പരലുകളെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല എന്ന് തോന്നുന്നു. പക്ഷേ പലതരം പരലുകളെപറ്റി പറയേണ്ടിയിരിക്കുന്നു. നമ്മുടെ ആറുകളിലും തോടുകളിലും എന്നു വേണ്ട വെള്ളം ഉള്ളയിടത്തെല്ലാം വിവിധ തരത്തിലുള്ള പരലുകളെ കാണാം. എത്രയിനം പരലുകള്‍ കേരളത്തില്‍ ഉണ്ട് എന്ന്‍ എനിക്കറിയില്ല. പക്ഷേ താഴെപ്പറയുന്ന പലയിനത്തേയും ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്.
:::::::::::::::::::::::::: x :::::::::::::::::::::::::::::::::
പരലുകള്‍
1. കേരളത്തിലെ ആറുകളില്‍ സാധാരണ കണ്ടുവരുന്ന രണ്ടിനം പരലുകള്‍ ആണ്
ഉരുളന്‍ പരല്‍ /ഊളിപ്പരല്‍ (
Puntius amphibius), പൂവാലിപ്പരല്‍/
കൊടിച്ചി പരല്‍ (
Puntius filamentosus) എന്നിവ. ഇവയില്‍ കൊടിച്ചി പരല്‍ വലുപ്പത്തില്‍ ഇത്തിരി വലുതായിരിക്കും. വാലുകളില്‍ കൊടി പോലെ കളര്‍ ഉള്ളതിനാല്‍ ആണ് ഇവയെ ഞങ്ങള്‍ കൊടിച്ചി എന്ന് പറയുന്നത്. പൂവാലി എന്നതിന് പ്രത്യേക വിവരണം വേണമെന്ന് തോന്നുന്നില്ല.
ഉരുളന്‍ പരല്‍
കൊടിച്ചി പരല്‍
:::::::::::::::::::::::::: x :::::::::::::::::::::::::::::::::
2. പരലുകളില്‍ വലിയവനാണ്
കുറുവപ്പരല്‍/കുറുച്ചിപ്പരല്‍ (
Puntius sarana). ഉരുണ്ട ദേഹവും ചെറിയ രണ്ടു മീശകളുമായി ഇവനെ കാണുന്നത് തന്നെ ഒരഴകാണ്. വറക്കാനാണെങ്കില്‍ ബെസ്റ്റും. നീളം ആറിഞ്ച് ഏഴിഞ്ച് വരെ കാണും.
കുറുവപ്പരല്‍
:::::::::::::::::::::::::: x :::::::::::::::::::::::::::::::::
3. കടുങ്ങാലി (Puntius ticto),
കൈപ്പ (
Puntius vittatus) എന്നീ വര്‍ഗ്ഗങ്ങള്‍ ആണ് പരല്‍മീനുകളില്‍ ചെറിയവന്മാര്‍. ഇതില്‍ കൈപ്പ എന്നയിനം കൂട്ടം കൂട്ടമായി നടക്കുന്നവയാണ്. ഒരിഞ്ച് ഒന്നരയിഞ്ച് വലുപ്പമുള്ള ഇവയെ "പീര" വയ്ക്കാന്‍ ഉപയോഗിക്കുന്നു. (ചുമ്മാ ചട്ടിയില്‍ ഇട്ട് ഇത്തിരി ഉപ്പുകല്ലും വാരിയിട്ട് തേച്ച് കഴുകിയെടുത്ത് തേങ്ങാപ്പീരയുമിട്ട്, കുടമ്പുളുയുമിട്ട് തോരന്‍ കറി വയ്ക്കുന്നതാണ് "മീന്‍ പീര" എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്)
കടുങ്ങാലി
കൈപ്പ
:::::::::::::::::::::::::: x :::::::::::::::::::::::::::::::::
4. കൈലി/ആടുകുണ്ട/വാഴക്കാവരയന്‍ (Puntius fasciatus/Puntius melanampyx) എന്നയിനം സാധാരണയായി തോടുകളിലും ഒഴുക്കുവെള്ളത്തിലുമാണ് കാണുന്നത് എന്ന് (എനിക്ക്) തോന്നുന്നു. ഇവയുടെ ദേഹത്തുള്ള വരകള്‍ ആണ് ഒരു പ്രത്യേകതയായി പറയാനുള്ളത്.
:::::::::::::::::::::::::: x :::::::::::::::::::::::::::::::::
5. വയനാടന്‍ പരല്‍ (Puntius mahecola), ഉണ്ടക്കണ്ണി (Puntius sophore) ഇവയും പരലിന്റെ കുടുംബക്കാര്‍ തന്നെ.
..... ഉണ്ടക്കണ്ണി ... വയനാടന്‍ പരല്‍
:::::::::::::::::::::::::: x :::::::::::::::::::::::::::::::::
6. കച്ചിപ്പരല്‍ (Puntius chola),
അരുളിപ്പരല്‍/സൈലസ് പരല്‍ (Puntius arulius) എന്നിവയും നമ്മുടെ ജലാശയങ്ങളില്‍ കണ്ടുവരുന്നവയാണ്.
കച്ചിപ്പരല് ....... അരുളിപ്പരല്‍/സൈലസ് പരല്‍
:::::::::::::::::::::::::: x :::::::::::::::::::::::::::::::::
7. ഞങ്ങള്‍ കറിക്കുപയോഗിക്കാത്ത
തുപ്പലുകൊത്തി (Rasbora daniconius) എന്നറിയപ്പെടുന്ന ഒരു തരം പരല്‍ കൂടിയുണ്ട്. ആറ്റിലോ, തോട്ടിലോ കുളത്തിലോ ഒന്ന് തുപ്പി നോക്കൂ. ഒരു മീന്‍ ഓടി വന്ന് അത് കൊത്തുന്നുവെങ്കില്‍ അത് തുപ്പലു കൊത്തി തന്നെ.
:::::::::::::::::::::::::: x :::::::::::::::::::::::::::::::::
8. ഇനിയാണ് പരലുകളില്‍ വിലയേറിയ ഇനത്തിനെ പരിചയപ്പെടാന്‍ പോകുന്നത്. പക്ഷേ ഇവന്‍(ള്‍) കറി വയ്ക്കുന്നയിനമല്ല. അക്വേറിയങ്ങള്‍ക്ക് പ്രിയപ്പെട്ടവയാണിവ, അതെ
മിസ്.കേരള , അഥവാ
ചെങ്കണിയാന്‍ (Puntius denisonii). (ഇവയെപ്പറ്റിയുള്ള അനോണി ആന്റണിയുടെ
പോസ്റ്റ് നോക്കൂ)
മിസ്.കേരള
Pictures : Diff Websites