ഒരോ മീനിനെ പറ്റിയും ജീവിയെപറ്റിയും എഴുതാന്‍ വിട്ടുപോയ എന്തെങ്കിലും നിങ്ങള്‍ക്കറിയാമെങ്കില്‍ കമന്റിലൂടെ പൂരിപ്പിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

March 15, 2009

വറ്റ അഥവാ Caranx sexfasciatus

വറ്റ
കേരളത്തില്‍ സാധാരണ കറിക്ക് ഉപയോഗിക്കുന്ന ഒരു കടല്‍ മത്സ്യമാണ് വറ്റ അഥവാ Caranx sexfasciatus (Bigeye trevally). 120cm നീളവും 18Kg വരെ തൂക്കവും വരുന്ന മത്സ്യമാണ് വറ്റ. എങ്കിലും മാര്‍ക്കറ്റില്‍ കിട്ടുന്നവ സാധാരണയായി 2-8Kg വരെയുള്ളവയാണെന്ന് തോന്നുന്നു. മറ്റൊരു ഇനമാണ് Caranx melampygus (Bluefin trevally).കഴിഞ്ഞയാഴ്ച വാങ്ങിയ രണ്ടര കിലോയുള്ള വറ്റ

Caranx sexfasciatus (Bigeye trevally)

Family: Carangidae (Jacks and pompanos)

FishBase name: Bigeye trevally

Max. size: 120 cm TL (male/unsexed; (Ref. 9987));

max. published weight: 18.0 kg

വെളുത്ത കളറോട് കൂടിയ തൊലിയാണ് വറ്റയുടേത്. ചെറിയ ചെതുമ്പലുകള്‍ ദേഹം മുഴുവന്‍ കാണപ്പെടുന്നു. ചെതുമ്പലുകള്‍ വൃത്തിയാക്കിയോ, തൊലി പൊളിച്ചു കഴിഞ്ഞോ വറ്റ വൃത്തിയാക്കാം. നല്ല കുടമ്പുളി ഇട്ട് മുളകും കൂട്ടി കറിവച്ച് ഒരു ദിവസം ചട്ടിയില്‍ തന്നെ വച്ചിട്ട് എടുത്ത് കൂട്ടി നോക്കൂ..ആഹാ... വറ്റക്കറി വളരെ രുചുയുള്ളതാണ്. ചെറിയ കഷണങ്ങളാക്കി മുറിച്ചാല്‍ വറക്കാനും കൊള്ളാം.

കേരളത്തില്‍ തന്നെ പല പേരുകളില്‍ ആണിവ അറിയപ്പെടുന്നതെന്ന് തോന്നുന്നു. പ്രാദേശിക നാമങ്ങള്‍ പലതാകാം. അവരവരുടെ നാട്ടില്‍ പറയുന്നത് എന്തെന്ന് അറിയാവുന്നവര്‍ പറഞ്ഞു തരണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.പ്രാദേശിക നാമങ്ങള്‍ : വറ്റ, കടുങ്ങാപ്പാറ, കുളുവേല്, ഓയ്പാര, മടുതള

കടലിനടിയില്‍ ഇവ കൂട്ടം കൂട്ടമായി കാണപ്പെടുന്നു.

വറ്റയുടെ കുടുംബത്തില്‍ പെട്ടതെങ്കിലും നമ്മുടെ നാട്ടില്‍ കാണാത്ത ഒരിനമാണ് മെക്സിക്കന്‍ തീരങ്ങളിലും പസഫിക്‍ തീരങ്ങളിലും കാണപ്പെടുന്ന 40Kgവരെ തൂക്കം വരുന്ന Caranx melampygus (Bluefin trevally) എന്നയിനവും ആഫ്രിക്കന്‍ തീരങ്ങളിലും അമേരിക്കന്‍ തീരങ്ങളിലും കാണപ്പെടുന്ന Caranx hippos എന്നയിനവും.Caranx hippos
Family:Carangidae
FishBase name:
Crevalle jack
Max. size: 124 cm
max. published weight: 32.0 kgഈ ഇനങ്ങളുടെ മാംസം ഭക്ഷിച്ചാല്‍ Ciguatera എന്ന രോഗാവസ്ഥ വരാം എന്ന് പറയപ്പെടുന്നു. ഇതിനെ കുറിച്ച് കൂടുതല്‍ പറയാന്‍ എനിക്കറിയില്ല. തല്‍ക്കാലം ഒരു ലിങ്ക് തരാം. അതില്‍ കുറെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. വായിച്ചു നോക്കൂ.ഈ സായിപ്പിനെ എനിക്കറിയില്ല... ഫോട്ടൊയ്ക്ക് നന്ദി അറിയിക്കുന്നു.

16 comments:

അനില്‍ശ്രീ said...

കേരളത്തില്‍ സാധാരണ കറിക്ക് ഉപയോഗിക്കുന്ന ഒരു കടല്‍ മത്സ്യമാണ് വറ്റ അഥവാ Caranx sexfasciatus (Bigeye trevally). 120cm നീളവും 18Kg വരെ തൂക്കവും വരുന്ന മത്സ്യമാണ് വറ്റ. എങ്കിലും മാര്‍ക്കറ്റില്‍ കിട്ടുന്നവ സാധാരണയായി 2-8Kg വരെയുള്ളവയാണെന്ന് തോന്നുന്നു. മറ്റൊരു ഇനമാണ് Caranx melampygus (Bluefin trevally).

കുതിരവട്ടന്‍ :: kuthiravattan said...

ശുദ്ധജലമത്സ്യങ്ങ‌‌ള്‍‌‌ ഒക്കെ തീര്‍ന്നോ?

ചാണക്യന്‍ said...

വായിക്കുന്നുണ്ട്, അനില്‍ശ്രീ...

കാപ്പിലാന്‍ said...

kollaam , poratte

ചങ്കരന്‍ said...

ഹെന്റമ്മേ, ലെവന്‍ ഇത്ര ഭീകരനാണെന്ന് അറിഞ്ഞില്ല.

അനില്‍ശ്രീ... said...

കുതിരവട്ടന്‍, ശുദ്ധജല മത്സ്യങ്ങള്‍ തീര്‍ന്നതു കൊണ്ടല്ല, കഴിഞ്ഞയാഴ്ച്ച ഒരു വറ്റ വാങ്ങിയപ്പോള്‍ ഒരു ഫോട്ടോ എടുത്തു. അപ്പോള്‍ തോന്നി ഇതൊരു പോസ്റ്റ് ആകിയേക്കാമെന്ന്. അത്രയേ ഉള്ളു....

ചാണക്യന്‍, കാപ്പിലാന്‍, നന്ദി...

ചങ്കരന്‍,
കേരളത്തില്‍ കിട്ടുന്നവന്‍ അത്ര ഭീകരനല്ല.. പിന്നെ ആ അസുഖത്തെപറ്റി പറഞ്ഞതു കൊണ്ടാണ് ഭീകരന്‍ എന്ന് തോന്നിയതെങ്കില്‍, നമ്മുടെ പല വലിയ മീനുകള്‍ക്കൂം പല കുഴപ്പങ്ങളും ഉണ്ട് എന്നാണ് അറിവ്. വലിയ മീനുകളില്‍ മെര്‍ക്കുറിയുടെ അംശം കൂടുതലാണെന്ന് ഒരു റിപ്പോര്‍ട്ട് വന്നിരുന്നു. സ്ഥിരമായി വലിയ മീനുകള്‍ കഴിക്കുമ്പോള്‍ അത് ശരീരത്തിന് കേട് വരുത്താം എന്നായിരുന്നു റിപ്പോര്‍ട്ട്. അത് ഇപ്പോഴും തര്‍ക്കവിഷയമാണെന്ന് തോന്നുന്നു. നമ്മുടെ ചൂരയും അതില്‍ ഉള്‍പ്പെടും. ഈ ലിങ്കുകള്‍ ഒന്നു നോക്കൂ..

ലിങ്ക് 1

ലിങ്ക് 2

ധൂമകേതു said...

അനില്‍ശ്രീ, പ്രധാനമായും വറ്റ ഒരു കടല്‍ മത്സ്യമാണെങ്കിലും നമ്മുടെ വേമ്പനാട്ടു കായലിലും പമ്പാനദിയിലും അപൂര്‍വമായിട്ടണെങ്കിലും ഇപ്പോഴും ഇവയെ കാണാറുണ്ട്‌. ഇനി അതു വേറെ ഏതെങ്കിലും കുടുംബമാണൊ എന്നൊന്നും എനിക്കറിയില്ല. അതിനെ ആറ്റുവറ്റ എന്നാണു ഞങ്ങള്‍ പറയാറ്‌. സാധാരണ ഒരു കുറുവാപ്പരലിന്‍റെ വലിപ്പത്തിലാണ്‌ ഞാന്‍ കണ്ടിട്ടുള്ളത്‌. രൂപം എല്ലാം ഇതു തന്നെ. പണ്ട്‌ കാലങ്ങളില്‍ ഇവ ധാരാളമായി നദികളിലും കായലുകളിലും ഒക്കെ ഉണ്ടായിരുന്നെന്നു മുതിര്‍ന്നവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്‌. ഇപ്പൊ വളരെ അപൂര്‍വമായേ കാണാറുള്ളൂ. എന്‍റെ ചെറുപ്പകാലത്ത്‌ വറ്റയെ വലയില്‍ കിട്ടുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. അതുപോലെ കുട്ടനാട്ടില്‍ പാടത്തെ വെള്ളം വറ്റിക്കുമ്പോള്‍ ഇപ്പോഴും അപൂര്‍വമായി ഇവയെ കിട്ടാറുണ്ട്‌.

Bindhu Unny said...

ഒരു ഫുള്‍ വറ്റയെ മുന്‍പ് കണ്ടതായി ഓര്‍മ്മയില്ല. എപ്പഴും മുറിച്ചാണ് വാങ്ങിയിരുന്നത്. :-)

ശിവ said...

ഈ വിവരണങ്ങള്‍ക്ക് നന്ദി....

അനില്‍ശ്രീ... said...

തണ്ണീര്‍മുക്കം ബണ്ട് വരുന്നതിന് മുമ്പ് വേമ്പനാട്ടു കായലില്‍ കടല്‍ മത്സ്യങ്ങള്‍ ധാരാളം കാണപ്പെട്ടിരുന്നു. മത്തി, തെരണ്ടി, പാര, തുടങ്ങിയവയൊക്കെ കാണപ്പെട്ടിരുന്നു. ഇപ്പോഴും അപൂര്‍‌വ്വമായി ഇവയെ കാണാം. കാരണം വേമ്പനാട്ടു കായലിലേത് ഇപ്പോഴും ലവണാശം ഉള്ള ജലമാണ് എന്നത് തന്നെ.

Thaikaden said...

Ellam onninonnu mecham.

smitha adharsh said...

ഇതിനിത്രേം വലിപ്പം വരും എന്നാരറിഞ്ഞു?

ശ്രീഹരി::Sreehari said...

വായില്‍ വെള്ളമൂറിക്കുന്ന പോസ്റ്റുകള്‍ :)

ജയതി said...

വറ്റക്ക് പറയുന്ന മറ്റൊരു പേരാ‍ണ് ‘മഞ്ഞപ്പാര‘

ദീപക് രാജ്|Deepak Raj said...

ഇവനെ ഇത്രയും വളരുന്നതിന് മുമ്പേ കൊല്ലുന്നത് കഷ്ടമാണല്ലോ.അല്ലെങ്കില്‍ ഒരു സദ്യയ്ക്ക് വിളമ്പാന്‍ കാണും.

Sherin Devassy said...

സന്ധ്യ സമയങ്ങളിൽ കൊച്ചിക്കായലിൽ മീനിന്റെ തിളങ്ങുന്ന ഭാഗം വെട്ടിയെടുത്തു ചൂണ്ടയിൽ കോർത്ത് ദൂരെ എറിഞ്ഞു പതുക്കെ വലിച്ചുകൊണ്ടുവന്നാൽ ഇവനെ പിടിക്കാം. വേലിയേറ്റം തുടങ്ങുന്ന സന്ധ്യകളിൽ ഇവനെ പിടിക്കാൻ ഉത്തമം. കയ്യും കണക്കും ഇല്ലാതെ പിടിച്ചിട്ടുണ്ട് ചെറുപ്പത്തിൽ ഇവനെ.

മറ്റുള്ളവ

ഈയിടെ വന്ന മറുപടികള്‍

സന്ദര്‍ശകര്‍