ഒരോ മീനിനെ പറ്റിയും ജീവിയെപറ്റിയും എഴുതാന്‍ വിട്ടുപോയ എന്തെങ്കിലും നിങ്ങള്‍ക്കറിയാമെങ്കില്‍ കമന്റിലൂടെ പൂരിപ്പിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

December 15, 2008

ചില്ലാന്‍, കൂരി (Asian Striped Catfish)

ചില്ലാന്‍.. പാണന്‍ ചില്ലാന്‍ (Asian Striped Catfish). കൂരി എന്നും കല്ലന്‍ കൂരി എന്നും ഏട്ടച്ചുള്ളി എന്നും പാണ്ടന്‍ ചില്ലാന്‍ എന്നും ഒക്കെ പല സ്ഥലങ്ങളിലും അറിയപ്പെടുന്നത് ഈ ചെറിയവന്‍ തന്നെയാണ്.


Mystus vittatus


പ്രാദേശിക നാമങ്ങള്‍ :ചില്ലാന്‍, പാണന്‍ ചില്ലാന്‍, കൂരി, കല്ലന്‍ കൂരി,ഏട്ടച്ചുള്ളി, പാണ്ടന്‍ ചില്ലാന്‍

Mystus oculatus


പുതുവെള്ളത്തില്‍ വയറു നിറയെ മുട്ടകളുമായി ഇവ കൂട്ടം കൂട്ടമായി ആറുകളിലേക്ക് കയറി വരും. കല്ലുകള്‍ക്കിടയിലൂടെ കടന്നു വരുന്ന ചില്ലാന്‍ കൂട്ടം എണ്ണിയാല്‍ ഒടുങ്ങാത്തത്ര കാണും. ഇവയുടെ കൂട്ടം (നൂറും ഇരുനൂറും എണ്ണം) വലയില്‍ കുടുങ്ങിയിട്ട് വലയുമായി വീട്ടില്‍ പോയവര്‍ ഞങ്ങളുടെ നാട്ടില്‍ ധാരാളമുണ്ട്.


കാരണം ഇവയ്ക്ക് മൂന്നു കൊമ്പുകള്‍ ഉണ്ട്, ചിറകിനോട് ചേര്‍ന്ന് രണ്ടെണ്ണവും, മുതുകില്‍ ഒരെണ്ണവും. അതില്‍ ചിറകിനോട് ചേര്‍ന്നുള്ളവയ്ക്ക് അരം പോലെ മടക്കുകളും ഉണ്ട്. ഇവ രണ്ടും ഒടിച്ചാലേ ഇവയെ വലയില്‍ നിന്ന് എടുക്കാനാവൂ. ഇതൊന്നു കയ്യില്‍ തറച്ചാലോ ! പിന്നെ കയ്യും വായില്‍ വച്ച് മുകളിലേക്ക് ചാടിയാല്‍ മതി... കൈ പഴുക്കാതിരുന്നാല്‍ ഭാഗ്യം...


Mystus cavasius


നാല് -അഞ്ച് ഇഞ്ച് വരെ നീളമുള്ള ചില്ലാനെ കാണാമെങ്കിലും പൊതുവില്‍ മൂന്ന് നാല് ഇഞ്ച് ആണ് ഇവയുടെ വലുപ്പം എന്ന് തോന്നുന്നു.


Mystus castaneus


ചില്ലാന്‍ കറി വയ്ക്കാനാണ് നല്ലത്. ഇവയെ ഉണങ്ങിയും സൂക്ഷിക്കാറുണ്ട്. കൂടുതല്‍ എണ്ണം കുറഞ്ഞ സമയത്ത് കിട്ടുന്നത് തന്നെ കാരണം. നല്ലവണ്ണം ഉപ്പിട്ട് ഉണങ്ങിയാല്‍ വറക്കാന്‍ വലരെ നല്ലത്.


::::::::::::::::: x :::::::::::::::::::::::: x ::::::::::::::::::::: x ::::::::::::::::::

കാഴ്ച്ചയില്‍ ഇവനെപോലെ തോന്നുമെങ്കിലും മഞ്ഞക്കൂരി (Horabagrus brachysoma) ഇവന്റെ കുടുംബപ്പേരുകാരനല്ല.


20 comments:

അനില്‍ശ്രീ said...

ചില്ലാന്‍.. പാണന്‍ ചില്ലാന്‍ (Asian Striped Catfish). കൂരി എന്നും കല്ലന്‍ കൂരി എന്നും ഏട്ടച്ചുള്ളി എന്നും പാണ്ടന്‍ ചില്ലാന്‍ എന്നും ഒക്കെ പല സ്ഥലങ്ങളിലും അറിയപ്പെടുന്നത് ഈ ചെറിയവന്‍ തന്നെയാണ്.

മുക്കുവന്‍ said...

short version of manja koori.. alley mashey.

very difficult to get them in hooks too.. eats up all baits at the end of the day you get one or two :)

good one for frying!

അനില്‍ശ്രീ... said...

അല്ല മാഷേ... ഇവനു മഞ്ഞകൂരിയുമായി (Horabagrus brachysoma) ഷേപ്പില്‍ മാത്രമേ സാമ്യമുള്ളു എന്ന് തോന്നുന്നു. രണ്ടും രണ്ട് കുലമാണ്. (ഈ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ രണ്ടും കൂടി ഒരു പോസ്റ്റ് ആക്കണമെന്ന് കരുതിയിരുന്നതാണ്. ഒരുകാര്യം ചെയ്യാം അതും കൂടി ചേര്‍ത്തേക്കാം.) അതുപോലെ വിരയിട്ടാല്‍ അത്ര ബുദ്ധിമിട്ടില്ലാതെ ചൂണ്ടയിലും കിട്ടുമെന്ന് തോന്നുന്നു. ഞങ്ങള്‍ക്ക് വലയിലാണ് ഇവനെ കിട്ടിയിരുന്നത്.

चेगुवेरा ചെഗുവേര said...

ഇവന്മാരെ ജീവനോടെ വിഴുങ്ങിയാല്‍ എയ്ഡ്സിനു ഔഷധം എന്നൊരു കാച്ചു കാച്ചിയാലോ..

ബിന്ദു കെ പി said...

അനിൽ,
കൂരിയുടെ മുള്ള് വിഷമയമുള്ളതാണ് എന്നു പറയുന്നത് ശരിയാണോ?
ഒരിക്കൽ, നന്നാക്കുന്ന സമയത്ത് ഇതിന്റെ മുള്ളുകൊണ്ട വിരൽ നീരുവന്ന് വീർത്ത് പഴുക്കുകയും ചെയ്തു.

അനില്‍ശ്രീ... said...

ബിന്ദു,
അതല്ലേ ഞാന്‍ പോസ്റ്റില്‍ എഴുതിയത് " കൈ പഴുക്കാതിരുന്നാല്‍ ഭാഗ്യം..." എന്ന്. ഇതിന്റെ മുതുകത്തുള്ള മുള്ള് സൂചി പോലയാണിരിക്കുന്നത്. ഇവന്‍ പുല്ലിനിടയില്‍ ഒക്കെ കിടന്നാല്‍ കാണില്ല, അറിയാതെ ഒന്നു ചവിട്ടിയാല്‍ ഈ ലോകവും സ്വര്‍ഗലോകവും ഒരു നിമിഷം കൊണ്ട്‍ കാണാം. ഇനി ചിറകിന്റെ അവിടുത്തെ മുള്ള് ഇത്തിരി ശക്തിയായി കയറിയാല്‍ തിരിച്ച് ഇറങ്ങി പോരില്ല. കാരണം ഇതിന്റെ അരം പുറകോട്ടാണ്.

അനോണി ആന്റണി said...

ഞങ്ങള്‍ വിളിക്കുന്ന പേര്‍ "ഊത്ത" എന്നാണ്‌ ഇവനെ.

എന്താ കാര്യമെന്നറിയില്ല, ഊത്ത പിടിത്തം ഒരു തരം താണതരം മീന്‍ പിടിത്തമായി ആളുകള്‍ കാണുന്നു "ഓ അവങ്ങ്- ഊത്തപിടിച്ച് നടക്കണ പയല്‌ / കാ പെറുക്കി പയല്‌" എന്നൊക്കെ പറഞ്ഞാല്‍ കാര്യമായി ജോലിയൊന്നുമില്ലാതെ തെണ്ടിത്തിരിഞ്ഞ് നടപ്പാണെന്ന് അര്‍ത്ഥം.

അനില്‍ശ്രീ... said...

അന്തോണിച്ചാ ഒരു വിയോജിപ്പ്. നാടുകള്‍ തമ്മിലുള്ള വ്യത്യാസം ആയിരിക്കാം. എങ്കിലും ...

ഊത്ത പിടിക്കുക എന്നത് ഞങ്ങളുടെ നാട്ടിലും പറയും. പുതുമഴ പെയ്യുമ്പോള്‍ ഒരു വിധം എല്ലാമീനുകളും മുട്ടയിടുക എന്ന ഉദ്ദേശത്തോടെ ശുദ്ധജലം തേടി, അതായത് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ എതിര്‍ ദിശയിലേക്ക് പാലായനം ചെയ്യുന്നു. അതില്‍ കൂട്ടം കൂട്ടമായി എത്തുന്ന മീനുകളെ പലതരത്തില്‍ പിടികൂടുന്ന പ്രക്രിയയെ ആണ് ഊത്തപിടുത്തം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അതിന് ഇന്ന മീന്‍ എന്ന പരിഗണന ഇല്ല. പക്ഷേ ചില്ലാന്‍ ഇതില്‍ ഒരു പ്രധാന ഇനം ആണെന്നത് നേര് തന്നെ.

ഊത്ത പിടുത്തത്തെ പറ്റി മറ്റുനാട്ടുകാര്‍ എന്തു പറയുന്നു?

ഖാദര്‍ said...

പണ്ട് അബൂദാബിയിലെ കടലില്‍ ചൂണ്ടയിടുമ്പോള്‍ സമാന രൂപിയായ മീനിനെ കിട്ടാറുണ്ടായിരുന്നു(അധികം മെനെക്കെടാതെ)

Jayasree Lakshmy Kumar said...

ഇതിൽ കൂരി എന്ന പേരു മാത്രമേ പരിചയമുള്ളു. കറി വയ്ക്കാറാണ് പതിവ്. കൂരിമുട്ട ഇഷ്ടഭോജ്യവുമാണ്

അനോണി ആന്റണി said...

സംഗതി പ്രാദേശിക വത്യാസമായിരിക്കും അനില്‍ശ്രീ, ഞങ്ങള്‍ ഈ മീനിനു മാത്രമേ ഊത്ത എന്നു പറയൂ

ശ്രീ said...

കൂരി എന്ന പേരിലാണ് ഞങ്ങളുടെ നാട്ടില്‍ ഇവന്‍ അറിയപ്പെടുന്നത്

Sarija NS said...

ഞങ്ങളുടെ നാട്ടിലും കൂരി എന്നു തന്നെ പേര്‍. കുഞ്ഞു മുന്തിരിങ്ങക്കുല പോലെയല്ലെ ഇതിന്‍റെ മുട്ടകള്‍. ചെറുപ്പ കാലത്തെ ഓര്‍മ്മകളാ, അവ്യക്തമാ‍യിത്തുടങ്ങി

നവരുചിയന്‍ said...

ചില്ലാന്‍ കൂരി എന്ന് തന്നെ ആണ് ഞങ്ങളും പറയാറ് . ഏറ്റവും കൂടുതല്‍ ചീത്ത കേള്‍കുന്ന മീനുകളില്‍ ഒരെണ്ണം . വലയില്‍ കേറിയാലും ,ചുണ്ടേല്‍ കുടുങ്ങിയാലും ..മനുഷ്യന്‍റെ ഷേമയുടെ നെല്ലിപലക വരെ കാണിക്കുന്ന ഒരു മീന്‍ . ഇവന്‍ വലയില്‍ കുടുങ്ങിയിട്ട് ...കുടയുക പോലും ചെയ്യാതെ വെയിലത്തിട്ടു ഉണക്കിയ (വല ഉള്‍പെടെ) സന്ദര്‍ഭങ്ങളും ഉണ്ട്. മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് മുന്പ് ഇവനെ ഒരു ചില്ല് കൂട്ടില്‍ (aquarium) കണ്ടു . പേരു ചോദിച്ചപ്പോള്‍ കിട്ടിയ പേരു "ഗ്ലാസ് ക്യാറ്റ് "

നവരുചിയന്‍ said...

മഞ്ഞ കൂരിയെ കണ്ട കാലം മറന്നു . ഇപ്പോള്‍ തിരെ ഇല്ല എന്ന് തോന്നുന്നു . വംശനാശം സംഭവിച്ചോ എന്ന് പോലും തോന്നുന്നു

മുക്കുവന്‍ said...

മഞ്ഞക്കൂരി ചാലക്കുടി പുഴയുടെ മേലെ, ഏഴാറ്റുമുഖത്ത് കിട്ടുമായിരുന്നു.... 20 കൊല്ലം മുന്‍പ്.... നാട് വിട്ടിട്ട് കാലം ഏറെയായി...

Thaikaden said...

Ithine njangalute naattil 'cheekkoori' ennu vilikkum.

Thaikaden said...

Thrissur bhagathu 'Kalluthi' ennu vilikkunna meenineppatti kettittundo?

SP said...

ഇവനെ പിടിച്ചു വള്ളിയിൽ കെട്ടി പുഴയിൽ ഇട്ടാൽ നല്ല എമണ്ടൻ ഞണ്ടിനെ കിട്ടും.

Unknown said...

ഞങ്ങൾ ഇതിനെ ചിഗ്ഗ് എന്നാണ് വിളിക്കാറ് വറുത്താൽ ബെസ്ററ് ആണ്

മറ്റുള്ളവ

ഈയിടെ വന്ന മറുപടികള്‍

സന്ദര്‍ശകര്‍