ഒരോ മീനിനെ പറ്റിയും ജീവിയെപറ്റിയും എഴുതാന്‍ വിട്ടുപോയ എന്തെങ്കിലും നിങ്ങള്‍ക്കറിയാമെങ്കില്‍ കമന്റിലൂടെ പൂരിപ്പിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

November 17, 2008

വിവിധയിനം പരലുകള്‍

പരലുകളെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല എന്ന് തോന്നുന്നു. പക്ഷേ പലതരം പരലുകളെപറ്റി പറയേണ്ടിയിരിക്കുന്നു. നമ്മുടെ ആറുകളിലും തോടുകളിലും എന്നു വേണ്ട വെള്ളം ഉള്ളയിടത്തെല്ലാം വിവിധ തരത്തിലുള്ള പരലുകളെ കാണാം. എത്രയിനം പരലുകള്‍ കേരളത്തില്‍ ഉണ്ട് എന്ന്‍ എനിക്കറിയില്ല. പക്ഷേ താഴെപ്പറയുന്ന പലയിനത്തേയും ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്.
:::::::::::::::::::::::::: x :::::::::::::::::::::::::::::::::
പരലുകള്‍
1. കേരളത്തിലെ ആറുകളില്‍ സാധാരണ കണ്ടുവരുന്ന രണ്ടിനം പരലുകള്‍ ആണ് ഉരുളന്‍ പരല്‍ /ഊളിപ്പരല്‍ (Puntius amphibius), പൂവാലിപ്പരല്‍/കൊടിച്ചി പരല്‍ (Puntius filamentosus) എന്നിവ. ഇവയില്‍ കൊടിച്ചി പരല്‍ വലുപ്പത്തില്‍ ഇത്തിരി വലുതായിരിക്കും. വാലുകളില്‍ കൊടി പോലെ കളര്‍ ഉള്ളതിനാല്‍ ആണ് ഇവയെ ഞങ്ങള്‍ കൊടിച്ചി എന്ന് പറയുന്നത്. പൂവാലി എന്നതിന് പ്രത്യേക വിവരണം വേണമെന്ന് തോന്നുന്നില്ല.

ഉരുളന്‍ പരല്‍


കൊടിച്ചി പരല്‍

:::::::::::::::::::::::::: x :::::::::::::::::::::::::::::::::
2. പരലുകളില്‍ വലിയവനാണ് കുറുവപ്പരല്‍/കുറുച്ചിപ്പരല്‍ (Puntius sarana). ഉരുണ്ട ദേഹവും ചെറിയ രണ്ടു മീശകളുമായി ഇവനെ കാണുന്നത് തന്നെ ഒരഴകാണ്. വറക്കാനാണെങ്കില്‍ ബെസ്റ്റും. നീളം ആറിഞ്ച് ഏഴിഞ്ച് വരെ കാണും.




കുറുവപ്പരല്‍
:::::::::::::::::::::::::: x :::::::::::::::::::::::::::::::::

3. കടുങ്ങാലി (Puntius ticto), കൈപ്പ (Puntius vittatus) എന്നീ വര്‍ഗ്ഗങ്ങള്‍ ആണ് പരല്‍മീനുകളില്‍ ചെറിയവന്മാര്‍. ഇതില്‍ കൈപ്പ എന്നയിനം കൂട്ടം കൂട്ടമായി നടക്കുന്നവയാണ്. ഒരിഞ്ച് ഒന്നരയിഞ്ച് വലുപ്പമുള്ള ഇവയെ "പീര" വയ്ക്കാന്‍ ഉപയോഗിക്കുന്നു. (ചുമ്മാ ചട്ടിയില്‍ ഇട്ട് ഇത്തിരി ഉപ്പുകല്ലും വാരിയിട്ട് തേച്ച് കഴുകിയെടുത്ത് തേങ്ങാപ്പീരയുമിട്ട്, കുടമ്പുളുയുമിട്ട് തോരന്‍ കറി വയ്ക്കുന്നതാണ് "മീന്‍ പീര" എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്)



കടുങ്ങാലി



കൈപ്പ
:::::::::::::::::::::::::: x :::::::::::::::::::::::::::::::::

4. കൈലി/ആടുകുണ്ട/വാഴക്കാവരയന്‍ (Puntius fasciatus/Puntius melanampyx) എന്നയിനം സാധാരണയായി തോടുകളിലും ഒഴുക്കുവെള്ളത്തിലുമാണ് കാണുന്നത് എന്ന് (എനിക്ക്) തോന്നുന്നു. ഇവയുടെ ദേഹത്തുള്ള വരകള്‍ ആണ് ഒരു പ്രത്യേകതയായി പറയാനുള്ളത്.



:::::::::::::::::::::::::: x :::::::::::::::::::::::::::::::::

5. വയനാടന്‍ പരല്‍ (Puntius mahecola), ഉണ്ടക്കണ്ണി (Puntius sophore) ഇവയും പരലിന്റെ കുടുംബക്കാര്‍ തന്നെ.



..... ഉണ്ടക്കണ്ണി ... വയനാടന്‍ പരല്‍

:::::::::::::::::::::::::: x :::::::::::::::::::::::::::::::::

6. കച്ചിപ്പരല്‍ (Puntius chola), അരുളിപ്പരല്‍/സൈലസ് പരല്‍ (Puntius arulius) എന്നിവയും നമ്മുടെ ജലാശയങ്ങളില്‍ കണ്ടുവരുന്നവയാണ്.




കച്ചിപ്പരല് ‍....... അരുളിപ്പരല്‍/സൈലസ് പരല്‍

:::::::::::::::::::::::::: x :::::::::::::::::::::::::::::::::

7. ഞങ്ങള്‍ കറിക്കുപയോഗിക്കാത്ത തുപ്പലുകൊത്തി (Rasbora daniconius) എന്നറിയപ്പെടുന്ന ഒരു തരം പരല്‍ കൂടിയുണ്ട്. ആറ്റിലോ, തോട്ടിലോ കുളത്തിലോ ഒന്ന് തുപ്പി നോക്കൂ. ഒരു മീന്‍ ഓടി വന്ന് അത് കൊത്തുന്നുവെങ്കില്‍ അത് തുപ്പലു കൊത്തി തന്നെ.






:::::::::::::::::::::::::: x :::::::::::::::::::::::::::::::::

8. ഇനിയാണ് പരലുകളില്‍ വിലയേറിയ ഇനത്തിനെ പരിചയപ്പെടാന്‍ പോകുന്നത്. പക്ഷേ ഇവന്‍(ള്‍) കറി വയ്ക്കുന്നയിനമല്ല. അക്വേറിയങ്ങള്‍ക്ക് പ്രിയപ്പെട്ടവയാണിവ, അതെ മിസ്.കേരള , അഥവാ ചെങ്കണിയാന്‍ (Puntius denisonii). (ഇവയെപ്പറ്റിയുള്ള അനോണി ആന്റണിയുടെ പോസ്റ്റ് നോക്കൂ)



മിസ്.കേരള


Courtesy : Fishbase, Parisaramahiti
Pictures : Diff Websites

32 comments:

അനില്‍ശ്രീ said...

പരലുകളെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല എന്ന് തോന്നുന്നു. പക്ഷേ പലതരം പരലുകളെപറ്റി പറയേണ്ടിയിരിക്കുന്നു. നമ്മുടെ ആറുകളിലും തോടുകളിലും എന്നു വേണ്ട വെള്ളം ഉള്ളയിടത്തെല്ലാം വിവിധ തരത്തിലുള്ള പരലുകളെ കാണാം. എത്രയിനം പരലുകള്‍ കേരളത്തില്‍ ഉണ്ട് എന്ന്‍ എനിക്കറിയില്ല. പക്ഷേ താഴെപ്പറയുന്ന പലയിനത്തേയും ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്.

മുക്കുവന്‍ said...

haaa. ivayillel how do we catch varal and manglangi ? its the best bait for them :)

good one anil..like to see other fishes too... varal is no more available it seems :(

മുക്കുവന്‍ said...

aaara, kaari, manja koori, mutthi ivayonnum kandilla :)

ഹരീഷ് തൊടുപുഴ said...

നന്ദി...നന്ദി...നന്ദി

കനല്‍ said...

പരലുകള്‍, ഇവളുമാരൊക്കെ മഹാ സെക്സിയാണല്ലോ?

കിഷോർ‍:Kishor said...

നല്ല ഫോട്ടോസ്..

ഇതില്‍ കടുങ്ങാലി, തുപ്പലുകൊത്തി എന്നിവയെപ്പറ്റി മാത്രമേ മുന്‍പ് കേട്ടിട്ടുള്ളൂ...

ബൈജു (Baiju) said...

പുതിയ അറിവുകള്‍....പരലുകളുടെ ചിത്രങ്ങള്‍ നന്നായിട്ടുണ്ട്...............

ചാണക്യന്‍ said...

അനില്‍ശ്രീ,
പരല്‍ പുരാണം നന്നായി...
ആശംസകള്‍....

അനില്‍ശ്രീ... said...

ചിത്രങ്ങള്‍ ഒന്നും എന്റേതല്ല.. വിവിധ വെബ്‌സൈറ്റുകള്‍ക്ക് നന്ദി..

നരിക്കുന്നൻ said...

നന്ദി.
ഇത്രയധികം പരലുകൾ എനിക്ക് പുതിയ അറിവുകളാ..

Anil cheleri kumaran said...

പരലിന്റെ കാര്യത്തില്‍ ഡോക്റ്ററേറ്റ് എടുക്കുമോ?

ജിജ സുബ്രഹ്മണ്യൻ said...

എന്തോരം തരം പരലുകളാ..എനിക്ക് ആ ഉണ്ടക്കണ്ണീയെ റൊമ്പ പിടിച്ചൂ.കാവ്യാ മാധവന്റെ സ്റ്റൈല്‍ !!

fanny magnet said...

nannayittundu

Mr. K# said...

നാലമത്തെ ഇനത്തിനെ കണ്ടിട്ടില്ല. അനിൽ തുപ്പലുകൊത്തി എന്നു പറഞ്ഞു പരിചയപ്പെടുത്തിയതിനെ ഞങ്ങൾ കണിയാന്‍ പരൽ എന്നാൺ വിളിക്കാറ്. ചെന്കണിയാനെ ഇപ്പോൾ ആദ്യമായി കണ്ടു.

Jayasree Lakshmy Kumar said...

ശ്ശെടാ..ഈ ‘പേരിൽ‘ ഒരു മീൻ വാങ്ങിയതായി ഓർമ്മയില്ല. പക്ഷെ ആദ്യചിത്രങ്ങളിൽ നല്ല്ല വെള്ളി പോലെ തിളങ്ങുന്നവനെ വാങ്ങിയിട്ടുണ്ട്. അപ്പൊ ഇവനാണല്ലേ പരൽ. പരലിൽ പലരേയും കണ്ടിട്ടില്ല

അനില്‍ശ്രീ... said...

മുക്കുവന്‍ ..ഒരോന്നോരോന്നായി പോസ്റ്റുന്നുണ്ട്...

ഹരീഷ്, അറഞ്ഞിലിനെ കണ്ട് പരലാണോ ഇത് എന്ന ചൊദ്യത്തില്‍ നിന്നാണ് ഈ പോസ്റ്റ്.

കനല്‍ , കിഷോര്‍, ബൈജു ,ചാണക്യന്‍ , നരിക്കുന്നൻ, കുമാരന്‍ , കാന്താരിക്കുട്ടി ,fanny magnet, അഭിപ്രായങ്ങള്‍ക്ക് നന്ദി.

കുതിരവട്ടന്‍, തുപ്പലു കൊത്തിയെ കണിയാന്‍ പരല്‍ എന്നും പറയാറുണ്ട്. പക്ഷേ ചിലയിടങ്ങളില്‍ തുപ്പലുകൊത്തിയെ പോലെ ഇരിക്കുന്ന (ഇത്തിരി വീതി കൂടിയ ഇനം) ഒരു പരലിനെ കണിയാന്‍ പരല്‍ എന്ന് വിളിക്കുന്നുണ്ട്. അതിന്റെ പടം ഒന്നും കിട്ടിയില്ല.

ലക്ഷ്മി, അപ്പോള്‍ പരലിനെ അറിയാത്തവര്‍ ഇനിയുമുണ്ടല്ലേ? നമ്മുടെ നാട്ടില്‍ എല്ലാ ജലാശയങ്ങളിലും കാണുന്ന മത്സ്യമാണ് പരല്‍. പക്ഷേ മാര്‍ക്കറ്റില്‍ ഒക്കെ കാണാറില്ല എന്ന് തോന്നുന്നു. കടല്‍ മത്സ്യങ്ങളാണല്ലോ മാര്‍കറ്റില്‍ കൂടുതല്‍.

ശ്രീ said...

നല്ല പോസ്റ്റ്.
:)

അനോണി ആന്റണി said...

പരല്‍ പോസ്റ്റ് വെട്ടിത്തിളങ്ങി അനില്‍ശ്രീ.

വയലില്‍ വെള്ളം കയറുമ്പോള്‍ അരിച്ചു പിടിക്കാന്‍ കിട്ടുന്നതില്‍ വച്ച് ഏറ്റവും രുചിയുള്ള മീനുകളില്‍ ഒന്നായിരുന്നു കൊറുവ (p.sarana) . മിന്നല്‍ വേഗത്തില്‍ ചാടിക്കളയുന്നതുകൊണ്ട് ഒറ്റിയാലും വെട്ടിയാലും കൊറുവയെ പിടിക്കാനൊക്കില്ല.

അരയടി വരെ വലിയ കൊറുവയെ കിട്ടും ഇവന്‍ നാട്ടില്‍ കാണുന്ന പരലുകളിലെ ഏറ്റവും വലുതായിരിക്കണം.

നവരുചിയന്‍ said...

ഇതില്‍ രണ്ടു പേരെ ഒഴിച്ച് ....( വയനാടന്‍ പരല്‍ , മിസ്.കേരള ) ബാക്കി എല്ലാരേം കണ്ടിട്ടും പിടിച്ചിട്ടും ഉണ്ട് .... നാട്ടില്‍ (ആലപ്പുഴ ) വെച്ചു ഒരു മെയിന്‍ ഹോബി ആയിരുന്നു .... ഇവരെ എല്ലാരേം വീണ്ടും കണ്ടതില്‍ സന്തോഷം .

പിന്നെ ഒരു സംശയം നമ്മുടെ വാഴക്കാവരയന്‍ അല്ലെ ടൈഗര്‍ ബാര്‍ബ് (Barbus tetrazona) . അതോ രണ്ടും വേറെ ആണോ ?

അനില്‍ശ്രീ... said...

നവരുചിയന്‍

ഇവന്‍ അവനല്ലൈ... അത് വേ.. ഇത് റേ...

ഇവനെ ഞാന്‍ കണ്ടിട്ടുള്ളത് കിഴക്കന്‍ മേഖലകളിലെ അരുവികളില്‍ ആണ്. തെളിഞ്ഞ വെള്ളത്തില്‍ മണ്ണിനോട് ചേര്‍ന്ന് കല്ലിനിടയില്‍ കൊത്തി കൊത്തി നടക്കുന്നത് കാണാം. വലുപ്പത്തില്‍ അത്ര വലുതൊന്നുമല്ല..

അനില്‍ശ്രീ... said...

അന്തോണിച്ചാ,
പറയാന്‍ വിട്ടു. മഴപെയ്തു മടമുറിഞ്ഞു കിടക്കുന്ന പാടങ്ങളിലേക്ക് തെളിഞ്ഞ വെള്ളത്തിലൂടെ ഒഴുക്കിനെതിരെ കുറുവയുടെ ഒരോട്ടമുണ്ട്.. അത് കണ്ടിട്ട് വല വീശിയാല്‍ പോലും ഇവനെ കിട്ടണമെന്നില്ല. അതാ ഒരു സ്പീഡ്. പക്ഷേ ആറ്റില്‍ നിന്ന് കിട്ടിയിരുന്നു.

smitha adharsh said...

ഞങ്ങളുടെ നാട്ടില്‍ ഒരു പരലുണ്ട്..പേരു "മുണ്ടത്തി പരല്‍" എന്ന്.വലിയതാ ട്ടോ.. അത് കറി വച്ചു കഴിച്ച ഓര്‍മ്മയുണ്ട്.പിന്നെ,മീന്‍ പീര അസ്സലായി കഴിച്ചിട്ടുണ്ട്.
അനില്‍ ചേട്ടനെന്താ പരലിനെപ്പറ്റി എഴുതാത്തത് എന്ന് വിചാരിച്ചിരിക്ക്യായിരുന്നു.

Inji Pennu said...

നല്ല സുന്ദരി പോസ്റ്റ്! സുന്ദരൻ ബ്ലോഗും! തുടർന്നും എഴുതുക

ബിന്ദു കെ പി said...

പരൽ‌മീനെ അറിയാത്ത ഒരാൾ കൂടിയുണ്ട് അനിൽ.
അറിവുകൾക്ക് നന്ദി. ഞാൻ ഈ ബ്ലോഗ് സ്ഥിരമായി വായിക്കുന്നുണ്ട്.

പ്രിയ said...
This comment has been removed by the author.
പ്രിയ said...

:) ഈ മീനിനെ എല്ലാം നാട്ടില് കണ്ടിട്ടുള്ളതന്നെ .എന്നാലും ഇങ്ങനെ പേരും കുടുംബപ്പേരും ഒക്കെ വച്ചു കാണുമ്പൊ മീന്റെ പോലെ കണ്ണിങ്ങനെ മിഴിഞ്ഞ് വരുന്നു. ഇങ്ങനെ ഒക്കെ ഉണ്ടോ? ഞാന്‍ ഓര്ത്തിരുന്നേ പരല്‍ എന്ന് വച്ചാല്‍ കുഞ്ഞിതോട്ടിലെ കുഞ്ഞുമീനുകള്‍. വരാല്‍ വരാല് തന്നെ. കാരിം മുഴിം മുഴുവലഞ്ഞീനും എല്ലാം ഒന്നു തന്നെ.

മണ്ണില്‍ ഇങ്ങനെ പറ്റികെടന്നു മാത്രം പോണ ഒരു മീന്‍ ഉണ്ടായിരുന്നു നാട്ടിലെ കുഞ്ഞിതോട്ടില്‍.പക്ഷെ വാഴക്കാവരയന്‍ പോലെ നിറം പക്ഷെ ആകൃതി ഇതല്ല കണ്ടാല്‍. ആ ചിറകൊന്നും അതിന് ഇല്ലാന്നാ തോന്നണേ. അതോ ഉണ്ടായിരുന്നൊ ആവോ?

നാട്ടിലൊരു ചൊല്ലുണ്ടല്ലോ "ഒരു തോട്ടേല് പോയതെല്ലാം പൂളോന്മാര്‍ " എന്ന്. "എല്ലാം കണക്കാ/പോക്കാ" എന്ന അര്‍ഥത്തില്‍. പൂളോനെ ഞാന്‍ ആ ചൊല്ലിലെ കേട്ടിട്ടുള്ളൂ. (എന്താണാവോ അങ്ങനെ പറയാന് കാരണം ?)

എനിക്കിഷ്ടപെട്ടതും ഈ പരലിനെയാ. തോട്ടില്‍ തോര്‍ത്തുമുണ്ട് കൊണ്ടുള്ള മീന്‍പിടുത്തവും കുപ്പിയില്‍ ആക്കി കിണറ്റില്‍ കൊണ്ടിടുന്നതും ആണ് ആകെ എന്റെ മീന്‍പിടുത്തം എങ്കിലും ഇതിനെയൊക്കെ കണ്ടപ്പോള്‍ ഒത്തിരി സന്തോഷായി :)

അനില്‍ശ്രീ... said...

പ്രിയ പറഞ്ഞത് ശരിയാണ്. വാഴവരയന്‍ എന്നൊക്കെ പറയുന്ന ചെറിയ തരം നമ്മുടെ ചെറിയ തോടുകളുടെ അടിഭാഗത്ത് കൂടി നടക്കുന്നത് കാണാം. അത് ഇവനോ ഇവന്റെ ഒരു വകഭേതമോ ആണെന്ന് തോന്നുന്നു. എനിക്കും കൃത്യമായി അറിയില്ല.

Unknown said...

വളരെ വിജ്ഞാനപ്രദമായ ഒരു ലേഖനം
അനിൽ

ഗുപ്തന്‍ said...

Great effort. Congrats

Thaikaden said...

Aapparaleepparalu...What to do? For 28 years I've been a vegetarian. Wish you all the best.

Unknown said...

ഒരു തവണ മീൻപിടിക്കാൻ പോയപ്പോ അവിടെ വച്ചാണ് ആദ്യമായി കൈലി പരലിനെ കാണുന്നത് അവക്ക് അക്വേറിയം ടൈഗർ ഫിഷിനോട് നല്ല സാദൃശ്യം

സ്തംഭിപ്പിക്കും ഞാന്‍ said...

ചില തിരുത്തുകള്‍:
Puntius Arulius പുണ്റ്റിുസ്‌ ആരുളിയസ്‌,/അരുളി പരലിന്‌റെ ചിത്രമായിക്കൊടുത്തിരിക്കുന്നതു, Dawkinsia Filamentosa എന്ന മീനിണ്റ്റേതാണ്‌.Vayanadan paralinum filamentosayude chithram thanne. Arulius ഉം Puntius fasciatus(Melon Barb)ഉം കാഴ്ച്ചയില്‍ സാമ്യം തോന്നിക്കും പക്ഷെ, Arulius കൂടുതലായും കറ്‍ണാടകയിലാണ്‌ കണ്ട്‌ വരുന്നതു.

മറ്റുള്ളവ

ഈയിടെ വന്ന മറുപടികള്‍

സന്ദര്‍ശകര്‍