ആറ്റുവാള
ആറ്റുവാള, പുഴവാള, തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന വാളയെ പറ്റി ആദ്യം എഴുതണം എന്നാണ് കരുതിയിരുന്നത്. കാരണം ഊത്തക്ക് വീശാന്‍ പോകുമ്പോള്‍ ആത്യന്തികമായ ലക്ഷ്യം വാള കിട്ടുക എന്നതായിരുന്നു. വാളയുടെ രുചിയല്ല, അത് വലയില്‍ പെട്ടു കഴിയുമ്പോള്‍ വലയ്ക്കുള്ളില്‍ കിടന്നുള്ള "ഇടി" അനുഭവിക്കുക എന്നതാണ് വാളയെ ലക്ഷ്യം വയ്ക്കാന്‍ കാരണം. ഊത്തക്ക് കിട്ടുന്ന വലിയ മത്സ്യങ്ങളില്‍ ഒന്നായിരുന്നു വാള അഥവാ White Sheatfish.
വേമ്പനാട്ട് കായലില്‍ കഴിയുന്ന വാളകള്‍ പുതുവെള്ളം കായലില്‍ എത്തിയാലുടന്‍ ശുദ്ധജലം നിറഞ്ഞു കിടക്കുന്ന പാടങ്ങളില്‍ മുട്ട ഇടാന്‍ വേണ്ടി ആറുകളിലേക്ക് യാത്രയാകും . അവിടെ വച്ചാണ് കശ്മന്മാരായ മനുഷ്യര്‍ ഇവയെ പിടിക്കുന്നത്. നിറയെ മുട്ടകളുമായി കിട്ടുന്ന ഇവയ്ക്ക് ഒന്നര മുതല്‍ അഞ്ചു കിലോ വരെ തൂക്കം കാണൂം. ഇതിലും കൂടിയത് ഉണ്ടെങ്കിലും അഞ്ചാറു കിലോ വരെയുള്ളതേ വലയില്‍ കിട്ടാറുള്ളായിരുന്നു. അതു തന്നെ വല കടിച്ചു പൊട്ടിച്ചു കൊണ്ടുപോയില്ലെങ്കില്‍. രാത്രി ആണ് വാളയെ കൂടുതല്‍ കിട്ടിയിരുന്നത്.
ഞങ്ങളൂടെ നാട്ടില്‍ ആറ്റില്‍ തടവല ഇട്ടിട്ട് ആണ് വീശുന്നത്. ഈ തടവല വെള്ളത്തിനു മേലെ ഒന്നു രണ്ടടി ഉയരത്തില്‍ നില്‍ക്കും. എങ്കിലും വാളകള്‍ ഇതിനു മുകളില്‍ കൂടി, ഡോള്‍ഫില്‍ ചാടുന്ന പോലെ ചാടി പോകുന്ന കാണാം. ഇങ്ങനെ ചാടുന്നതിനെ പിടിക്കാന്‍ തടവലക്ക് പുറകില്‍ ആട്ടു തൊട്ടില്‍ പോലെ "ചാട്ടവല" കെട്ടുന്നവരുമുണ്ട്. ആറ്റുവരമ്പില്‍ ചാടി വീണ് പോലും വാളയെ ചിലപ്പോള്‍ കിട്ടാറുണ്ട്.
ഇവയുടെ വായ നിറച്ചും ചെറിയ ചെറിയ പല്ലുകള്‍ ആണുള്ളത്. കൈ എങ്ങാനും വായില്‍ പെട്ടുപോയാല്‍ കുറെ തൊലി പോകാതെ തിരിച്ചു കിട്ടാന്‍ പ്രയാസം. മാംസത്തിന് ബലം കുറവാണ്. കറിക്ക് മാത്രമേ കൊള്ളാവൂ എന്നാണ് എന്റെ അഭിപ്രായം.
21 comments:
ആറ്റുവാള, പുഴവാള, തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന വാളയെ പറ്റി ആദ്യം എഴുതണം എന്നാണ് കരുതിയിരുന്നത്. കാരണം ഊത്തക്ക് വീശാന്‍ പോകുമ്പോള്‍ ആത്യന്തികമായ ലക്ഷ്യം വാള കിട്ടുക എന്നതായിരുന്നു. വാളയുടെ രുചിയല്ല, അത് വലയില്‍ പെട്ടു കഴിയുമ്പോള്‍ വലയ്ക്കുള്ളില്‍ കിടന്നുള്ള "ഇടി" അനുഭവിക്കുക എന്നതാണ് വാളയെ ലക്ഷ്യം വയ്ക്കാന്‍ കാരണം. ഊത്തക്ക് കിട്ടുന്ന വലിയ മത്സ്യങ്ങളില്‍ ഒന്നായിരുന്നു വാള അഥവാ White Sheatfish.
കൂടുതല്‍ അറിവ് കൈമാറുന്ന ഈ സംരംഭം തുടങ്ങിയ അനിലിന് ആശംസകള്‍.
കാണാനെനിക്കു ഏറ്റവും ഇഷ്ടമുള്ള പുഴ മീനുകളിലൊന്നാണ് വാള. അനില്‍ കൊടുത്തിരിക്കുന്ന മൂന്നാമത്തെ ചിത്രം വെള്ളി വാള എന്ന് ഞങ്ങള്‍ വിളിക്കുന്ന മീനാണെന്ന് തോന്നുന്നു.
കുറെ ഭീകര വാളകളെ ഇവിടെ കാണാം.
തെറ്റിപ്പോയി! "മൂന്നാമത്തെ" എന്നതിന് പകരം "നാലാമത്തെ" എന്ന് തിരുത്തി വായിക്കണേ!
chaathi ennaanu njan ithine vilikkunnathu.
അനില്‍ശ്രീ, ആദ്യത്തേത് ബട്ടര്‍ ക്യാറ്റ്ഫിഷ്- Ompok bimaculatus ആണ്.
ഞങ്ങടെ തിരുവന്തോരത്ത് പുഴമീന്‍ കുറവാ, അതുകൊണ്ട് ഇതിനെ കണ്ടിട്ടില്ല.
ഞങ്ങള്‍ക്ക് വാളയെന്നു പറഞ്ഞാ ചുണ്ണാമ്പുവാള, ബെല്‍റ്റുവാള തുടങ്ങിയ കടല്‍ മീനേ അറിയൂ.
സംഗതി എന്തായാലും ഗംഭീരമാവുന്നുണ്ട്. ഇവന്മാരെ ടാങ്കിലിട്ടും പടമെടുത്തുകളഞ്ഞോ!
അനില്‍ശ്രീ,
നല്ല സംരംഭം ...നന്നായി
ആശംസകള്‍...
ഇനിയും പോരട്ടെ മീന്‍ കഥകള്‍..
അനില്‍ മാഷെ,
ബ്ലോഗ് തലക്കെട്ട് മാറ്റിയല്ലെ..
വാളയുടെ തൂക്കം തന്നെ ഊത്തലു പിടുത്തക്കാര്‍ക്ക് ഇവനെ പ്രിയപ്പെട്ടവനാക്കിയത്.
ഇതുപോലെ തന്നെ മറ്റൊരു ഇനമുണ്ട് തൂളി..അവയെപ്പറ്റിയും പറയണേ, അതുപോലെ കാളാഞ്ചി എന്നൊരു വര്‍ഗ്ഗവും ഉണ്ട് ഇവറ്റകള്‍ പുഴയുടെ ഏറ്റവും അടിത്തട്ടിലായിരിക്കും. ഇവയെയും ബൂലോഗത്തുകൊണ്ടുവരണോട്ടൊ.
അന്തോണിച്ചാ ഒരു നന്ദി കൂടി പിടി.. കാരണം Ompok bimaculatus എന്ന വാളയുടെ മറ്റൊരു രൂപത്തിനെ ഓര്‍മപ്പെടുത്തിയതിന്.
ഇതിനെ ഞങ്ങള്‍ "ത്ലാപ്പ" എന്നാണ് പറയുന്നത്. കണ്ടപ്പോള്‍ വാള പോലെ തോന്നിയപ്പോള്‍ പെട്ടെന്ന് എടുത്ത് ഇട്ടതാണ്. മറന്നിരുന്ന പേരോര്‍മിപ്പിച്ചതിന് നന്ദി...
പലരുടെയും അഭിപ്രായം മാനിച്ച് ബ്ലോഗ് നമ്മുടെ ചുറ്റുവട്ടവുമുള്ള ജീവജാലങ്ങള്‍ക്ക് മാത്രമായി ഒതുക്കുന്നു. അതാണ് പേരു തന്നെ മാറ്റിയത്..
വാള പുരാണം ഇഷ്ടായി..
ഗുരുവായൂരമ്പലത്തില്‍ തൊഴാന്‍ പോയി തിരിച്ച് വരുമ്പോ ചേറ്റുവാ പാലം കഴിഞ്ഞാല്‍ വഴിയിലെവിടെയെങ്കിലും ഇവന്‍ കാണും, ഉറപ്പാ!
രണ്ടെണ്ണം വാങ്ങി കൊടമ്പുളിയിട്ട് വറ്റിച്ച് വച്ചാ ഒരാഴ്ച ഉഷാര്‍!
-ബ്ലോഗിലെ കഴിഞ്ഞ പോസ്റ്റില്‍ മുഷി എന്നെഴുതി മുഷു എന്ന് മാറ്റി ഞാന്‍. (മുഷി എന്ന് പറഞ്ഞാ മുന്‍ഷി എന്നോര്‍മ്മ വരുന്നത് കൊണ്ട്)
നന്ദി, അനില്‍.
മുത്തഛന്‍ വാള ചാമ്പ്യന്‍ ആയിരുന്നു, പുതുമഴയ്ക്കായി പുള്ളി തന്നെത്താന്‍ വല നിര്‍മിച്ചു കയറി വരുന്ന ഏറ്റവും വലിയ വാളയെത്തന്നെ പൊക്കുമായിരുന്നു. പുതു മഴ തകര്‍ത്ത് കലങ്ങി വാള കയറി വരുമ്പോള്‍ ഒരു ഗന്ധം വരുമത്രേ. കറിയാണു വെയ്ക്കാറ്. എനിക്കീ മീന്‍ ഒട്ടും ഇഷ്ടമല്ല, ഒരു രുചിയുമില്ല എന്‍റെ നോട്ടത്തില്‍. പക്ഷേ മഹാബുദ്ധിമാനായ വാളയെ വലയില്‍ കിട്ടാന്‍ പാടാണ്. വല തകര്‍ത്തും പോകുന്ന ഉശിരാണിതിന്. പൊങ്ങിച്ചാടൊയൊക്കെ പൊയ്ക്കളയും അങ്ങനെയുള്ള മിടുക്കനെ കറിച്ചട്ടിയില്‍ കിട്ടുമ്പോള്‍..ആ ത്രില്‍ മാത്രമേ വാള ക്രേസിനുള്ളൂ എന്നാണു മമ അഭിപ്രായം, ഇതു രേഖപ്പെടുത്തിയതിന് പല പ്രാവശ്യം അടുക്കളയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ട്..
Bhai,
IvanallE "Puzhukkoori" enne vilikkunnavan.
Aanenkil orupadennam ente kayyiloode marinjnjittuNT ttaa
:-)
കലക്കണുണ്ട് കലക്കണുണ്ട്..:)
വ്യത്യസ്തമായ ബ്ലോഗിന് ആശംസകള്‍ :-)
തകര്‍പ്പന്‍ ബ്ലോഗ് ട്ടാ.. കുത്തിയിരുന്നു വായിക്കട്ടെ... ഇതൊക്കെ മലയാളം വിക്കീല്‍ ചേര്‍ത്തിട്ടൊണ്ടോ മാഷേ ..ഇല്ലങ്കില്‍ ചേര്‍ക്കണേ.
ഓഫ്. അറ്റുവാളേടെ പേര് വാലാംഗോ ആറ്റു. അപ്പോള്‍ ചേറ്റുമീനിന്റെ പേര് മീനാംഗോ ചേറ്റു എന്നായിരിക്കും അല്ല്യോ
നല്ല മീനുകള്‍
അറിയാതിരുന്ന അറിവുകള്‍ ഒരുപാടു കിട്ടി
സന്തോഷം
‘ആറ്റിലൊരു വാള കിടന്നു
വാളേ പിടിക്കാൻ വള്ളിക്കു പോയി
വള്ളീൽ തട്ടി തപ്പിടോ...തടപിടോ...’
അപ്പൊ ലെവൻ ഇവനാണല്ലെ.
നന്ദി അനിൽ. ഇനിയുള്ള പോസ്റ്റുകൾക്കായി ആകാംക്ഷയോടെ[മനുഷ്യനെ ഓരോന്നു കാട്ടി ചുമ്മാ കൊതിപ്പിക്കുവാ] കാത്തിരിക്കുന്നു
കലക്കി..
കലക്കി..
കറി വെക്കാൻ മാത്രമല്ല പൊരിക്കാനും നല്ലതാണ്(പ്രത്യേകിച്ച് വയറിൻറെ അടിഭാഗത്തുള്ള മാംസം). പെൺവാളയുടെ വയറ്റിലുള്ള മുട്ട, സാധാരണ മുട്ട ഓംലറ്റ് ഉണ്ടാക്കുന്നത് പോലെ, ഓംലറ്റ് ഉണ്ടാക്കാൻ വളരെ നല്ലതാണ്.
Post a Comment