ഒരോ മീനിനെ പറ്റിയും ജീവിയെപറ്റിയും എഴുതാന്‍ വിട്ടുപോയ എന്തെങ്കിലും നിങ്ങള്‍ക്കറിയാമെങ്കില്‍ കമന്റിലൂടെ പൂരിപ്പിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

May 4, 2009

കണ്ണി /പാലാംകണ്ണി (Megalops cyprinoides )


കണ്ണി എന്ന് ഞങ്ങള്‍ കോട്ടയത്ത് വിളിക്കുന്ന Megalops cyprinoides (Indo-Pacific tarpon) കൂഞ, പാലാംകണ്ണി, നച്ചില്‍, വെളത്താന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഇവയില്‍ ആണ്‍ മത്സ്യങ്ങള്‍ പൊതുവേ അഴിമുഖങ്ങളിലും സമുദ്രതീരത്തും ജീവിക്കുന്നു. പെണ്‍ മീനുകള്‍ കായലുകളിലും കണ്ടല്‍ക്കാടുകളിലും കണ്ടു വരുന്നു. പുതുമഴ പെയ്ത് വെള്ളം കായലിലും അഴിമുഖത്തുമെത്തുമ്പോള്‍ ഇവ കൂട്ട കൂട്ടമായി നദികളില്‍ എത്തുന്നു. അപ്പോഴാണ് ഞങ്ങള്‍ക്ക് ഇവനെ കിട്ടിയിരുന്നത്.നല്ല വെള്ളി നിറത്തില്‍ തിളങ്ങുന്ന ചെതുമ്പലോട് കൂടിയ ഇവ ചെറിയ വെള്ളച്ചാട്ടങ്ങളില്‍ കൂടി തെന്നി തെറിച്ച് ഒഴുക്കിനെതിരെ പോകുന്നത് കാണാന്‍ തന്നെ എന്ത് ഭംഗിയാണെന്നോ ! മാംസത്തില്‍ മുഴുവന്‍ മുള്ളുകളാണെങ്കിലും വറുക്കാന്‍ ഇവന്‍ ബെസ്റ്റ്.ഇവയും പുല്ലന്‍ എന്നു വിളിക്കുന്ന (കണമ്പ് പോലെയുള്ള ഒരു മീന്‍) മീനുമാണ് പുതുവെള്ളത്തിന് കോട്ടയം ഏരിയയില്‍ സാധാരണ കിട്ടുന്ന മീനുകളില്‍ പ്രധാനപ്പെട്ട രണ്ടിനങ്ങള്‍. മറ്റിനങ്ങളെ പറ്റി പല പോസ്റ്റുകളിലും പറഞ്ഞിട്ടുണ്ട്.

Swim Bladder-ല്‍ (ഒരു പക്ഷേ പരലിന്റെ വയറ്റില്‍ ഇത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും) വായു നിറച്ച് വച്ച് അതില്‍ നിന്നും ഓക്സിജന്‍ വലിച്ചെടുക്കാനുള്ള കഴിവ് കണ്ണികള്‍ക്കുണ്ട്.
പൊതുവെ ചെറിയ ഇനം മത്സ്യങ്ങളെയാണ് ഇവ ആഹരിക്കുന്നത്. ഒന്നര മീറ്റര്‍ വരെ വലുതാകാറുണ്ട് എന്ന് ഫിഷ്‌ബേസില്‍ പറയുന്നുണ്ടെങ്കിലും ഒരടിയില്‍ കൂടുതല്‍ നീളമുള്ളതിനെ ഞാന്‍ കണ്ടിട്ടില്ല എന്നതാണ് വാസ്തവം. കാരണം ശുദ്ധജലത്തില്‍ വളരുന്നവ രണ്ടടി വരയേ വളരാറുള്ളൂ. പതിനെട്ട് കിലോ തൂക്കം വരും എന്ന് പറയുന്നെങ്കിലും ഒരു കിലോയില്‍ കൂടിയതിനേയും ഞാന്‍ കണ്ടിട്ടില്ല. കടലില്‍ ജീവിക്കുന്നവയാണ് വലിയ ഇനം. മറുരാജ്യങ്ങളില്‍ കാണുന്നയിനത്തിന് വലുപ്പവും തൂക്കവും കൂടുമായിരിക്കും.

::::::::: x:::::::::::::::::::::::::::::: x ::::::::::::::::::::::::::::: x :::::::::ഇനി, ഇവന്റെ വലിയൊരിനം അറ്റ്ലാന്റിക്‍ ഭാഗത്ത് കടലില്‍ കാണപ്പെടുന്നു. Megalops atlanticus (Atlantic tarpon) എന്നാണ് ഇവയുടെ പേര്. രണ്ടര മീറ്റര്‍ നീളവും നൂറ്റമ്പത് കിലോ ഭാരവും ഇതിനുണ്ടാകാറുണ്ട്. അമേരിക്കയിലുള്ളവര്‍ക്ക് ഒരു പക്ഷേ അറിയാമായിരിക്കും, ഇവയെ പിടിക്കുന്നതും സൂക്ഷിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഉണ്ട്. പിടിച്ചിട്ട് തിരികെ വിടുകയാണ് പതിവ്. "കൊമ്പനെ" പിടിക്കുന്നതിന് തുല്യമായ ത്രില്‍ ആണ് ഇവയെ പിടിക്കുന്നതിനു ആള്‍ക്കാരെ പ്രേരിപ്പിക്കുന്നത്.

17 comments:

അനില്‍ശ്രീ said...

കണ്ണി എന്ന് ഞങ്ങള്‍ കോട്ടയത്ത് വിളിക്കുന്ന Megalops cyprinoides (Indo-Pacific tarpon) കൂഞ, പാലാംകണ്ണി, നച്ചില്‍, വെളത്താന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഇവയില്‍ ആണ്‍ മത്സ്യങ്ങള്‍ പൊതുവേ അഴിമുഖങ്ങളിലും സമുദ്രതീരത്തും ജീവിക്കുന്നു. പെണ്‍ മീനുകള്‍ കായലുകളിലും കണ്ടല്‍ക്കാടുകളിലും കണ്ടു വരുന്നു. പുതുമഴ പെയ്ത് വെള്ളം കായലിലും അഴിമുഖത്തുമെത്തുമ്പോള്‍ ഇവ കൂട്ട കൂട്ടമായി നദികളില്‍ എത്തുന്നു. അപ്പോഴാണ് ഞങ്ങള്‍ക്ക് ഇവനെ കിട്ടിയിരുന്നത്.

പാവപ്പെട്ടവന്‍ said...

ഇതൊക്കെ എവിടന്നു സംഘപ്പിക്കുന്നു മാഷേ ...
കൊള്ളാം ട്ടോ
ഒരുപാട് അറിവുകള്‍

ബാജി ഓടംവേലി said...

മാഷേ ...
കൊള്ളാം ട്ടോ

വാഴക്കോടന്‍ ‍// vazhakodan said...

അറിവുകള്‍ എന്നെത്തേടിയെത്തുന്നു! നന്ദി അനില്‍...

the man to walk with said...

ishtaayi

ചാണക്യന്‍ said...

ഈ ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.....അനില്‍ശ്രീ...

hAnLLaLaTh said...

നല്ല വിവരണങ്ങള്‍...
നന്ദി..

കുഞ്ഞന്‍ said...

മാഷെ,

ഈ അറിവ് പങ്കുവയ്കലിന് നന്ദി പറയുന്നു, അധികം കണ്ടിട്ടില്ലങ്കിലും പാലക്കണ്ണി എന്ന് കേട്ടിട്ടുണ്ട് അതു താന്‍ ഇവന്‍ അല്ലെ..?

ലതി said...

കണ്ണി വിശേഷം കൊള്ളാം.

അനില്‍ശ്രീ said...

പാവപ്പെട്ടവന്‍
ബാജി ഓടംവേലി
വാഴക്കോടന്‍ ‍// vazhakodan
the man to walk with
ചാണക്യന്‍
hAnLLaLaTh
കുഞ്ഞന്‍
ലതി

അഭിപ്രായങ്ങള്‍ക്ക് നന്ദി....

വീ കെ said...

നേരിൽ കണ്ടിട്ടില്ല.
മീൻ കടയിൽ കണ്ടിട്ടുണ്ട്.

ശിവ said...

ഈ അറിവുകള്‍ക്ക് നന്ദി...

lakshmy said...

ലെവനെ എനിക്കറിയാട്ടോ. എന്നാലും ഈ വലിപ്പം!! ന്റമ്മോ!!!

Bindhu Unny said...

ആദ്യം ഞാന്‍ കരുതി ‘പരല്‍’ ആണെന്ന്. :-)

Sureshkumar Punjhayil said...

Pakshe njanoru vegetarian ane...!!!
Nannayirikkunnu. Ashamsakal...!!!

ARUN C said...

ithupole thanne pakshe, body transperent ayittulla oru fishine enikku riveril ninnum kitti, pakshe perariyilla, ekadesham 10cm valuppam kanum, ath ippolum geevanode ente tankil und

merin martin said...

the information was so much helpful to complete my project thank you so much. Great effort keep doing this great work!!!

മറ്റുള്ളവ

ഈയിടെ വന്ന മറുപടികള്‍

സന്ദര്‍ശകര്‍