കോല /കോലാന്‍
നമ്മുടെ എല്ലാ ജലാശയങ്ങളിലും കാണാവുന്ന ഒരു മീനാണ് കോല (Freshwater garfish/Xenentodon cancila)എന്ന മീന്‍. നീണ്ട ചുണ്ടുകളോട് കൂടിയ ഇവ വെള്ളത്തിന്റെ ഉപരിതലത്തില് കൂടി ഒറ്റക്കും കൂട്ടമായും നടക്കുന്നത് കാണാം. ചുണ്ടുകള്‍ക്കുള്ളില്‍ നിറയെ പല്ലുകള്‍ കാണാം. വിരലില്‍ ഒരു നല്ല മുറിവ് വരുത്താന്‍ തക്ക ബലമുള്ള പല്ലാണ് ഇവയുടേത്.
ഒഴുക്കിനെതിരെ നീന്തി നടക്കുന്ന ഇവ ചെറിയ മീനുകളുടെ കൂട്ടത്തിലേക്ക് ഒരു പാച്ചില് നടത്തി നീണ്ട ചുണ്ടില്‍ ഒരു മീനുമായി ഓടിപ്പോകുന്നത് കാണാം. കൊക്ക് മീനെ പിടിച്ചു കൊണ്ടുപോകുന്നപോലെ. കോലയെ പിടിക്കാന്‍ പൊടിവല എന്നു (ഞങ്ങള്) പറയുന്ന ചെറിയ കണ്ണികള്‍ ഉള്ള വലകള്‍ ആണ് ഉപയോഗിക്കുന്നത്. ചെറുതല്ലെങ്കില്‍ കോല വലയുടെ കണ്ണിയില്‍ കൂടി രക്ഷപെട്ടുപോകും.
കോലയെ പിടിക്കാന്‍ ഉപയോഗിക്കുന്ന മറ്റൊരു മാര്ഗമാണ് 'കോലാക്കമ്പി'. ഇത് അതിഭയങ്കരമായ സങ്കേതം ഒന്നുമല്ല. നീണ്ടു വണ്ണം കുറഞ്ഞ ഒരു കമ്പി. ഒരു മൂന്നടിയെങ്കിലും വരും. വെള്ളത്തിന്റെ മുകളീല്‍ രണ്ട് മൂന്നിഞ്ച് താഴെ നില്ക്കുന്ന വലിയ കോലയുടെ മുതുകു നോക്കി ഒരൊറ്റയടി. അത്രയേ ഉള്ളു. ഭാഗ്യമുണ്ടെങ്കില്‍ കിട്ടും.
കോലായുടെ മുകള്‍ഭാഗത്തിന് പച്ചകലര്‍ന്ന കറുപ്പുനിറവും താഴെ ഭാഗത്തിന് വെള്ളി നിറവും ആണ്. മുകള്‍ഭാഗത്ത് ചെറിയ ചെതുമ്പലുകള്‍ ഉണ്ട്. ഏകദേശം ഒരടി വരെ നീളമുള്ള കോല നമ്മുടെ നാട്ടില്‍ കണ്ടിട്ടുണ്ട്. നാല്പത് സെന്റിമീറ്റര്‍ വരെ നീളം കാണും എന്ന് fishbase പറയുന്നു.
ഇത്തിരി വലിയ കോല ചാറുകറിക്കും വറക്കുവാനും, ചെറിയവ പീരക്കും നല്ലതാണ്.
കോല പലവിധം ഉണ്ട്. കടലില്‍ കാണുന്ന കോല ഉണ്ട്. അതിനെ പറ്റി വേറെ പോസ്റ്റില്‍ പറയാം.
Species name: Xenentodon cancila
Species name: Xenentodon cancila
Common Names: Freshwater garfish
Family: Belonidae (Needlefishes)
Order: Beloniformes (needle fishes)
12 comments:
നമ്മുടെ എല്ലാ ജലാശയങ്ങളിലും കാണാവുന്ന ഒരു മീനാണ് കോല (Freshwater garfish/Xenentodon cancila)എന്ന മീന്‍. നീണ്ട ചുണ്ടുകളോട് കൂടിയ ഇവ വെള്ളത്തിന്റെ ഉപരിതലത്തില് കൂടി ഒറ്റക്കും കൂട്ടമായും നടക്കുന്നത് കാണാം. ചുണ്ടുകള്‍ക്കുള്ളില്‍ നിറയെ പല്ലുകള്‍ കാണാം. വിരലില്‍ ഒരു നല്ല മുറിവ് വരുത്താന്‍ തക്ക ബലമുള്ള പല്ലാണ് ഇവയുടേത്.
അനില്‍ ഭായി..
ഈ മീനിനെ ഞങ്ങളുടെ നാട്ടില്‍ (ഏറണാകുളം) കോലാന്‍ എന്നാണ് പറയുന്നത്. കടലിലെ കോലാന് ഒന്നര മീറ്റര്‍ വരെ നീളമുണ്ട്. അത്തരത്തിലുള്ളവയെ ഞാന്‍ കണ്ടിട്ടുണ്ട്.
ശരിയാണ് കുഞ്ഞന്‍... അത് മറ്റൊരു ഇനമായതിനാല്‍ ആണ് (പ്രത്യേകിച്ച് കടല്‍ മത്സ്യം ) വേറെ പോസ്റ്റ് ആകാം എന്ന് കരുതിയത്...
ഈ മീന്‍ എനിക്കിഷ്ടമല്ല കരണം അവയുടെ നീളമുള്ള ചുണ്ടുകള്‍ കാണുമ്പോള്‍ എന്തോ ഒരു ഇത്...
ഇതിനെ ഞങ്ങള്‍ കോലാന്‍ എന്നാൺ വിളിക്കുന്നത്. ഊത്തൽ പിടിക്കുമ്പോൾ ഏറ്റവും അധികം കിട്ടാറ് ഇതിനെയാൺ. ഇഷ്ടം പോലെ കടിയും കിട്ടിയിട്ടുണ്ട്. നടുവിനോ വാലിനോ പിടിച്ചാല്‍ കടി ഉറപ്പ്.
ഞങ്ങളിവിടെ കോലി എന്നാണ് പറയുന്നത്...
പൊരിച്ച് തിന്നാന്‍ നല്ല ടേസ്റ്റ്!!!
ഞങ്ങള് ;കോലിമീന്‍’ എന്ന് വിളിക്കും. വെള്ളത്തില്‍ കാണാന്‍ നല്ല വലിപ്പം കാണും.പക്ഷെ പീടിച്ചാല്‍ ഇത്തിരി കുഞ്ഞന്മാര്‍.
Ithu kolaan thanne.
അനിലേ.. കൊള്ളാല്ലോ.. ഈ വിവരങ്ങള്‍ ഒക്കെ എവിടുന്നാ...?
കോലമീനിനെ കുറിച്ച് ഞാൻ ആദ്യം കേൾക്കുവാ നന്ദി വിവരണത്തിനു
കോലാൻ എന്നറിയപ്പെടുന്ന ഇവയെ അമ്പെയ്തു പിടിക്കുന്നവനായിരുന്നു എന്റെ ചെറുപ്പക്കാലത്തു ഉന്നമഹാരാജാ.
ithine natttil ninnum choondayil pidichittillengilum abudhabi beachil ninnu oruthavana choondayittu pidichittundu athu ethandu 45cm neelam undarnnu
Post a Comment