ഒരോ മീനിനെ പറ്റിയും ജീവിയെപറ്റിയും എഴുതാന്‍ വിട്ടുപോയ എന്തെങ്കിലും നിങ്ങള്‍ക്കറിയാമെങ്കില്‍ കമന്റിലൂടെ പൂരിപ്പിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

November 11, 2008

അറിഞ്ഞില്‍ (Glassy Fish, Glass Fish)

അറിഞ്ഞില്‍

നമ്മുടെ നദികളില്‍ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യം ആണ് അറഞ്ഞില്‍ അല്ലെങ്കില്‍ അറിഞ്ഞില്‍. തെളിഞ്ഞ വെള്ളത്തിലും പുതു വെള്ളത്തിലും ഇവ ധാരാളമായി കാണുന്നു. അതുപോലെ വിശാലമായ കായലുകളിലും ഇവ കണ്ടു വരുന്നു. ശുദ്ധജലത്തിലും ചെറിയ അളവു വരെ ഉപ്പുവെള്ളത്തിലും ജീവിക്കാന്‍ കഴിവുള്ള മത്സ്യമാണ് അറഞ്ഞില്‍ എന്ന Ambassis dussumieri. ആറ്ററഞ്ഞില്‍ (Ambassis nalua) എന്നറിയപ്പെടുന്ന ഇത്തിരി വലുപ്പം കൂടിയ ഇനവും നമ്മുടെ നാട്ടില്‍ കണ്ടുവരുന്നുണ്ട്. മരൊറ്റിനം ആണ് Indian glassy fish എന്നറിയപ്പെടുന്ന Parambassis ranga.


ഇതിന്റെ പ്രാദേശിക നാമങ്ങളില്‍ ഒരു പേരാണ് നന്ദന്‍ അഥവാ നന്തന്‍. കൂട്ടം കൂട്ടമായി നടക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു മത്സ്യം കൂടിയാണ് അറഞ്ഞില്‍ എന്ന് പറയാം.

Indian glassy fish എന്നറിയപ്പെടുന്ന Parambassis ranga

ചെറിയ വിഭാഗത്തില്‍ പെടുന്ന അറഞ്ഞിലിന്റെ ശരീരം ഒരു ഗ്ലാസ്സ് പോലെയാണ് അകത്തുള്ള മുള്ളുകള്‍ വരെ തെളിഞ്ഞു കാണാം. മൂന്ന് നാലിഞ്ച് നീളമേ ഇവയ്ക്ക് കാണാറുള്ളു. ആറ്ററഞ്ഞില്‍ എന്ന വിഭാഗത്തിന് നാലു മുതല്‍ അഞ്ച് ഇഞ്ചു വരെ വലുപ്പം കാണപ്പെടുന്നു.

ആറ്ററഞ്ഞില്‍

അറഞ്ഞിലിന്റെ മറ്റു വിഭാഗങ്ങള്‍ Ambassis buruensis , Ambassis natalensis, Ambassis gymnocephalus, Ambassis interrupta, Ambassis kopsii, Ambassis macracanthus, Ambassis macracanthus, Ambassis miops, തുടങ്ങിയ ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നവയാണ്.


ഇതില്‍ ചില ഇനങ്ങള്‍ അഴിമുഖങ്ങളിലും (കടലിലും) കാണപ്പെടുന്നവയാണ്. ഉദാ:Ambassis interrupta, Ambassis natalensis, Ambassis miops തുടങ്ങിയവ.


അഴിമുഖങ്ങളിലെ Ambassis miops കൂട്ടം


നല്ല രുചിയുള്ള മാസമാണ് ഈ മത്സ്യങ്ങള്‍ക്കുള്ളത്. വറുക്കാന്‍ ബഹുകേമം. അറഞ്ഞില്‍ നല്ലപോലെ പൊരിച്ചെടുത്താല്‍ നല്ല കറുമുറെ തിന്നമ്മ്. കറിക്കും കൊള്ളാം.

Courtesy : fishbase

21 comments:

അനില്‍ശ്രീ said...

നമ്മുടെ നദികളില്‍ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യം ആണ് അറഞ്ഞില്‍ അല്ലെങ്കില്‍ അറിഞ്ഞില്‍. തെളിഞ്ഞ വെള്ളത്തിലും പുതു വെള്ളത്തിലും ഇവ ധാരാളമായി കാണുന്നു. അതുപോലെ വിശാലമായ കായലുകളിലും ഇവ കണ്ടു വരുന്നു. ശുദ്ധജലത്തിലും ചെറിയ അളവു വരെ ഉപ്പുവെള്ളത്തിലും ജീവിക്കാന്‍ കഴിവുള്ള മത്സ്യമാണ് അറഞ്ഞില്‍ എന്ന Ambassis dussumieri. ആറ്ററഞ്ഞില്‍ (Ambassis nalua) എന്നറിയപ്പെടുന്ന ഇത്തിരി വലുപ്പം കൂടിയ ഇനവും നമ്മുടെ നാട്ടില്‍ കണ്ടുവരുന്നുണ്ട്.

ചാണക്യന്‍ said...

അനില്‍ശ്രീ,
വായിക്കുന്നുണ്ട്...
ആശംസകള്‍...

Anonymous said...

ചേട്ടാ...ഞാന്‍ ഇവിടെ ആദ്യമാണ്‌... എനിക്കും ഉണ്ട്‌ കുറെ മീനുകള്‍... ബ്ലോഗ്‌ ഇഷ്ടമായി ....

lakshmy said...

ഞങ്ങൾ ഇതിനെ നന്തൻ എന്നാ പറയുന്നത്. കാത്ഷ്യസമ്പുഷ്ടമാണത്രേ ഇവൻ. പറഞ്ഞപോലെ വറുത്ത് ഇവനെ കറുമുറാ തിന്നാൻ രസമാ. വെട്ടി വൃത്തിയാക്കിയെടുക്കാനിരിക്കുമ്പൊ വട്ടാകുംന്നേയുള്ളു

കുതിരവട്ടന്‍ :: kuthiravattan said...

ഞങ്ങ‌‌ള്‍ അറിഞ്ഞീൽ എന്നാൺ വിളിക്കാറ്. വളരെ ചെറിയതിനെയേ ഇതു വരെ കണ്ടിട്ടുള്ളു.

--------------
മഞ്ഞ നിറത്തിലുള്ള ഉരുണ്ടിട്ടുള്ള ഒരു കൊച്ചു മീനിനെ കണ്ടിട്ടുണ്ടോ. പേരറിയില്ല. മഴവെള്ള സമയത്ത് ധാരാളം കാണാം. നാട്ടിൽ ചിലർ ഇതിനെ പിടിച്ചു കയറ്റി അയക്കാറുണ്ടായിരുന്നു. ഒരു മീനിന്‍ ഒരു രൂപ വച്ച് കൊടുക്കാറുണ്ട്.

അയല്‍ക്കാരന്‍ said...

ഞങ്ങളിതിനെ നന്തോന്‍ എന്നുവിളിക്കും

Joker said...

പരല്‍ മീന്‍ ഇതാണോ ? കോഴിക്കോട് ഇതിനെ എന്ത് വിളിക്കും എന്നറിയില്ല. ഈ പറഞ്ഞ പേരുകളൊന്നും പരിചയമില്ല.

ഹരീഷ് തൊടുപുഴ said...

അവസനത്തെ ചിത്രത്തില്‍ കാണുന്ന മീനിന് ‘പരല്‍’ എന്നു പേരുണ്ടോ?
ഒന്നു കൂടി ‘ഒഴുക’ അല്ലെങ്കില്‍ ‘കൊഴുവ’ ആണോ ഇത്??

അനില്‍ശ്രീ... said...

ചാണക്യന്‍ ........ നന്ദി, ഇനിയും വായിക്കണം.

തിന്റു................ ഇനിയും വരണം

lakshmy........... മീന്‍ വെട്ടാന്‍ ഒക്കെ അറിയാമല്ലേ

കുതിരവട്ടന്‍........ മഞ്ഞ നിറമുള്ള മീന്‍ ഏതാണെന്ന് മനസ്സിലാകുന്നില്ല.

അയല്‍ക്കാരന്‍ .... നന്ദി

Joker .............. പരല്‍ മീന്‍ ഇതല്ല. അടുത്ത് പോസ്റ്റ് പരല്‍ മീനാക്കാം. എല്ലാവര്‍ക്കും അറിയാമല്ലോ എന്ന് കരുതിയാണ് പരല്‍ മീന്‍ ഇതു വരെ പോസ്റ്റാക്കാതിരുന്നത്.

ഹരീഷ് തൊടുപുഴ.. ഇത് കൊഴവ അല്ല. കൊഴുവ (Stolephorus indicus) വേറെ ആണ്.

കിഷോര്‍:Kishor said...

ഇത് കോഴിക്കോട് “ചൂട” എന്ന് വിളിക്കുന്ന മീനല്ലേ??

കുഞ്ഞന്‍ said...

അനില്‍ മാഷെ..

നന്തന്‍ എന്നറിയപ്പെടുന്ന അറഞ്ഞീന്‍, ഇതാണ് എന്റെ നാട്ടില്‍ അറിയപ്പെടുന്നത്. ഇവനെ ചീഞ്ചട്ടിയിലിട്ട് എണ്ണയില്ലാതെ വറത്ത് മാങ്ങയും തേങ്ങയും കൂട്ടിയുള്ള ചമ്മന്തിയും ബഹു കേമം.

അനില്‍ മാഷെ.. ഈ ഗ്യാപ് ഈ പോസ്റ്റിന് ചേരും..!

smitha adharsh said...

ഇവിടെ പറഞ്ഞ പേരൊക്കെ ആദ്യായിട്ടാ കേള്‍ക്കുന്നത്.
അല്ലെങ്കിലും,മീന്‍ കഴിക്കാന്‍ പേരു അറിയണ്ടല്ലോ..ഹി..ഹി.

മൃദുല്‍രാജ് said...

കൊള്ളാമല്ലോ ..ഇനി ഇടക്ക് വന്നുകൊള്ളം

ഷാപ്പിലൊഴികെ എല്ലായിടത്തും സസ്യഭോജി ആയതിനാല്‍ ഇതിന്റെയൊന്നും പേരറിയില്ല... (ചുമ്മാ .. )...

കുറുക്കൻ said...

യ്യോ ഞാൻ ഇറങ്ങിയത് പച്ചക്കറി വാങ്ങാനാ.. ആ ടാക്സിക്കാരനോട് പച്ചക്കറി മാർക്കറ്റിലേക്ക് പോകാനാണെന്നണല്ലോ പറഞ്ഞത്. അവനിതാ എന്നെ മീൻ മാർക്കറ്റിൽ ഇറക്കിയിരിക്കുന്നു.

ഏതായാലും ഈ മീനൊന്നും ഞാൻ കണ്ടിട്ടില്ല.

കുഞ്ഞന്‍സ്‌ said...

ഇതിനെ നന്തല് എന്നാണു കൊല്ലത്ത് വിളിക്കുന്നത്.. അനില് പറഞ്ഞ പോലെ പൊരിച്ച് തിന്നാന് കിടിലം..

ഗുപ്തന്‍ said...

പതിവ് പോലെ മികച്ച പോസ്റ്റ്

അപ്പു said...

വറുക്കുന്ന കാര്യം മാത്രം പറയേണ്ടായിരുന്നു അനിലേ.. വായില്‍ വെള്ളംവന്നിട്ട് കമന്റാന്‍ പറ്റുന്നില്ല. :) പോസ്റ്റ് നന്നായിട്ടോ.

മുക്കുവന്‍ said...

hmmm.. too late to see this.

dont talk about fry...

നവരുചിയന്‍ said...

അറിഞ്ഞില്‍ എന്ന് തന്നെ ആണ് ഞങ്ങളുടെ നാട്ടില്‍ (ആലപ്പുഴ ) പറയുക . ഇവനെ വറുക്കാന്‍ മാത്രം അല്ല . ഒണക്കമീന്‍ ആകാനും സൂപ്പര്‍ ആണ് .... അതാകുമ്പോ വെട്ടി വൃത്തിയാക്കുന്ന പണിയും കുറയും

നവരുചിയന്‍ said...

മാഷെ ഒരു കാര്യം ചോദിക്കാന്‍ മറന്നു .. ചില്ലാന്‍ കൂരി എന്ന ഒരു മീനിനെ പറ്റി കേട്ടിടുണ്ടോ ?? അറ്റുവാളയെ പോലെ ഇരിക്കും പക്ഷെ തിരെ ചെറുത്‌ ... അറിഞ്ഞില്‍ ഇന്‍റെ പോലെ ഉള്ള ശരിരം ആണ് . വേമ്പനാട്ടു കായലില്‍ കണ്ടിടുണ്ട് ( കരുമാടി ഭാഗത്ത് )
ഇവന്‍ ഏത് വര്‍ഗ്ഗത്തില്‍ വരും ??

അനില്‍ശ്രീ... said...

കിഷോര്‍:Kishor ..ഇത് ചൂട അല്ല,,,

കുഞ്ഞന്‍ , സ്മിതാ, മൃദുല്‍, കുറുക്കന്‍, കുഞ്ഞന്‍സ്, ഗുപ്തന്‍, അപ്പു, മുക്കുവന്‍, എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.

നവരുചിയന്‍... ചില്ലാനെ അറിയാം.. പാണന്‍ ചില്ലാന്‍ എന്നും പറയും.. അതൊക്കെ പുറകെ വരും..

മറ്റുള്ളവ

ഈയിടെ വന്ന മറുപടികള്‍

സന്ദര്‍ശകര്‍