവന്‍...daYdreamEr... said...

താങ്കള്‍ക്കും കുടുംബത്തിനും പുതുവത്സരാശംസകള്‍....!!

sreeNu Guy said...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

കുതിരവട്ടന്‍ :: kuthiravattan said...

ആരല്‍ എന്നു ഞങ്ങ‌‌ള്‍ വിളിക്കുന്ന മീന്‍ തന്നെയാണോ ഇത്? 30 സെന്റിമീറ്ററില്‍ കൂടുതല്‍ നീളമുള്ള ആരലിനെ കണ്ടിട്ടുണ്ട്. പക്ഷേ അതിന്റെ പുറത്താണ് മുള്ള്. കൈ കൊണ്ട് പിടിക്കാന്‍ നോക്കിയാല്‍ കൈയില്‍ ചുറ്റും തൊലിയും പോകും. ഡിസൈന്‍ ഒന്നും ശ്രദ്ധിച്ചിട്ടില്ല, കറുപ്പുനിറമാണ്. തൊട്ടാവാടി കൊണ്ട് കൂടുണ്ടാക്കിയും ചൂണ്ടയിട്ടും പിടിച്ചിട്ടുണ്ട്. ചിത്രം കണ്ടിട്ട് അതാണെന്ന് തോന്നുന്നില്ല. പാമ്പിനെപ്പോലെയുള്ള മത്സ്യങ്ങ‌‌ള്‍ ആകെ മലിഞ്ഞീനും ആരലുമേ ഉള്ളൂ (പുഴയില്‍) എന്നാണ് കരുതിയിരുന്നത്.

smitha adharsh said...

അയ്യോ ..ശരിക്കും പാമ്പിനെപ്പോലുണ്ട്

അനില്‍ശ്രീ... said...

അന്തോണിച്ചാ, ഇവന്‍ വലയില്‍ പെട്ടാല്‍ ചിലപ്പോള്‍ ദേഷ്യം വരും. ഒരു വലകണ്ണില്‍ കൂടി കയറി മറ്റൊരു വലക്കണ്ണിലൂടെ ഇറങ്ങി, ഇനി മറ്റൊരു ഭാഗത്തെ വലക്കണ്ണീല്‍ കൂടി ഇഴഞ്ഞ് അങ്ങനെ ആകെ കൂടി വലയെല്ലാം കൂടി കൂട്ടി തയ്ച്ചപോലെ ഇരിക്കും. തലയില്‍ പിടിച്ച് മുന്നോട്ട് വലിച്ചാല്‍ വയര്‍ ഭാഗം എത്തുമ്പോഴേക്കും അവന്‍ അവിടെ നില്‍ക്കും.കാരണം തല ചെറുതും വയറിന്റെ ഭാഗത്ത് വണ്ണം കൂടുതലും ആയിരിക്കുമല്ലോ.

കുതിരവട്ടന്‍,
ആരല്‍ എന്നത് ഇവന്‍ തന്നെയാണ് എന്ന് തോന്നുന്നു. ഇവന്റെ ഒരു വിഭാഗത്തിന്റെ പേരു തന്നെ Macrognathus aral ആണെന്ന് ശ്രദ്ധിച്ചു കാണമ്മല്ലോ. (ചില സ്ഥലങ്ങളില്‍ മനഞ്ഞിലിനെയും ആരല്‍ എന്ന് വിളിക്കുന്നുണ്ട് എന്ന് തോന്നുന്നു.). പിന്നെ ഇതിന്റെ പുറത്തും നിര നിരയായി മുള്ളുകളുണ്ട്. (അടിഭാഗത്ത് ഒരു വലിയ മൂള്ളുണ്ട് എന്ന് പറഞ്ഞുവെന്നേയുള്ളൂ.)

സ്മിതാ..അപ്പോള്‍ ഈല്‍ അഥവാ മനഞ്ഞിലിനെ കണ്ടാല്‍ എന്തു ചെയ്യും?

ബാജി ഓടംവേലി said...

താങ്കള്‍ക്കും കുടുംബത്തിനും പുതുവത്സരാശംസകള്‍....!!

ചാണക്യന്‍ said...

മീന്‍ പുരാണം വായിക്കുന്നുണ്ട്...
നവവത്സരാശംസകള്‍...

നവരുചിയന്‍ said...

ഞാന്‍ ഇതിന്റെ കുഞ്ഞുങ്ങളെ കണ്ടിടുണ്ട് (ആദ്യത്തെ പടത്തില്‍ ഉള്ളത് ) . ഒരു പത്തു സെന്റീമീറ്റര്‍ ഉള്ളത് . ഇത്രേം വലുതാകും എന്ന് അറിയില്ലായിരുന്നു .

യൂസുഫ്പ said...

ആദ്യായിട്ടാ ഇവിടെ..നല്ല പഠനാര്‍ഹമാ‍യ പോസ്റ്റ്.പ്രത്യേകിച്ച് പുഴമീനുകളെ കുറിച്ച്...

ശിവ said...

ഉപകാരപ്രദം ഈ പോസ്റ്റ്..... ഇതിനെ കണ്ടിട്ടുണ്ടാകും.... പക്ഷെ വ്യക്തമായി തിരിച്ചറിയാല്‍ കഴിയുന്നില്ല....

lakshmy said...

ആരോ?!! കണ്ടിട്ടൂല്ല കേട്ടിട്ടൂല്ല. ഒരു പാമ്പ് ലുക്ക് തന്നെ

പ്രയാസി said...

ഈ “ആരോനെ“ ഇതു വരെ കണ്ടിട്ടില്ല!!!

മുക്കുവന്‍ said...

we call it aaara. catching this one a big task. how many hours I wasted for catching this one!

nice one to fry it...

സനാതനന് ‍| sanathanan said...

ആരൽ എന്നാണിതിനെ ഞങ്ങൾ വിളിക്കുക.മണ്ടൻ മീൻ.ഒരേ ചൂണ്ടയിൽ പലതവണ കൊത്തുന്നവൻ.

അനിലന്‍ said...

അനില്‍
ഇപ്പൊഴാണ് ഈ ബ്ലോഗ് കാണുന്നത്
വളരെ നന്നായിരിക്കുന്നു.

rocksea said...

Hello Anil, we had caught a spiny eel from the Meenachil river. I have identified it, as Malabar spinyeel, but not 100% sure. Though you mentioned it, I guess that species is not among the pictures you shown here?? Will put my post soon..

Jesmonjoseph Pulikkottil said...

ithine aaral ennanu njangal vilikkaru ivayil randu vibagangal njangalde nattil undu onnu kallaral mattonnu nallaral kallaral manja nirathilum nallaral irunda nirathilum ayirikkum

മറ്റുള്ളവ

ഈയിടെ വന്ന മറുപടികള്‍

സന്ദര്‍ശകര്‍