ആരോന്‍
Mastacembelidae (spiny eels) കുടുംബത്തില്‍ പെട്ടതും Macrognathus guentheri (Malabar spinyeel), Macrognathus keithi എന്നീ പേരുകളില്‍ നമ്മുടെ നാട്ടില്‍ അറിയപ്പെടുന്നതുമായ ആരോന്‍ അല്ലെങ്കില്‍ ആരകന്‍ 25-30 സെന്റിമീറ്റര്‍ വരെ വളരുന്ന ഒരു മത്സ്യമാണ്. വെള്ളത്തിന്റെ അടിഭാഗത്തുകൂടി നടക്കുവാന്‍ ഇഷ്ടപ്പെടുന്ന ഇവ ഒഴുക്കുവെള്ളത്തിലും കാണപ്പെടുന്നു.


Tire track eel (Mastacembelus armatus) അഥവാ 'പനയാരോന്‍' എന്നയൊരിനം ഉണ്ടെങ്കിലും നമ്മുടെ നാട്ടില്‍ ഇവ അപൂര്‍വ്വം ആണെന്ന് തോന്നുന്നു. എങ്കിലും ചിലപ്പോഴൊക്കെ ഇവനെ വലയില്‍ കിട്ടിയിരുന്നു. ഇവയുടെ ദേഹത്ത് വട്ടത്തിലുള്ള ഡിസൈന്‍ ആണുള്ളത്. മലേഷ്യന്‍ തടാകങ്ങളില്‍ കാണപ്പെടുന്ന ഇവയ്ക് തൊണ്ണൂറ് സെന്റിമീറ്റര്‍ വരെ നീളം കാണും എന്ന് വിക്കിയില്‍ ഇവിടെ പറയുന്നു.
എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും നമ്മുടെ നാട്ടില്‍ പടര്‍ന്ന വൈറസ് ബാധിച്ച് കുറെയൊക്കെ നശിച്ച ഒരു മത്സ്യമാണ് ആരോന്‍. (വരാല്‍, കരിമീന്‍, പരല്‍, ഇവയൊക്കെ അന്ന് സാരമായി അസുഖം ബാധിച്ച ഇനങ്ങളാണ്).
തൊട്ടാല്‍ വഴുവഴുപ്പുള്ള ഇവയുടെ തൊലി ഉരിച്ചെടുക്കാന്‍ സാധിക്കും. വയറിന്റെ അടിഭാഗത്തായി വെളിയിലേക്ക് വളഞ്ഞ കട്ടിയുള്ള ഒരു മുള്ള് കാണപ്പെടുന്നു. നല്ല ഉറപ്പുള്ള മാസം ഉള്ള ആരോന്‍ വറുക്കാന്‍ അത്യുത്തമം. കറിക്കാണെങ്കിലും നല്ലത്.

1. Macrognathus guentheri (Malabar spinyeel)
2. Mastacembelus vanderwaali (African Spiny Eel)
3. Macrognathus keithi
4. Macrognathus aral
5. Mastacembelus armatus
6. Macrognathus taeniagaster
7. Mastacembelus sanagali
8. Mastacembelus cryptacanthus
ഇതൊക്കെ സേര്‍ച്ച് അടിക്കുമ്പോള്‍ കിട്ടുന്ന പടങ്ങളില്‍ ചിലതൊക്കെ ഒരേ പോലെയിരിക്കുന്നു. അതായത് ചെറിയ വ്യത്യാസങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു.
Picture Courtesy : different websites