ഒരോ മീനിനെ പറ്റിയും ജീവിയെപറ്റിയും എഴുതാന്‍ വിട്ടുപോയ എന്തെങ്കിലും നിങ്ങള്‍ക്കറിയാമെങ്കില്‍ കമന്റിലൂടെ പൂരിപ്പിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

November 2, 2008

മുശി,മുഷി,മുശു (Catfish, Clarias Batrachus)

മുശി

മുഷി , മുശി, മുഴി, മുഴു, മുശു, മുഷു, ഒറത്തല്‍, വരിച്ചുണ്ടന്‍ മുഷി, മൊഴി, യെരിവാളൈ.. ഇവനെന്തൊക്കെ പേരാണ് ! മുശി എന്നാണ് കോട്ടയംകാര്‍ പറയുന്നത്. പാലായിലും പരിസരങ്ങളിലും ഇവന്‍ മുഷി ആണ്. എറണാകുളത്ത് മുഴി ആണെന്ന് തോന്നുന്നു. തൃശൂരുകാര്‍ക്ക് ഇവന്‍ മുശു അല്ലേ? പല പേരില്‍ അറിയപ്പെടുന്ന ഇവന്‍ പല രൂപത്തിലും ഉണ്ട് കേട്ടോ.

മുശി

പൊതുവേ catfish എന്നറിയപ്പെടുന്നു എങ്കിലും Clarias batrachus, Clarias dayi, Clarias dussumieri, Clarias gariepinus, Plotosus canius, Plotosus limbatus, Plotosus lineatus തുടങ്ങിയ ശാസ്ത്രനാമങ്ങളില്‍ അറിയപ്പെടുന്നതൊക്കെ ഇവന്റെ കുടുംബക്കാരാണ്



മുഷി
പ്രാദേശിക നാമങ്ങള്‍ : മുഷി , മുശി, മുഴി, മുഴു, മുശു, മുയ്യ്, കെണ്ട, ഒറത്തല്‍, വരിച്ചുണ്ടന്‍ മുഷി, യെരിവാളൈ
വെള്ളമില്ലാതെ തന്നെ ഇവ കുറച്ച് ദിവസം വേണമെങ്കില്‍ ജീവിക്കും. അത്രക്ക് ആയുസാണ്. പണ്ടൊക്കെ പാടത്ത് വെള്ളം കയറുന്ന ദിവസം ആളുകള്‍ മീനെ വെട്ടാന്‍ പോകുമ്പോള്‍ ഇവന്‍ ഇങ്ങനെ ഇത്തിരി വെള്ളത്തില്‍ കൂടി ഒക്കെ കയറി വരും, പിന്നെ സംഗതി എളുപ്പമല്ലേ. എന്തിന് നനവുള്ള പുല്ലിന് മേലേ കൂടി വരെ ഇവന്‍ വരും...തന്റെ ചിറകുകളില്‍ കുത്തി പുല്ലില്‍ കൂടി ഇഴഞ്ഞ് ഇവ ചെറിയ പ്രാണികളെ ഒക്കെ തിന്നാറുണ്ട് എന്ന് പറയുന്നു. ഇത് ഒന്ന് കണ്ടു നോക്കൂ.



ഇവയില്‍ തന്നെ Clarias gariepinus എന്ന ആഫ്രിക്കന്‍ മുഷി ആണ് വലിയവനും അപകടകാരിയും. ഇന്ന് നമ്മുടെ നാട്ടിലെ ആറുകളിലും തോടുകളിലും ഇവയെ കാണുന്നുണ്ട്. പല ചെറിയ മീനുകള്‍ക്കും ഭീഷണിയായി മാറുന്ന ഒരു വര്‍ഗ്ഗമാണിത്. ആരൊക്കെയോ കുളങ്ങളില്‍ വളര്‍ത്തിയ ഇവ ഇപ്പോള്‍ പെരുകുന്നു എന്നറിയുന്നു. ആഫ്രിക്കയില്‍ കാണുന്നവ 50Kg വരെ വലുതാകുന്നതാണ്. പെട്ടെന്ന് പെരുകുന്ന ഒരു ഇനം കൂടിയാണിത്.





ആഫ്രിക്കന്‍ മുഷി
.
Main Courtesy : Fishbase
image courtesy: different websites.

33 comments:

അനില്‍ശ്രീ said...

മുഷി , മുശി, മുഴി, മുഴു, മുശു, മുഷു, ഒറത്തല്‍, വരിച്ചുണ്ടന്‍ മുഷി, മൊഴി, യെരിവാളൈ.. ഇവനെന്തൊക്കെ പേരാണ് ! മുശി എന്നാണ് കോട്ടയംകാര്‍ പറയുന്നത്. പാലായിലും പരിസരങ്ങളിലും ഇവന്‍ മുഷി ആണ്. എറണാകുളത്ത് മുഴി ആണെന്ന് തോന്നുന്നു. തൃശൂരുകാര്‍ക്ക് ഇവന്‍ മുശു അല്ലേ? പല പേരില്‍ അറിയപ്പെടുന്ന ഇവന്‍ പല രൂപത്തിലും ഉണ്ട് കേട്ടോ.

കഴിഞ്ഞ പോസ്റ്റില്‍ മുശുവിനെപറ്റി ചോദിച്ച ഹരീഷിന്റെ സംശയം തീര്‍ക്കാന്‍,,,,

പാര്‍ത്ഥന്‍ said...

തൃശൂര് ഭാഗത്ത് ഇതിന് മുശു എന്നും മുയ്യ് എന്നും പറയുന്നുണ്ട്. പുതുമഴ പെയ്താൽ ഇവൻ കുളങ്ങളിൽനിന്ന് വെള്ളം ഒലിച്ചുവരുന്ന വഴിയിലൂടെ സഞ്ചരിക്കും. ഒരിക്കൽ 4 അടി (തടി) ഉയരമുള്ള ഒരു തെങ്ങിൻ തയ്യിന്റെ കുരലിൽ നിന്നും ഇതിനെ കണ്ടെത്തിയിട്ടുണ്ട്. അവൻ കൊമ്പു കുത്തി കയറിയതാവണം. എങ്കിലും അക്കാര്യത്തിൽ എന്റെ സംശയം ഇതുവരെ മാറിയിട്ടില്ല.

ഹരീഷ് തൊടുപുഴ said...

അനില്‍ജി;
ഇവനാണ് [ഞങ്ങളുടെ നാട്ടില്‍ ‘മുഴി‘ എന്നാട്ടോ പറയുന്നത്] എന്റെ സ്വാദിഷ്ടങ്ങളിലെ രാജാവ്!!!
ഇവ്നെ വറുത്തെടുത്തിട്ട് കപ്പപ്പുഴുക്കുമുണ്ടാക്കി കഴിക്കണം...ഹോ...എന്തൊരു സ്വാദണെന്നറിയോ...നാവില്‍ വെള്ളമൂറുന്നു.
സ്വതവേ കൊഴുപ്പുകൂടിയ ഇറച്ചിയായതിനാലാവണം ഇത്രയ്ക്കും ടേസ്റ്റ് ഇതിന്. ഇവയെ ഒന്നു കൊല്ലാണമെങ്കിലാണു പാട്. തലക്കടിച്ചാണിവയെ കൊല്ലുന്നത്; എന്നിട്ട് തോലുരിഞ്ഞെടുക്കണം. കൊല്ലണ സമയത്ത് അതിന്റെ കടികിട്ടാതെ സൂക്ഷിക്കണം.
ഇനി ഞാന്‍ പോകുവാ... എവിടെങ്കിലും പോയി ഒരെണ്ണത്തിനെ സംഘടിപ്പിക്കാന്‍ പറ്റുമോ എന്നു നോക്കട്ടെ....

ജിജ സുബ്രഹ്മണ്യൻ said...

ഇവനെ ജീവനോടെ പിടിച്ച് കരയ്ക്കിട്ടാല്‍ ഇവന്‍ തുള്ളി തുള്ളി പോകുന്ന പോക്കു കാണണം..കുറേ ദൂരം ഒക്കെ ചാടി പോകും.പിന്നെ പുറകേ ചെന്നു വാളിനു വെട്ടി കൊല്ലും..രുചിയില്‍ കേമന്‍ തന്നെ ഇവന്‍..വറുത്തു തിന്നുമ്പോള്‍ ഉള്ള സ്വാദ് !!

ശ്രീ said...

ഞങ്ങള്‍ ഇവന്‍ മുഷി/ മുഴി എന്നൊക്കെ ആണ് പറയാറുള്ളത്
:)

കുഞ്ഞന്‍ said...

അനില്‍ ഭായി,

എന്റെ നാട്ടില്‍ ഇതിനെ മുഴി എന്നാണ് പറയുന്നത്. നല്ല കറുത്ത വൈലറ്റ് നിറമാണിവന്. ഭയങ്കര വഴുക്കലാണ് ഇവന്റെ ശരീരം. കാരി എന്നൊരു തരം മീന്‍ ശരിക്കും ഇവനെക്കൂട്ടിരിക്കും. പക്ഷെ മുഴിയാണെന്ന് ധരിച്ച് കാരിയെ നോക്കിം കണ്ടു പിടിച്ചില്ലെങ്കില്‍ നല്ലൊരു കുത്തു കിട്ടിയതുതന്നെ. ഈ കുത്തിന് രണ്ടു ദിവസത്തേക്ക് കട്ടയ്പ്(ചുളിഞ്ഞുകയറുന്ന വേദനയും കഴപ്പും) ഉണ്ടാക്കാന്‍ സാധിക്കും.
ഇതുപോലെതന്നെയിരിക്കുന്ന മറ്റൊരുതരം മീനാണ് മുഴിമുഴിഞ്ഞീന്‍. ഇദ്ദേഹത്തെക്കണ്ടാല്‍ പാമ്പാണെന്ന് തെറ്റിദ്ധരിക്കും.ഏതാണ്ട് അരമീറ്ററില്‍ക്കൂടുതല്‍ നീളമുണ്ടാകും. കരയിലും ഈക്കുട്ടര്‍ക്ക് അനവധി ദിവസങ്ങള്‍ കഴിച്ചുകൂട്ടാന്‍ പറ്റും ചെറിയൊരു തണുപ്പ് കിട്ടിയാല്‍ മാത്രം മതി ഇങ്ങനെ കഴിയാന്‍.

ചില്ലന്‍ കൂരി, കൂരി,മഞ്ഞക്കൂരി,ഏട്ടക്കൂരി ഇവയെല്ലാം മുഴിയുടെ വര്‍ഗ്ഗങ്ങളാണൊ?

കാവലാന്‍ said...

കൊള്ളാം ഇവനാണു ഞങ്ങടെ നാട്ടില്‍ മുയ്യ്. ചൂണ്ടയില്‍ കുരുങ്ങിയാല്‍ ചൂണ്ടക്കണ വില്ലു പോലെ വളയും നല്ലതൂക്കമുണ്ടായിരിക്കും ഭയങ്കരപിടച്ചിലുമാണ്,കുളത്തിന്റെ അടിത്തട്ടില്‍ നിന്നും ചൂണ്ടയില്‍ വലിച്ചെടുക്കുമ്പോള്‍ കയ്യിലൂടെ പകരുന്ന ഒരു ഹരമുണ്ട് ഹൊ! അതൊരു ചൂണ്ടക്കാരനു മാത്രമേ മനസ്സിലാവൂ.

കാവലാന്‍ said...

അയ്യൊ പറയാന്‍ വിട്ടു ഇവന്റെയൊക്കെ രാജാപ്പാര്‍ട്ട് മൊതല് ഒരെണ്ണമുണ്ട് നാട്ടില്‍ മുയ്പ്പാമ്പ് എന്നു പറയും
ചൂണ്ടയില്‍ കുരുങ്ങിയാല്‍ ആ ഈര മുറിക്കുകയേ നിവൃത്തിയുള്ളൂ, ഒറ്റവിഴുങ്ങലിന് അങ്ങ് അഖിലാണ്ഡ മണ്ഡലത്തിലെത്തും കൊളുത്തടക്കം!. ഒരു മൂന്നടിയോളം നീളവും രണ്ടു രണ്ടരയിഞ്ചു വണ്ണവും വയ്ക്കും
വെറും കൈകൊണ്ട് പിടിക്കാനാവില്ല അത്രയ്ക്കു വഴുക്കലാണ് ഉണങ്ങിയ തോര്‍ത്തോ,ചണ്ടിയോ ഉപയോഗിക്കണം ഒതുക്കണമെങ്കില്‍. കറുത്ത പുറം വെളുത്ത വയറ്,ചെകിള്യ്ക്കിരു വശവും വായുപിടിച്ച് വീര്‍പ്പിക്കാവുന്ന അറകളുണ്ട്. ശ്വാസം മുട്ടിനു നല്ലതാണെന്നു പറഞ്ഞ് അതിന്റെ തൊലി ചിലര്‍ സൂപ്പു വയ്ക്കാന്‍ ഉപയോഗിക്കാറുണ്ട്.

Anil cheleri kumaran said...

ഇതു മുശുവല്ലേ..
ദൈവമേ ഒരു കുത്തു കിട്ടിയാ പണി തീര്‍ന്നു..

Sanal Kumar Sasidharan said...

ഞങ്ങൾ “കെണ്ട” എന്നാണ് വിളിക്കുക..രണ്ടുമൂന്നിനമുണ്ട് എല്ലാം മാംസഭുക്കുകൾ..എല്ലാത്തിനും മീശയുമുണ്ട്.മിക്കതിനും ചെകിളയ്ക്ക് താഴെയുള്ള ഒരു മുള്ളുകൊണ്ട് കുത്താൻ കഴിയും സൂക്ഷിച്ച് പിടിച്ചില്ലെങ്കിൽ കൈ കീറുകതന്നെ ചെയ്യും.
കാരി,കൊട്ടി,കെണ്ട എന്നിങ്ങനെ വെവ്വേറെ ഇനമുണ്ട്.ആറ്റുവാള എന്ന് മറ്റൊരിനവുമുണ്ട് പക്ഷേ അതിന് ഇപ്പറഞ്ഞ മുള്ളില്ല..എന്തായാലും എല്ലാം ഇപ്പൊൾ നാശത്തിന്റെ വക്കിലാണെന്ന് തോന്നുന്നു.കഴിഞ്ഞ വെക്കേഷനു തോട്ടിൽ ഒന്നരിച്ചുനോക്കി വളരെ കുറവ്‌..മുൻപൊക്കെ നല്ല വലിപ്പമുണ്ടായിരുന്ന മീനുകൾക്ക് വലിപ്പം കുറയുന്നോ എന്നും സംശയമുണ്ടായി

കനല്‍ said...

ഞങ്ങളും മുഷി ന്നാ വിളിക്കുന്നത്.

അവന്റെ പടം കണ്ട് വായില്‍ വെള്ളമൂറിപ്പോയി...


വരാല് ന്ന് പറയുന്ന ഒരിനം ഉണ്ടല്ലോ?
....പ്പാ ബരാല് വെള്ളത്തില് .ന്ന് കേട്ടിട്ടുണ്ടോ?

കഴിയുമെങ്കി അവന്റെയും ഒരു പോസ്റ്റ് ഇട് അനിലേട്ടാ.

Latheesh Mohan said...

ദൈവമേ വീണ്ടും മുശി. ഈ ചങ്ങാതി കാരണം ഞാന്‍ കുറേനാള്‍ ആശുപത്രി കേറി ഇറങ്ങിയിട്ടുണ്ട് :)

nandakumar said...

ഞങ്ങള്‍ തൃശ്ശൂര്‍ക്കാര് ഇതിനെ മുഷി എന്ന് തന്നെയാ പറയാറ്.
ആ വീഡിയോ നന്നായിട്ടുണ്ട്.
എങ്ങിനെ സംഘടിപ്പിക്കുന്നു വിവരങ്ങള്‍. അഭിനന്ദാര്‍ഹം

നന്ദന്‍/നന്ദപര്‍വ്വം

Jayasree Lakshmy Kumar said...

ഇവനെ കണ്ടിട്ടുണ്ട്. പക്ഷെ ഇവന്റെ പേര് മുഷി എന്നാണെന്ന് എനിക്കറിയില്ലായിരുന്നു. കോട്ടയംകാർ ഫ്രെന്റ്സ് ‘മുശി’യെ ‘വെട്ടിപ്പിടിക്കുന്ന’ കാര്യം പറയുമ്പോൾ ഇത് രണ്ടും എനിക്കജ്ഞാതമായിരുന്നു. മീനെ എങിനെയാ വെട്ടിപ്പിടിക്കുക എന്ന ചോദ്യത്തിനു എന്റെ ഒരു കോട്ടയംകാരൻ ഫ്രെന്റ് വളരേ വിശദമായ ഒരൂ വീവരണം തന്നിട്ടുണ്ട്. അന്നു മുതൽ ഇവനെകാണണം എന്നോർത്തിരിക്കയായിരുന്നു. ഈയിടെ എന്റെ ബ്രെദർ ഇവനെ കുളത്തിൽ വളർത്താൻ ഉദ്ദേശിച്ചപ്പോൾ, അങ്ങിനെയെങ്കിലും ഇവനെ ഒന്നു കാണാല്ലൊ എന്നൂർത്തു. പക്ഷെ അതിനു മൂന്നെ ഞാനിങ്ങു പോന്നു. ഇപ്പോഴല്ലെ ഞാൻ കണ്ടിട്ടുള്ള കക്ഷി തന്നെയാണു ഇവൻ എന്നൂ മനസ്സിലായത്. പുഴയുടേയും കടലിന്റേയും അടുത്താണ് താമസം എന്നതു കൊണ്ട് മിക്കവാറൂം മീനുകളെയെല്ലാം കണ്ടു പരിചയമുണ്ടെങ്കിലും പലതിന്റേയും പേരറിയില്ല.

ഇവൻ റോഡിൽ കൂടി നടക്കും എന്നത് ഒരു പുതിയ അറിവാ. കുറേ സമയം വെള്ളത്തിലല്ലെങ്കിലും ഇവൻ ജീവിക്കും എന്നതും. ഈ ഇൻഫോർമേഷൻസിനു വളരേ നന്ദി അനിൽ

പ്രയാസി said...

ഞാന്‍ കാരീന്നെ പറയൂ...

Lathika subhash said...

മുഷിയെന്നല്ലേ
നമ്മള്‍ കോട്ടയംകാര്‍ പറയുക..........
കൊള്ളാം അനില്‍ശ്രീ.

കിഷോർ‍:Kishor said...

മലബാറില്‍ ഇതു മുഴു!

ക്യാറ്റ്-ഫിഷ് എന്ന് അമേരിക്കയില്‍ പറയുന്നത് ഇതിനെയാണെന്നത് പുതിയ അറിവാണ്.

അനോണി ആന്റണി said...

കാരി (ഇനി നിങ്ങടെ നാട്ടിലൊക്കെ എന്തോന്നു പേരാണോ) Heteropneustes fossilis എന്ന കുത്തുകാരന്‍ മുഷിയെ വേറേ പോസ്റ്റാക്കാന്‍ വച്ചിരിക്കുകയാണോ? (ഏതു മുഷിയും മുഷിഞ്ഞാല്‍ കുത്തും, പക്ഷേ കാരിയുടെ കുത്തിനു വിഷമുണ്ട്. കാരി കുത്തിയാല്‍ ചൂടുവെള്ളം കൊണ്ട് കഴുകുക. കടച്ചില്‍ മാറിക്കിട്ടും. പഴുക്കാനും സാദ്ധ്യത വളരെ കൂടുതലാണ്‌. കാരി കുത്തി ആരും മരിച്ചതായി കേട്ടിട്ടില്ല, എങ്കിലും ഒന്ന് ആശൂത്രി കാണുന്നത് നല്ലതായിരിക്കും..

അനില്‍ശ്രീ said...

അന്തോണിച്ചാ.. കാരി, കാരി തന്നെ,,, മുഷി പോലെ തോന്നുമെങ്കിലും കുലം തന്നെ വേറെ ആയതിനാല്‍ ആണ് കാരിയെ തല്‍ക്കാലം ഒഴിവാക്കിയത്,,, അവനെ പുറകെ വരുത്താം.. (ഈ കഴിഞ്ഞ ലീവിന് പോയി ചൂണ്ട ഇട്ടപ്പോള്‍ ഒരു വലിയ കാരിയെ കിട്ടിയിരുന്നു. പക്ഷേ പണ്ടത്തെ അപേക്ഷിച്ച് വളരെ കുറവാണ്. പണ്ടോക്കെ "പതിനെട്ട്"കാരിയെ കുളത്തില്‍ കണ്ടിരുന്നു ഇന്നത് അപര്‌വ്വമാണ്)

smitha adharsh said...

നല്ല സൂപ്പര്‍ ചിത്രങ്ങള്‍..

Kaippally said...

പണ്ടു (10 വർഷം മുമ്പു്) ഇവന്മാരെ കുറേ പേരെ ഞാൻ വളർത്തിയിട്ടുണ്ടു്. ആ കാലാത്തു് ഈ മത്സ്യങ്ങളെ വളർത്തുന്നതു് ഒരു hobby അയിരുന്നു. ഇപ്പോൾ internetൽ അവശേഷിക്കുന്ന എന്റെ ചില ചിത്രങ്ങൾ മാത്രമാണു്. (ഭാഗ്യത്തിനു് photo credit ഇപ്പോഴും എന്റേതു് തന്നെ) :)

അനില്‍ശ്രീ... said...

കൈപ്പള്ളി പറഞ്ഞയിനം സാധാരണയായി അക്വേറിയത്തില്‍ വളര്‍ത്തുന്നയിനമാണ് എന്ന് തോന്നുന്നു.
വെളുത്ത കളറിലും മറ്റു ഡിസൈനോട് കൂടിയതുമായ ഇവനെപറ്റി കുറെ വിവരങ്ങള്‍ ഇവിടെ നിന്ന് (PlanetCatfish) കിട്ടുന്നതാണ്.

Ajmal Hussain said...

ആഫ്രിക്കന്‍ മുഷു തിന്നാമോ ? തിന്നുന്നത് കൊണ്ട് വല്ല ആരോഗ്യ പ്രശ്നവും ഉണ്ടോ ?

Ajmal Hussain said...
This comment has been removed by the author.
ARUN C said...

nadan mushiyude original pic upload cheyyan ennne anuvadhikkamo?

ARUN C said...

nadan mushiyude original pic upload cheyyan ennne anuvadhikkamo?

Unknown said...

കോഴിക്കോട് ഭാഗങ്ങളിൽ ഇതിന് മുഴു എന്നാണ് അറിയപ്പെടുന്നത് ഇപ്പോൾ നാശത്തിന്റെ വക്കിലാണ്,സാധാരണ കാണുന്ന സ്ഥലങ്ങളിൽ നിന്ന് തീരെ കാണാൻ കിട്ടാതെയായി.

Unknown said...

മലപ്പുറത്ത് മൊജ്ജ് ഒന്നു കൂടി ശുദ്ധിയാക്കിയാൽ മൊയ്യ്

Unknown said...

കയ്യിന് കജ്ജ് എന്ന് പറയുന്നത് പോലെ

വിജിത്ത് ഉഴമലയ്ക്കൽ said...

ഈ മീൻ വളർത്തുന്നതിന് നിരോധനം ഉണ്ടോ..?

Unknown said...

നാടൻ മുഷി കുഞ്ഞുങ്ങളെ എവിടുന്നുകിട്ടും ....

Unknown said...

ഏകദേശം ഒരു വർഷം വളർചയെത്തിയ മുശിയെ വിൽക്കാനുണ്ട്... 9496818832

Unknown said...

മലപ്പുറം ഭാഗത്തു നാടൻ മുഷി കുഞ്ഞുങ്ങൾ കിട്ടുന്ന നമ്പർ തരുമോ

മറ്റുള്ളവ

ഈയിടെ വന്ന മറുപടികള്‍

സന്ദര്‍ശകര്‍