ഒരോ മീനിനെ പറ്റിയും ജീവിയെപറ്റിയും എഴുതാന്‍ വിട്ടുപോയ എന്തെങ്കിലും നിങ്ങള്‍ക്കറിയാമെങ്കില്‍ കമന്റിലൂടെ പൂരിപ്പിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

March 5, 2009

മൊരശ് (Hyporhamphus balinensis)

കോലാനോട് സാമ്യമുള്ള മറ്റൊരു മീനാണ് മുരശ് (Hyporhamphus balinensis). മൊരശ് എന്ന് നാട്ടുഭാഷയില്‍ പറയും. ചിലയിടങ്ങളില്‍ ഊള എന്നും ഓള എന്നും പറയുമെന്നു തോന്നുന്നു. കോലാനില്‍ നിന്ന് ഇതിനുള്ള പ്രധാന വ്യത്യാസം മേല്‍ ചുണ്ടിന് നീളമില്ല എന്നതാണ്. അതുപോലെ മൂര്‍ച്ചയുള്ള പല്ലുകളും ഇല്ല. ശരീരത്തിന്റെ മുകള്‍ ഭാഗത്ത് പച്ച കല്ര്ന്ന കറുപ്പ് നിറത്തോടു കൂടിയ ചെതുമ്പലുകള്‍ കാണാം.

കേരളത്തില്‍ കാണപ്പെടുന്ന ചിലയിനം മൊരശിന്റെ നീണ്ട ചുണ്ടിന്റെ അറ്റത്ത് ചുവന്ന കളറില്‍ ഒരു പൊട്ടു കാണാം. കോലാന്‍ കൂട്ടത്തിന്റെ കൂടെ ഇവയെയും കാണാന്‍ സാധിക്കും. കോലാനെക്കാള്‍ ഇത്തിരി കൂടി ഉരുണ്ട ശരീരമാണ് മൊരശിന്റേത്.
ഇതും വറക്കുന്നതിനും പീര വയ്ക്കുന്നതിനും വളരെ നല്ലതാണ്. ഇവയ്ക്ക് 20cm നീളം വരെ കാണപ്പെടുന്നു. കടലിലും മൊറശിന്റെ വര്‍ഗ്ഗക്കാരെ കാണാം. ഇവയെ പറ്റി പിന്നീട് പറയാം.

പ്രാദേശിക നാമങ്ങള്‍ : മുരശ്, ഊള,ഓള
Hyporhamphus balinensis
Family: Hemiramphidae (Halfbeaks),
subfamily: Hemiramphinae
name: Balinese garfish
Max. size: 16.5 cm SL

Zenarchopterus dispar
Family: Hemiramphidae (Halfbeaks),
subfamily: Zenarchopterinae
Order: Beloniformes (needle fishes)
name: Feathered river-garfish
Max. size: 19.0 cm TL

18 comments:

അനില്‍ശ്രീ... said...

കോലാനോട് സാമ്യമുള്ള മറ്റൊരു മീനാണ് മുരശ് (Hyporhamphus balinensis). മൊരശ് എന്ന് നാട്ടുഭാഷയില്‍ പറയും. ചിലയിടങ്ങളില്‍ ഊള എന്നും ഓള എന്നും പറയുമെന്നു തോന്നുന്നു. കോലാനില്‍ നിന്ന് ഇതിനുള്ള പ്രധാന വ്യത്യാസം മേല്‍ ചുണ്ടിന് നീളമില്ല എന്നതാണ്. അതുപോലെ മൂര്‍ച്ചയുള്ള പല്ലുകളും ഇല്ല. ശരീരത്തിന്റെ മുകള്‍ ഭാഗത്ത് പച്ച കല്ര്ന്ന കറുപ്പ് നിറത്തോടു കൂടിയ ചെതുമ്പലുകള്‍ കാണാം

പകല്‍കിനാവന്‍ | daYdreaMer said...

അനിലേ ഇപ്പൊ എല്ലാം ചുണ്ട് കൂര്‍ത്ത മീനുകള്‍ ആണല്ലോ..... ! അബുദാബി യില്‍ ഇപ്പൊ നല്ല മീനൊന്നും കിട്ടുന്നില്ലേ... :D
(ചുമ്മാ.. )
ഓഫ് : എന്തുണ്ട് വിശേഷം?

smitha adharsh said...

ഇത് ശരിക്കും കോലാനെപ്പോലെ തന്നെ ഉണ്ടല്ലോ..ഇവരിലും വക ഭേദം ഉണ്ടല്ലേ?

പൊട്ട സ്ലേറ്റ്‌ said...

ഞങ്ങള്‍ ഊള എന്നാണ് വിളിക്കുക.

ഹരീഷ് തൊടുപുഴ said...

ഇവനേം എനിക്കിഷ്ടമില്ല.
എന്റെ നാട്ടില്‍ കടുതോടില്‍ എന്നൊരു കടയുണ്ട്, പാലാക്കാരുടെയാ.. അവിടെ കിട്ടും ഈ ടൈപ്പ് മീനെല്ലാം..

The Common Man | പ്രാരബ്ധം said...

കായല്‍ മീനുകളില്‍ ഏറ്റവും രുചിയുള്ള മീന്‍ മൊരശാണെന്നാണ്‌ എന്റെ അഭിപ്രായം.

Bindhu Unny said...

മൊരശിനെ എനിക്കും ഇഷ്ടമാണ് - തിന്നാന്‍. :-)

Appu Adyakshari said...

ഇതു കുത്തുമോ അനിലേ?

അനില്‍ശ്രീ... said...

പകല്‍കിനവാ, ഇതിലും നല്ലൊരു മീനോ?!! വളരെ അപൂര്‍‌വ്വം....

ഹരീഷേ... രണ്ട് നല്ല മീനുകള്‍ നഷ്ടമായി.... പ്രാരാബ്ദം പറഞ്ഞത് വളരെ ശരിയാണ്. ഏറ്റവും നല്ല മീനുകളില്‍ ഒന്നാണ് മൊരശ്....

അപ്പു, ഇവന്‍ കുത്തില്ല... കോലയെ പോലെ കടിക്കുകയുമില്ല. കാരണം ഇവന് ഒരു ചുണ്ടേ വലുതായുള്ളു. അതിന്റെ അറ്റം കൂര്‍ത്തതുമല്ല. മേല്‍ചുണ്ട് ചെറുതാണ്. (രണ്ടാമത്തേയും മൂന്നാമത്തേയും പടത്തില്‍ കണ്ടില്ലേ..)

സ്മിതാ, പൊട്ടസ്ലേറ്റ്, ബിന്ദു, എല്ലാവര്‍ക്കും നന്ദി...

കുഞ്ഞന്‍ said...

ഹഹ..അനില്‍ ഭായി ഞാന്‍ ഇവളെ കോലന്റെ കുട്ടിയാണെന്നാ കരുതിയിരുന്നത്. നന്ദി

നവരുചിയന്‍ said...

കൊലാനും ഇവനും വേറെ വേറെ ആണോ ...കൊലാനെ മാത്രമേ എനിക്ക് അറിയൂ ....

ശ്രീ said...

:)

Thaikaden said...

post onninodonnu mechamaakunnundu. Congrats....

മുക്കുവന്‍ said...

is it different than kolan? I have know idea about morasu! only familiar with fish in "Kulam" :)

അനില്‍ശ്രീ... said...

കുഞ്ഞന്‍, നവരുചിയന്‍, ശ്രീ, Thaikaden, മുക്കുവന്‍ അഭിപ്രായങ്ങള്‍ക്ക് നന്ദി.
കോലാനും മൊരശും രണ്ടാണെന്ന് മനസ്സിലാക്കിയാല്‍ മതി.

ഓ.ടോ
എന്നാലും മുക്കുവാ... മീനിനെ പറ്റി ഒന്നുമറിയില്ല എന്നത് മുക്കുവന്‍ എന്ന പേരിന് ചേരുന്നിലല്ലോ.

Mr. K# said...

ഈ മീനിനെ ഇതുവരെ കണ്ടിട്ടില്ല. ചാലക്കുടിപ്പുഴയിൽ ഇല്ലെന്നു തോന്നുന്നു.

Sanal Kumar Sasidharan said...

മൊരള്...:)

kaani said...

ഭായി സ്ഥലം (കട) എവിടെയാ? ...

മറ്റുള്ളവ

ഈയിടെ വന്ന മറുപടികള്‍

സന്ദര്‍ശകര്‍